For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകൾ കീർത്തി രജനികാന്തിന്റെ നായികയായി അഭിനയിക്കും,മേനക സുരേഷിന്റെ വാക്കുകൾ വൈറലാവുന്നു

    |

    തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. മലയാലി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ മേനക സുരേഷിന്റേയും നിർമ്മാതാവ് സുരേഷിന്റേയും മകളാണ് കീർത്തി. 200 ൽ പുറത്ത് ഇറങ്ങിയ ചിത്രമായ പൈലൈറ്റിലൂടെ ബാലതാരമായിട്ടാണ് കീർത്തി സിനിമയിൽ എത്തുന്നത്. പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നതും മലയാള സിനിമയിലൂടെ തന്നെയായിരുന്നു . 2013 ൽ പുറത്ത് ഇറങ്ങിയ ഗീതാഞ്‌ജലി എന് ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്. പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങിയ ചിത്രത്തിൽ ഇരട്ട വേഷത്തിലായിരുന്നു നടി എത്തിയത്. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

    Menaka Suresh-Keerthi

    മലയാളത്തിൽ നിന്ന് മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ നിന്നും കീർത്തിയെ തേടി ചിത്രങ്ങൾ എത്തിയിരുന്നു. തെലുങ്ക് ചിത്രമായ മഹാനടിയുടെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇതോട് കൂടി താരത്തിന്‌രെ താരമൂല്യം വർധിക്കുകയായിരുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും താരമൂല്യമുളള നടിയാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിലെ മുൻ നിര താരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിക്കാൻ കീർത്തിയ്ക്ക് ആയിട്ടുണ്ട്.

    പിതാവ് അഭിമാനവും അഹങ്കാരവുമാണ്, കുറുപ്പ് കണ്ടതിന് ശേഷം അമാൽ പറഞ്ഞതിനെ കുറിച്ച് ദുൽഖർ

    രജനികാന്ത് നായകനായി എത്തിയ അണ്ണാത്തെയാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. കോളിവുഡ് ലേഡസൂപ്പർസ്റ്റാർ നായൻതാരയായിരുന്നു ചിത്രത്തിലെ നായിക. മീനയും ഖുശ്ബുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ രജനിയുടെ സഹോദരി വേഷത്തിലായിരുന്നു കീർത്തി എത്തിയത്. ഏറെ പ്രതീക്ഷയോടെയായിരുന്നു അണ്ണാത്തെ തീയേറ്ററുകളിൽ എത്തിയത്. എന്നാൽ സിനിമ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല.

    ഇപ്പോഴിത അണ്ണാത്തെ സിനിമയെ കുറിച്ചും രജനികാന്തിനോടൊപ്പം മകൾ കീർത്തി അഭിനയിച്ചതിനെ കുറിച്ചും മനസ് തുറക്കുകയാണ നടി മേനക സുരേഷ്. മകൾ കീർത്തി രജനികാന്തിന്റെ നായികയായി എത്തുമെന്നാണ് നടി പറയുന്നത്. രജനിയുടെ നായികയായി മേനക അഭിനയിച്ചിട്ടുണ്ട്

    അണ്ണാത്തെയുടെ പരാജയത്തെ കുറിച്ചും നടി പറയുന്നുണ്ട്. '' രജനി സാറിന്റെ തിരഞ്ഞെടുക്കളെ കുറിച്ച് നമ്മള്‍ അഭിപ്രായം പറയരുത് എന്നായിരുന്നു മേനകയുടെ മറുപടി. നായകനായി അഭിനയിക്കണം എന്ന് രജനികാന്ത് ആഗ്രഹിക്കുന്നിടത്തോളം അദ്ദേഹം അങ്ങനെ തന്നെ അഭിനയിക്കട്ടെ. സിനിമകള്‍ എന്റര്‍ടൈന്‍മെന്റ് ആണ്. അതിനെ അങ്ങനെ തന്നെ ആസ്വദിയ്ക്കുക - മേനക പറഞ്ഞു.1981 ല്‍ പുറത്ത് വന്ന നെട്രികണ്‍ എന്ന ചിത്രത്തിലാണ് രജനിയുടെ നായികയായി മേനക സുരേഷ് എത്തിയത്.

    സുരേഷ് ഗോപിയുടെ കാവലിന് ഒ.ടി.ടിയിൽ നിന്ന് വന്നത് വൻ ഒഫർ, 9 അക്കമുള്ള സംഖ്യയെ കുറിച്ച് നിർമ്മാതാവ്

    തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അണ്ണത്തെ,. ചിത്രത്തിന്റെ പുറത്ത് ഇറങ്ങിയ ടീസറും ട്രെയിലറും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തല അജിത്തിനെ നായകനാക്കി വേതാളം, വിവേകം, വിശ്വാസം എന്നീ ചിത്രങ്ങൾ ഒരുക്രകിയ ശിവയാണി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കാലയ്യ എന്നാണ് രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്. ഗ്രാമീണ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ആക്ഷന്‍ ഡ്രാമയാണ് അണ്ണാത്തെ. ദീപവലി റിലീസ് ആയി നവംബർ 4 ആണ് ചിത്രം റിലീസ് ചെയ്തത്. കബാലി, കാല, 2.0, പേട്ട, ദര്‍ബാര്‍ എന്നീ സിനിമകള്‍ക്ക് ശേഷമെത്തുന്ന രജനികാന്തിന്റെ മാസ് ക്ലാസ് ചിത്രമായിരുന്ന അണ്ണാത്തെ.

    Recommended Video

    Dulquer Salman’s Kurup hits 1500 theaters on November 12 | Filmibeat Malayalam

    സോഷ്യൽ മീഡിയയിൽ സജീവമാണ് കീർത്തി സുരേഷ്. ഇൻസ്റ്റഗ്രാമിലൂടെ പുതിയ ചിത്രങ്ങളും സിനിമ വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് തന്റെ ശരീരഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തിയിരുന്നു. 2020 ല്‍ അഭിനയിച്ച മിസ് ഇന്ത്യ എന്ന ചിത്രത്തിന് വേണ്ടിയാണ് 20 കിലോഗ്രാം കീര്‍ത്തി കുറച്ചത്.. സ്ഥിരം ചെയ്തിരുന്ന വെയ്റ്റ് ട്രയ്‌നിങ് ഫിറ്റ്‌നസില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. ജിമ്മിലെ വര്‍ക്ക് ഔട്ടിന് പുറമെ യോഗയും കീര്‍ത്തി ജീവിതത്തിന്റെ ഭാ​ഗമാക്കിയിരുന്നു. സ്പിന്നിങ്, ഇന്‍ഡോര്‍, ബൈക്കുകള്‍, ട്രെഡ്മില്ലുകള്‍, എന്നിവയാണ് കീർത്തിയെ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ. വർക്കൗട്ടിന് പുറമെ കൃത്യമായ ഭക്ഷണ രീതിയും കീർത്തിയെ സഹായിച്ചുവെന്നാണ് താരം പറയുന്നത്. ചിട്ടയായ വ്യായാമവും യോ​ഗയും ഭക്ഷണക്രമവും മൂലം 20 കിലോയോളം ഭാരമാണ് കീർത്തി കുറച്ചത്.

    English summary
    Actress Menaka Suresh Opens Up Daughter Keerthi Suresh Will be the Heroine Of Rajinikanth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X