For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയനെ കൊന്നത് ഞാനാണെന്നാണ് പറയുന്നത്; ഒര്‍ജിനല്‍ തോക്ക് കൊണ്ട് ബാലന്‍ കെ നായര്‍ക്ക് വന്ന അബദ്ധത്തെ പറ്റി മേനക

  |

  നടി മേനക സുരേഷും മകള്‍ കീര്‍ത്തി സുരേഷുമൊക്കെ തിളങ്ങി നില്‍ക്കുകയാണ്. കീര്‍ത്തി മലയാളത്തില്‍ അഭിനയിച്ച വാശി എന്ന സിനിമ തിയറ്ററുകളില്‍ റിലീസിനെത്തി. ടൊവിനോ തോമസിന്റെ കൂടെ അഭിനയിച്ച സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ മേനക ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് രസകരമായിട്ടുള്ള ഉത്തരമാണ് നടി നല്‍കിയത്.

  അതിലൊരു ചോദ്യം ജസ്റ്റിസ് രാജ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായതാണ്. അന്ന് ചിത്രീകരണത്തിന് കൊണ്ട് വന്നത് ഒര്‍ജിനല്‍ തോക്ക് ആയിരുന്നുവെന്നാണ് മേനക പറയുന്നത്. ബാലന്‍ കെ നായരുടെ കൈയ്യില്‍ നിന്നും അത് പൊട്ടിയിരുന്നെങ്കില്‍ ഒരു നടി കൊല്ലപ്പെടുമായിരുന്നു എന്നും പരിപാടിയ്ക്കിടെ നടി പറഞ്ഞു. വിശദമായി വായിക്കാം..

  balan-k-nair-menaka

  'മലയാളത്തില്‍ ജസ്റ്റിസ് രാജ, തമിഴില്‍ നീതിപതി എന്ന പേരില്‍ ഒരുക്കിയ സിനിമയില്‍ ഞാനും അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ അമ്മായിച്ഛനും നിര്‍മാതാവുമായ ബാലാജി സാറാണ് നിര്‍മാണം. നസീര്‍ സാര്‍, ശിവാജി ഗണേശന്‍, പ്രഭു, ലാലു അലക്‌സ്, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങളുണ്ട്. ചെന്നൈയില്‍ നിന്നും ദൂരെയുള്ള ഒരു സ്ഥലത്താണ് ഷൂട്ടിങ്ങ്. മൂന്ന് മലകളാണ് അവിടെ. ഏഴെട്ട് ക്യാമറകള്‍ വെച്ചാണ് ചിത്രീകരണം നടന്നത്.

  Also Read: അന്ന് രഹസ്യമായി വിവാഹം ആമിര്‍ ഖാന്‍ തീരുമാനിച്ചു; കിരണ്‍ റാവുവുമായിട്ടുള്ള വിവാഹത്തെ കുറിച്ച് സംവിധായകന്‍

  സിനിമയിലെ ഒരു സീനില്‍ ബാലന്‍ കെ നായര്‍ എന്നെയും വിജയമ്മയെയും സത്യട്ടേനെയും കൈകള്‍ പുറകില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്. എന്നിട്ട് കൈയ്യിലിരിക്കുന്ന തോക്ക് എടുത്തിട്ട് ഓരോരുത്തരുടെ അടുത്തൂടെ കൊണ്ട് വരും. ഇവരെ വെടി വെക്കാം, അല്ലെങ്കില്‍ വേണ്ട ഇവരെയാവാം.. അങ്ങനെ പറഞ്ഞ് നടക്കുകയാണ്. അങ്ങനെ അമ്മയുടെ തലയുടെ അടുത്ത് തോക്ക് വെച്ചു.

  balan-k-nair-menaka

  Also Read: നാലാമതും വിവാഹത്തിനൊരുങ്ങി മഹേഷ് ബാബുവിന്റെ സഹോദരന്‍; ഇത്തവണ കന്നട നടിയാണ് വധു

  ഇത് കണ്ടതും ബാലാജി സാര്‍ ഓടി വരികയാണ്. കോളാമ്പി പോലുള്ള മൈക്കില്‍ തോക്കിന്റെ ട്രിഗര്‍ വലിക്കല്ലേ എന്ന് വിളിച്ച് പറഞ്ഞു. ഇതോടെ ബാലേട്ടന്‍ തോക്കില്‍ നിന്നും കൈയ്യെടുത്തു. എന്താ പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ അത് ഒര്‍ജിനല്‍ തോക്ക് ആയിരുന്നു. അതില്‍ രണ്ട് ഉണ്ടയുണ്ട്. ബാലേട്ടന്റെ കൈയ്യൊക്കെ വിറച്ച് തളര്‍ന്ന അവസ്ഥയിലായി.

  Also Read: വിവാഹം കഴിക്കാന്‍ ആഗ്രഹം രണ്‍ബീര്‍ കപൂറിനെ; പെട്ടെന്ന് തീരുമാനം മാറ്റി താരപുത്രി സാറ അലി ഖാന്‍, കാരണമിത്

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  അല്ലെങ്കിലെ ജയനെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്. ഇനി ഇതെങ്ങാനും പൊട്ടി വിജയമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്നൊക്കെ പറഞ്ഞ് അദ്ദേഹം അസ്വസ്ഥനായി. കുറച്ച് സമയം എടുത്തിട്ടാണ് പുള്ളി ഓക്കെ ആയത്. കാരണം അദ്ദേഹം വിറച്ച് പോയി. അസിസ്റ്റന്റ്‌സ് ആരോ തോക്ക് എടുത്തത് മാറി പോയതാണെന്നും' മേനക പറയുന്നു.

  Read more about: മേനക menaka
  English summary
  Actress Menaka Opens Up About An Incident Happend Justice Raja Movie Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X