For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിലുക്കാം പെട്ടി എന്നുള്ള വിളി മറക്കാനാവില്ല സച്ചിയേട്ടാ... ഓർമ പങ്കുവെച്ച് മിയ

  |

  സച്ചി ഇനി ഇല്ലെന്ന് ഇനിയും വിശ്വസിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. തീരവേദന സൃഷ്ടിച്ച് കൊണ്ടാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. ഇപ്പോഴിത സച്ചിയുടെ ഓർമ പങ്കുവെച്ച് നടി മിയ. ഇപ്പോഴും ആ ശൂന്യത വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് നടി പറയുന്നത്. സച്ചിയുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമാണ് മിയ. ഇപ്പോഴിത അദ്ദേഹവുമായുലള ഓർമ പങ്കുവെയ്ക്കുകയാണ് നടി.

  miya

  സച്ചിയില്ലായിരുന്നുവെങ്കിൽ ഞാനില്ല, പ്രിയപ്പെട്ടവന്റെ ഓര്‍മ്മകളില്‍ വിതുമ്പി സേതു

  മിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... മറ്റൊരു ലോകത്തേക്ക് അദ്ദേഹം യാത്ര ആയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. എന്റെ കരിയറിന്റെ തുടക്കം മുതല്‍ അവസാനമായി അഭിനയിച്ച സിനിമ വരെ അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. ചേട്ടായീസ്, അനാര്‍ക്കലി, ഷെര്‍ലക്ക് ടോംസ് ... പിന്നെ അവസാനമായി റിലീസ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ്. ഓരോ ചിത്രവും എന്റെ കരിയറിലും വ്യക്തിജീവിതത്തിലും പ്രത്യേക സ്വാധീനമുണ്ടാക്കിയവയാണ്.

  Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral

  ഒരു കൊച്ചനുജത്തിയെ പോലെയാണ് സച്ചിയേട്ടന്‍ എന്നെ കണ്ടിരുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന്റെ പ്രീമിയറിനു ചെന്നപ്പോള്‍ അദ്ദേഹത്തെ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു. ചിത്രം കണ്ടതിനു ശേഷം വലിയ സന്തോഷത്തിലായിരുന്നു. ആ സിനിമയില്‍ അദ്ദേഹം സംതൃപ്തനായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലെ സംഘട്ടനരംഗം ഫോണില്‍ അദ്ദേഹം കാണിച്ചു തരികയും ചെയ്തിരുന്നു.

  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫോണില്‍ സംസാരിച്ചപ്പോഴും വലിയ ഊര്‍ജ്ജത്തോടെയാണ് വര്‍ത്തമാനങ്ങള്‍ പറഞ്ഞത്. അത് അവസാനത്തെ സംഭാഷണമാകുമെന്ന് അറിഞ്ഞിരുന്നില്ല. എനിക്കിപ്പോഴും ആ ശബ്ദം കേള്‍ക്കാം. ആ കിലുക്കാംപെട്ടി എന്നുള്ള വിളി എനിക്കൊരിക്കലും മറക്കാനാവില്ല സച്ചിയേട്ടാ... ആരോഗ്യപരമായി വലിയൊരു പോരാട്ടത്തിലായിരുന്നു ഈ ദിവസങ്ങളില്‍ .പക്ഷേ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് അങ്ങയെ രക്ഷിക്കാനായില്ല. നിങ്ങള്‍ വെറുമൊരു സിനിമാക്കാരന്‍ ആയിരുന്നില്ല ഞങ്ങള്‍ക്ക്. അതിനും എത്രയോ മുകളില്‍ ആയിരുന്നു. എന്നും ഞങ്ങള്‍ക്ക് ഇഷ്ടമാണ്. തീര്‍ച്ചയായും അങ്ങയെ മിസ് ചെയ്യും.- ആത്മാവിന് നിത്യശാന്തി നേരുന്നു. മിയ ഫേസ്ബുക്കിൽ കുറിച്ചു.

  2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെയാണ് സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്യുന്നത്. സേതു- സച്ചി തൂലികയിൽ പിറന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്, തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ട്കെട്ടിൽ പിറന്ന മറ്റ് ചിത്രങ്ങൾ. 2012ൽ പുറത്ത് വന്ന മോഹൻലാൽ ചിത്രമായ റൺ ബേബി റണ്ണിലൂടെ സ്വതന്ത്ര രചയിതാവ് ആകുകയായിരുന്നു. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻലാൽ സിനിമകളിൽ ഒന്നായിരുന്നു ഇത്. പിന്നീട് ബിജു മേനോൻ, സുരേഷ് കൃഷ്ണ, മിയ, ലാൽ അഭിനയിച്ച ചേട്ടായീസ്, മേക്കപ്പ് മാൻ, രാമലീല, ഷെർലക്,ഡ്രൈവിംഗ് ലൈസൻസ്,അയ്യപ്പനും കോശിയും, അനാർക്കലി എന്നീ ചിത്രങ്ങളും രചിച്ചു.

  പൃഥ്വിരാജ് ചിത്രമായ അനാർക്കലിയിലൂടെ സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു. ആദ്യ സംവിധാന സംരംഭത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ പുറത്തിറങ്ങിയ ഒരു മനോഹര പ്രണയകാവ്യമായിരുന്നു അനാർക്കലി. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സച്ചി തന്നെയാണ് നിർവ്വഹിച്ചത്. ഈ സിനിമ ഒരു ബോക്സ്ഓഫീസ് ഹിറ്റായിരുന്നു.

  Read more about: sachy സച്ചി മിയ
  English summary
  Actress Miya Remembers Sachy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X