For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള നടനുമായി വിവാഹം കഴിക്കുമോ? ഉടനെയൊന്നും ഉണ്ടാവില്ല, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് നടി മീര നന്ദൻ

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അവിടുന്നിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു.

  ഇതെന്ത് വേഷമാണ്, കുതിരപ്പുറത്ത് കയറിയിട്ടുള്ള മംമ്തയുടെ വേറിട്ട ഫോട്ടോസ്

  ജോലിയ്ക്കിടയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി ഇടയ്ക്ക് മീര വാര്‍ത്തകളിലും നിറയാറുണ്ട്. അടുത്തിടെ മീര നന്ദന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ ആരാധകര്‍ക്കിടയില്‍ സംശയമായി ഉടലെടുത്ത പല ചോദ്യങ്ങള്‍ക്കും നടിയിപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ചോദ്യോത്തര പംക്തിയിലാണ് തന്നെ കുറിച്ചുള്ള ഇന്ററെസ്റ്റിങ്ങ് ആയിട്ടുള്ള ചോദ്യങ്ങള്‍ക്ക് മീര നന്ദന്‍ ഉത്തരം പറഞ്ഞത്.

  ഇന്ററെസ്റ്റിങ് ചോദ്യങ്ങള്‍ എന്ന് പറഞ്ഞിട്ട് ഇതെന്ത് ചോദ്യമാണ്. ഇതേ ചോദ്യമാണ് എനിക്ക് ഏറ്റവും കൂടുതലായി വന്നത്. എന്തായാലും വിവാഹം ഉ
  നെ ഉണ്ടാവില്ലെന്നാണ് മീര പറയുന്നത്. എപ്പോഴാണ് കേരളത്തിലേക്ക് വരുന്നതെന്നായിരുന്നു അടുത്ത ചോദ്യം. താന്‍ ഏപ്രില്‍ 23 നു വരാന്‍ ഇരുന്നതാണ്. പക്ഷേ അപ്പോഴാണ് ഇന്ത്യയിലെ അവസ്ഥ മോശമായി മാറിയത്. അതുകൊണ്ട് ഇപ്പോള്‍ താന്‍ യാത്ര ചെയ്യുന്നത് അത്ര നല്ലതല്ല. അതോണ്ട് ട്രാവലിങ് പ്ലാനുകള്‍ തല്‍കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്നും നടി പറയുന്നു.ഈദിനും വെക്കേഷന്‍ ഇല്ല. വീട്ടില്‍ തന്നെയായിരിക്കും ആഘോഷം.

  സങ്കടകരമായ മൂഹുര്‍ത്തത്തെ കുറിച്ച് ഞാന്‍ അധികം ആലോചിക്കാറില്ല. ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും നിങ്ങള്‍ ചോദിച്ചത് കൊണ്ട് അടുത്തിടെ ഉണ്ടായൊരു കാര്യം പറയാം. ഞാന്‍ വീട്ടിലേക്ക് പോവുന്നതിന് വേണ്ടി പെട്ടിയൊക്കെ പാക്ക് ചെയ്ത് എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ കുറച്ച് മണിക്കൂറുകള്‍ ഉള്ളപ്പോഴാണ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നത്. എന്നാലിപ്പോള്‍ തന്റെ കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെന്നാണ് നടി പറയുന്നത്.

  വിവാഹത്തെ കുറിച്ചുള്ള ചോദ്യം കഴിഞ്ഞാല്‍ എപ്പോള്‍ മലയാള സിനിമയിലേക്ക് എത്തും എന്നതാണ് ഏറ്റവും കൂടുതല്‍ പേരും ചോദിക്കുന്നത്. ഇവരോടൊക്കെ പറയാനുള്ളത് എനിക്ക് അറിയില്ല എന്നാണ്. എന്ത്‌കൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഞാനിപ്പോള്‍ ഒരു ജോലി ചെയ്യുകയല്ലേ, അതില്‍ താന്‍ ഹാപ്പിയാണ്. അല്ലാതെ മറ്റു കാരണങ്ങളൊന്നും ഇല്ല.

  Recommended Video

  ചേട്ടന്റെ വാൽ വേണ്ട.. എനിക്ക് സ്വന്തം പേരിൽ അറിയപ്പെടണം | Filmibeat Malayalam

  ഇനി മലയാളത്തിലെ ഒരു നടനെ വിവാഹം കഴിക്കാന്‍ അവസരം കിട്ടിയാല്‍ ആരെ തെരഞ്ഞെടുക്കും എന്നതായിരുന്നു ഏറ്റവും രസകരമായ ചോദ്യം. എന്നാല്‍ തനിക്കതില്‍ തീരെ താല്‍പര്യം ഇല്ലെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്. ഇടയില്‍ വിവാഹം കഴിക്കരുത്, സിംഗിള്‍ ലൈഫ് എന്‍ജോയ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ആ ചോദ്യം തനിക്കിഷ്ടപ്പെട്ടുവെന്നാണ് മീരയുടെ മറുപടി.

  English summary
  Actress Meera Nandan Opens Up About Her Marriage With Mollywood Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X