»   » മോശം സമയമാണെന്ന് ശ്രീവിദ്യ പറഞ്ഞു, മോനിഷയുടെ മരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നോ അത്?

മോശം സമയമാണെന്ന് ശ്രീവിദ്യ പറഞ്ഞു, മോനിഷയുടെ മരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നോ അത്?

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ ഇന്നും ഏറെ സങ്കടത്തോടെ ഓര്‍ക്കുന്ന വിയോഗമാണ് മോനിഷയുടേത്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഡിസംബര്‍ അഞ്ചിനായിരുന്നു താരം കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞത്. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടായ കാറപകടമാണ് താരത്തിന്റെ ജീവനെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു മോനിഷ.

നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മോനിഷയെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ട് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ് എന്നായിരുന്നു എംടി വാസുദേവന്‍ നായര്‍ മോനിഷയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ആദ്യ സിനിമയിലൂടെ തന്നെ ഉര്‍വശി പട്ടം സ്വന്തമാക്കിയ അഭിനേത്രിയെ ഓര്‍ക്കുമ്പോള്‍ ഇന്നും തീരാവേദനയാണ്.

അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നോ?

മരിക്കുന്നതിന്റെ തലേ ദിവസം തലസ്ഥാന നഗരിയിലെ പങ്കജ് ഹോട്ടലിലായിരുന്നു മോനിഷയും അമ്മയും താമസിച്ചത്. രാത്രി കിടക്കുന്നതിന് മുന്‍പായാണ് എന്തോ സംഭവിക്കുന്ന പോലൊരു തോന്നല്‍ എന്ന് മോനിഷ പറഞ്ഞതെന്ന് അമ്മ പറയുന്നു.

അതുവരെയുള്ള ഭാവമായിരുന്നില്ല

അന്ന് രാത്രിയില്‍ അവള്‍ക്കേറെ പ്രിയപ്പെട്ട റഷ്യന്‍ സാലഡായിരുന്നു കഴിച്ചത്. ജീവിതം ഒരിക്കലേയുള്ളൂ, നന്നായി ആസ്വദിക്കണം, ആരെയും വേദനിപ്പിക്കരുതെന്നും അവള്‍ പറഞ്ഞിരുന്നു.

കളിയാക്കിയപ്പോള്‍ പറഞ്ഞത്

തത്വചിന്ത പറയുന്നതിനിടയില്‍ ഓങ്കാരപ്പൊരുളേയെന്ന് വിളിച്ച് അവളെ കളിയാക്കിയപ്പോള്‍ ഞാന്‍ മോനിഷയാണെന്നായിരുന്നു അവളുടെ പ്രതികരണം. വല്ലാത്തൊരു ഭാവമായിരുന്നു ആ സമയത്ത് അവളുടെ മുഖത്തെന്നും താരമാതാവ് പറയുന്നു.

അപകടത്തെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയിരുന്നോ?

അന്ന് സംഭവിച്ച അപകടത്തെക്കുറിച്ച് അവള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവമായിരുന്നു അത്. മോനിഷ യാത്രയായിട്ട് 25 വര്‍ഷമായെങ്കിലും എല്ലാം ഇന്നലെക്കഴിഞ്ഞത് പോലെ തോന്നുന്നുവെന്നും അവര്‍ പറയുന്നു.

വീട്ടിലെ കുട്ടി

നഖക്ഷതങ്ങള്‍ എന്ന സിനിമ കണ്ടവരാരും മോനിഷയെ മറന്നുകാണാനിടയില്ല. എംടി വാസുദേവന്‍, ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ മനോഹരമായിരുന്നു. പലരും സ്വന്തം വീട്ടിലെ കുട്ടിയാണ് മോനിഷയെന്ന് അന്ന് പറഞ്ഞിരുന്നുവെന്നും ശ്രീദേവി ഉണ്ണി പറയുന്നു.

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍

ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ചെപ്പടിവിദ്യയുടെ ലൊക്കേഷനില്‍ നിന്നും ഇടവേളയെടുത്ത് ബംഗലുരുവിലേക്ക് പോകുന്നതിനിടയിലാമ് ആ അപകടം സംഭവിച്ചത്. നൃത്തപരിപാടിയുടെ റിഹേഴ്‌സലിനായി പോകുന്നതിന് വേണ്ടി തിരുവനന്തപുരത്ത് നിന്നും കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്

ശ്രീവിദ്യയുടെ മുന്നറിയിപ്പ്

നക്ഷത്രപ്രകാരം ഇപ്പോള്‍ മോനിഷയ്ക്ക് മോശം സമയമാണെന്ന് ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെപ്പടിവിദ്യയില്‍ മോനിഷയുടെ അമ്മയായി അഭിനയിച്ചത് ശ്രീവിദ്യയായിരുന്നു. എല്ലാത്തിനെയും പോസിറ്റീവായി സമീപിക്കുന്ന മോനിഷ ആ മുന്നറിയിപ്പ് അത്ര കാര്യമായി എടുത്തിരുന്നില്ല.

English summary
Monisha death anniversary.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X