For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോഡ്ഫാദറെന്ന് കരുതിയവര്‍ പോലും കുറ്റം പറഞ്ഞു; മനസാക്ഷിയ്‌ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് മീര ജാസ്മിന്‍

  |

  മീര ജാസ്മിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നിലേക്കാണ് നടി എത്തിയത്. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ഒരു അമ്മയുടെ റോളിലാണ് നടി അഭിനയിച്ചത്. അതിനൊപ്പം ഗംഭീര മേക്കോവര്‍ നടത്തിയാണ് നടി എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുന്നത്. തന്റെ മനസാക്ഷിയ്ക്ക് എതിരായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നാണ് മീര പറയുന്നത്.

  നെഗറ്റിവിറ്റി ഇഷ്ടമില്ലാത്തത് കൊണ്ടാണ് പലപ്പോഴും ആളുകളില്‍ നിന്നും മാറി നടക്കുന്നതെന്നും സമാധനത്തോടെ ഉറങ്ങാന്‍ താന്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും മുന്‍പ് മീര സംസാരിച്ചിരുന്നു. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള നടിയുടെ തുറന്ന് പറച്ചിലാണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

  Also Read: വീണ്ടും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്; ഒരുക്കം തുടങ്ങി, വിവാഹത്തിനുള്ള സ്വര്‍ണം വാങ്ങിയതടക്കം പറഞ്ഞ് ആര്യ

  സിനിമയിലെ ഗോസിപ്പുകളെയും അധിക്ഷേപങ്ങളെയുമൊക്കെ മീര ജാസ്മിന്‍ നേരിട്ടത് എങ്ങനെയാണെന്നാണ് അവതാരകന്‍ ചോദിച്ചത്. 'തിരുവല്ലയിലെ ഒരു നാട്ടിന്‍പ്രദേശത്ത് നിന്ന് വന്നയാളാണ് ഞാന്‍. പള്ളിയില്‍ പോയി വന്നിരുന്ന കുടുംബത്തില്‍ നിന്നും പെട്ടെന്നാണ് എനിക്ക് സിനിമയിലേക്കുള്ള ഓഫര്‍ വരുന്നത്. ആദ്യം ഭയങ്കര എക്‌സൈറ്റ്‌മെന്റിലായിരുന്നു. ആദ്യം ഒന്ന് രണ്ട് സിനിമകള്‍ കഴിഞ്ഞ് ഒരു പോയിന്റിലേക്ക് എത്തിയതോടെ ഗോസിപ്പുകള്‍ വരാന്‍ തുടങ്ങി. ഇതോടെ ഞാനെല്ലാം വെറുക്കാന്‍ തുടങ്ങി.

  Also Read: അത് പറഞ്ഞാൽ ആദ്യ ഭാര്യ മോശക്കാരിയാകും; ശിൽപ ഷെട്ടിയെ കുറ്റം പറഞ്ഞ ഭാര്യയെ കുറിച്ച് രാജ് കുന്ദ്ര

  ആര്‍ട്ട് എനിക്കിഷ്ടമാണ്, പക്ഷേ ആര്‍ട്ട് നിലനില്‍ക്കുന്ന സ്ഥലമെനിക്ക് ഇഷ്ടമല്ലെന്ന് ഞാനെപ്പോഴും പറയാറുണ്ട്. അതാണ് എന്റെ ജീവിതം, എനിക്കെല്ലാം ആര്‍ട്ടാണ്. പക്ഷേ അത് നിലനില്‍ക്കുന്ന ഈ സ്ഥലത്ത് ഞാനൊട്ടും കംഫര്‍ട്ടബിള്‍ അല്ല. നമ്മള്‍ വിശ്വസിക്കുന്ന ആളുകള്‍ കുറച്ച് കഴിയുമ്പോള്‍ തിരിഞ്ഞ് നിന്നിട്ട് കുറ്റം പറയും. അതൊക്കെ സ്ഥിരമായിട്ടുള്ള കാര്യമാണ്.

  ഞാനിപ്പോള്‍ സംസാരിക്കുന്നത് ജെനുവിനായിട്ടാണ്. എനിക്കങ്ങനെ അല്ലാതെ പറ്റത്തില്ല. പക്ഷേ അതെന്റെ പെര്‍ഫോമന്‍സിനെ ബാധിക്കും. ഫേക്ക് ആയി അഭിനയിക്കാന്‍ തന്നാല്‍ ഏറ്റവും മോശം നടി ഞാനായിരിക്കും. അത് കുളമാക്കി, ഒന്നിനും കൊള്ളാത്ത അവസ്ഥയിലാവും. എനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന എന്റെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന സീനോ, ഡയലോഗോ, പാട്ടോ, എന്തും ഞാന്‍ ചെയ്യും. അതിനപ്പുറം എന്തേലും ഫേക്ക് ആയിട്ടുണ്ടെങ്കില്‍ അതെനിക്ക് വലിയ ബുദ്ധിമുട്ടായിരിക്കും.

  ഗോഡ്ഫാദറെന്ന് കരുതിയവര്‍ പോലും പരസ്യമായി എനിക്കെതിരെ സംസാരിച്ചിരുന്നു. ആ സമയത്ത് പിടിച്ച് നില്‍ക്കുക എന്നത് വളരെ പ്രയാസമായിരുന്നു. എല്ലാത്തിനുമൊടുവില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഒരു വ്യക്തിയോടെങ്കിലും എനിക്ക് സമാധാനം പറഞ്ഞിട്ട് കിടക്കണം. ആ വ്യക്തിയുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം പറഞ്ഞിരിക്കണം. എന്നാലേ മീര ജാസ്മിന്‍ എന്ന വ്യക്തിയ്ക്ക് സമാധാനമായി കിടന്നുറങ്ങാന്‍ സാധിക്കൂ. അതെന്റെ മനസാക്ഷിയാണ്.

  പലപ്പോഴും ഇങ്ങനെത്തെ സാഹചര്യം വന്നപ്പോള്‍ ഞാന്‍ എന്നോട് തന്നെ സംസാരിച്ചിരുന്നു. എന്റെ മനസാക്ഷിയ്ക്ക് എതിരായി ഞാനൊരു കാര്യവും ചെയ്തിട്ടില്ല. ആരെയും ഹേര്‍ട്ട് ചെയ്തിട്ടില്ല, അതെനിക്ക് ഇഷ്ടവുമല്ല. ആളുകളെ സ്‌നേഹിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നെഗറ്റിവിറ്റി സംസാരിക്കുന്നവരോട് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് ഞാന്‍ പലരില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും മീര ജാസ്മിന്‍ പറയുന്നു.

  English summary
  Actress Meera Jasmine Says She Nothing Done Against Her Conscience Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X