For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശനം! എനിക്ക് ഇഷ്ടമുള്ള ഫോട്ടോ ഇടുമെന്ന് നടി മീര നന്ദന്‍

  |

  സത്രീകള്‍ക്ക് നേരെയുണ്ടാക്കുന്ന അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കാര്യത്തില്‍ നടിമാര്‍ക്കും രക്ഷയില്ല. പലപ്പോഴായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ് മലയാള സിനിമയിലെയടക്കം നായികമാര്‍. അടുത്ത കാലത്ത് നടി മീര നന്ദന് നേരെയും വിമര്‍ശകര്‍ പാഞ്ഞടുത്തിരുന്നു.

  സിനിമയില്‍ നിന്നും മാറി ദുബായില്‍ ജോലി ചെയ്യുന്ന നടി സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട ചില ചിത്രങ്ങളായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. നടിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയവര്‍ക്ക് മീര നന്ദന്‍ തന്നെ ചുട്ട മറുപടി കൊടുത്തിരുന്നു. ഇപ്പോഴിതാ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വതന്ത്ര്യം കൊടുത്തിട്ടില്ലെന്ന് പറയുകയാണ് നടി.

  പണ്ടൊക്കെ പുറത്ത് പോകുന്ന ആള്‍ക്കാര്‍ അടുത്ത് വന്ന് പറയും സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ. പിന്നീട് ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട് എന്നായി. എന്നാല്‍ എല്ലാവരും കാണുമ്പോള്‍ പറയുന്നത് ഇന്‍സ്റ്റയില്‍ ഇട്ട ഫോട്ടോ കണ്ടു എന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായില്ലേ ഈയിടെ. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ച തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്.

  ആ ഫോട്ടോ എന്റെ മാതാപിതാക്കള്‍ക്ക് അയച്ച് കൊടുത്തിരുന്നു. അവര്‍ നെഗറ്റീവായൊന്നും പറഞ്ഞില്ല. അതിന് ശേഷമാണ് പോസ്റ്റ് ചെയ്തത്. ഞാന്‍ നോക്കുമ്പോഴെക്കും വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞ് കിടക്കുകയാണ്. ഞാന്‍ ഇട്ട ഡ്രസിന്റെ നീളം കുറഞ്ഞ് എന്നൊക്കെയാണ് വാര്‍ത്ത. ആ കുപ്പായത്തിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

  ഇതിലെ ഏറ്റവും വലിയ കോമഡി എന്ന് പറഞ്ഞാല്‍ എന്റെ അമ്മാമ്മ ഈ വാര്‍ത്ത കണ്ട് വിളിച്ചു. എന്റെ മീര എന്താണിത്. ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെ കുറിച്ചൊന്നും വിവരമില്ലേ. ഇതൊക്കെയാണോ വാര്‍ത്ത, ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് പറഞ്ഞു. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്നാണ് ഞാന്‍ ചിന്തിച്ചത്. കുറച്ച് നാള്‍ കഴിഞ്ഞ് അമേരിക്കയില്‍ പോയപ്പോള്‍ മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തു. അതും വാര്‍ത്തയായി.

  ഒരുപാട് മോശം കമന്റുകള്‍ ആ ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. ആദ്യ നാളുകളിലോക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ടൊന്നും കാര്യമില്ലെന്ന് മനസിലായി. കമന്റ് ചെയ്യുന്നതില്‍ ഒരു വിഭാഗമുണ്ട്. ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. രണ്ട് എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നതെന്ന് ഉപദേശിക്കുന്നവര്‍. എങ്ങനെയാണ് ചേട്ടന്മാരെ ഇത് വേണ്ടാത്ത പണിയാകുന്നത്. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യും. അതാണല്ലോ സ്വതന്ത്ര്യം എന്ന് പറയുന്നതെന്നും മീര നന്ദന്‍ ചോദിക്കുന്നു.

  ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു മീര നന്ദന്‍ കരിയര്‍ ആരംഭിക്കുന്നത്. 2008 ല്‍ ലാല്‍ ജോസ് നായകനായി അഭിനയിച്ച മുല്ല എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. ദിലീപ് നായകനായിട്ടെത്തിയ ചിത്രത്തിലെ മീരയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നായികയായി ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ മീരയ്ക്ക് അവസരം ലഭിച്ചിരുന്നു. ഇതിനിടെ തമിഴിലും തെലുങ്കിലും നടി അഭിനയിച്ചു. നിലവില്‍ സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും റേഡിയോ ജോക്കി ആയി ദുബായില്‍ വര്‍ക്ക് ചെയ്യുകയാണ് നടി.

  English summary
  Actress Meera Nandan Talks About Me Too
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X