For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവിടെയെത്തി പതിനഞ്ച് മിനുറ്റില്‍ പ്രസവിച്ചു; ആ വേദന എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് നടി മിയ ജോര്‍ജ്

  |

  ലോക്ഡൗണ്‍ കാലത്ത് വിവാഹവും പ്രസവവുമൊക്കെയായി നടി മിയ ജോര്‍ജ് കുടുംബജീവിതം ആസ്വദിക്കുകയാണ്. സിനിമയില്‍ നിന്നും കാര്യമായി ഇടവേള എടുക്കാതെ ഇക്കാര്യങ്ങളൊക്കെ നടന്നുവെന്ന സന്തോഷത്തിലാണ് നടി. ഇപ്പോള്‍ ഭര്‍ത്താവ് അശ്വിന്റെയും മകന്‍ ലൂക്കയുടെയും കൂടെ സന്തുഷ്ടയായി കഴിയുകയാണ് മിയ.

  ഗര്‍ഭകാലത്തെ പറ്റി നടി പറഞ്ഞില്ലെങ്കിലും കുഞ്ഞ് വന്നതിന് ശേഷം വിശേഷങ്ങള്‍ പങ്കുവെച്ചു. ഇപ്പോഴിതാ നടിയും അവതാരകയുമായ ശില്‍പ ബാലയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മാസം തികയാതെ മകന് ജന്മം കൊടുക്കേണ്ടി വന്ന കഥ പറയുകയാണ് നടി.

  എന്റെ കല്യാണവും പ്രസവവുമൊക്കെ പറ്റിയ സമയമത്തായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അപ്പു എന്നെ പെണ്ണുകാണാന്‍ വന്ന് രണ്ടാമത്തെ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഫോണിലൂടെ പരിചയപ്പെടാനും പ്രണയിക്കാനും കഴിഞ്ഞു. കല്യാണം കഴിഞ്ഞ് വേഗം തന്നെ ഗര്‍ഭിണിയുമായി.

  ലോക്ഡൗണ്‍ സമയത്ത് തന്നെ പ്രസവവും നടന്നു. എല്ലാവരും ലോക്ക് ആയിരിക്കുന്ന സമയത്ത് ഞാനും ലോക്കായി. എല്ലാം പഴയ രീതിയില്‍ ആവുമ്പോഴേക്കും എന്റെ കല്യാണവും പ്രസവവുമൊക്കെ കഴിഞ്ഞു. അതുകൊണ്ട് എനിക്ക് ഇന്‍സ്ട്രിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നില്ലെന്നാണ് മിയ പറയുന്നത്.

  Also Read: റോബിന്‍ ആ രോഗവിവരം ബിഗ് ബോസില്‍ പറയാത്തത് എന്താണ്? ശരിക്കും റിയല്‍ ഗെയിമര്‍ ഇതല്ലേന്ന് ആരാധകര്‍

  മകന്‍ ലൂക്കയ്ക്ക് ജന്മം കൊടുക്കുന്നത് മാസം തികയാതെയാണെന്ന് നടി പറയുന്നു. ലൂക്ക പ്രീമെച്വേഡ് ബേബിയാണ്. ഏഴാം മാസത്തിലാണ് അവനെ പ്രസവിക്കുന്നത്. പ്രസവത്തിന്റെ തലേ ദിവസമാണ് പാലയിലെ എന്റെ വീട്ടിലേക്ക് വന്നത്. രാവിലെ തന്നെ എനിക്ക് പെയിന്‍ തുടങ്ങി. പക്ഷെ അത് പ്രസവവേദനയാണോ അതെന്ന് ഗൂഗിള്‍ ചെയ്ത് നോക്കി. ഒരു മണിക്കൂറോളം ആ വേദന അങ്ങനെ പോയി. ശേഷം മമ്മിയോട് പറഞ്ഞപ്പോള്‍ മമ്മിയ്ക്ക് കാര്യം മനസിലായി.

  Also Read: അന്ന് സൽമാൻ ഖാന്റെ കാറിനെ ചേസ് ചെയ്തു; ആരാധകൻ എന്ന നിലയിൽ താൻ ഇതൊക്കെ ചെയ്തിട്ടുണ്ടെന്ന് ദുൽഖർ

  പെട്ടന്ന് ഡോക്ടറെ വിളിച്ചു. സ്ഥിരമായി കാണിക്കുന്ന ഗൈനക്കോളേജിന്റെ അടുത്തെത്തിയപ്പോഴാണ് ഇത് ഡെലിവറിയോട് അടുത്തെന്ന് അറിയുന്നത്. അവിടെ എന്‍ഐസിയു ഇല്ലാത്തതിനാല്‍ പെട്ടന്ന് ആമ്പുലന്‍സ് വരുത്തി വേറെ ആശുപത്രിയിലേക്ക് മാറ്റി. അവിടെയെത്തി പതിനഞ്ച് മിനിട്ട് കഴിയുമ്പോഴേക്കും പ്രസവിച്ചു.

  Also Read: ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയായി! പാപ്പരാസികളില്‍ നിന്നും വയര്‍ മറച്ചു പിടിച്ച് താരം?

  ശരിക്കും ഞാന്‍ പ്രസവ വേദന അറിഞ്ഞിട്ടില്ലെന്നാണ് മിയ പറയുന്നത്. അതല്ലെങ്കില്‍ ആ വേദന തിരിച്ച് അറിഞ്ഞിട്ടില്ലെന്ന് പറയുന്നതാവും ശരി. ഭയങ്കര വേദനയായിരിക്കുമെന്ന് പലരും പറഞ്ഞത് കൊണ്ട് പേടിച്ച് ഇരിക്കുകയായിരുന്നു. പക്ഷെ എന്റെ ഡെലിവറി പെയിന്‍ മുഴുവന്‍, ആ സമയത്ത് ചുറ്റും നടന്ന തിരക്കുകളിലും ടെന്‍ഷനിലും മുങ്ങിപ്പോയി. വേദന എന്താണ് എന്ന് തിരിച്ചറിയാനോ ശ്രദ്ധിക്കാനോ ഉള്ള സമയം എനിക്ക് കിട്ടിയില്ലെന്ന് മിയ പറയുന്നു.

  ലുക്കയ്ക്ക് മുന്‍പ് മൂന്ന് കുഞ്ഞുങ്ങളെ പരിചരിച്ച് ശീലമുള്ളതിനെ കുറിച്ചും മിയ പറഞ്ഞു. 'ഡിഗ്രി സെക്കന്‍ഡ് ഇയറിന് പഠിക്കുമ്പോഴാണ് ചേച്ചിയ്ക്ക് ആദ്യത്തെ കുഞ്ഞ് ഉണ്ടായത്. അവളെ സെക്കന്റ് മദര്‍ എന്ന നിലയിലാണ് ഞാന്‍ നോക്കിയത്. പിന്നീട് ചേച്ചിയുടെ മൂന്ന് മക്കളെ നോക്കിയ പരിചയം എനിക്കായി. അതുകൊണ്ട് എനിക്ക് കുഞ്ഞ് ഉണ്ടായപ്പോഴും ആദ്യമായി ചെയ്യുന്നതിന്റെ പേടിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ്' മിയ പറയുന്നത്.

  English summary
  Actress Miya George Opens Up About Her Son Luca's Birth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X