For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറില്‍ അമ്മയാകാനുളള ഒരുക്കത്തില്‍ നടി മൈഥിലി

  |

  മലയാള സിനിമയില പ്രമുഖ നടിമാരിലൊരാളണ് മൈഥിലി. പാലേരി മാണിക്യം, എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടാണ് നടി മലയാള സിനിമ ലോകത്ത് എത്തിയത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി നിരൂപക പ്രശംസ ഏറ്റുവാങ്ങി. ശേഷം, സോള്‍ട്ട് ആന്റ പെപ്പര്‍, മാറ്റിനി, മായാമോഹിനി, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

  Mythili

  നടി എന്നതിനപ്പുറത്തേക്ക് ഗായിക കൂടിയാണ് മൈഥിലി. മോഹന്‍ലാല്‍ നായകനായ ലോഹം എന്ന ചിത്രത്തിലുടെയാണ് നടി പിന്നണി ഗായിക രംഗത്തേക്ക് എത്തുന്നത്.

  വിവാഹ ശേഷം സിനിമ ലോകത്ത് നിന്ന് വിട്ടു നിന്ന താരം സോഷ്യ മീഡിയയില്‍ സജീവമായിരുന്നു. ഇക്കഴിഞ്ഞ തിരുവോണ ദിനത്തിലാണ് താരം താന്‍ അമ്മയാകാന്‍ പോകുന്ന വിശേഷം ആരാധകരോട് പങ്കുവെച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സന്തോഷ വിവരം പങ്കുവെച്ച നടിക്ക് ആശംസകളുമായി നിരവധി പേര്‍ എത്തി. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

  ലൈറ്റ് റോസ് നിറത്തിലുളള മെറ്റേണിറ്റി ഗൗണില്‍ അതി സുന്ദരിയായിട്ടാണ് മൈഥിലി എത്തിയിരിക്കുന്നത്. വളരെ ലൈറ്റ് ആയ മേയ്ക്കപ്പിനനുസരിച്ച് ഫ്രീ സ്റ്റൈല്‍ ഹെയറിനൊപ്പം ഒരു വാച്ചുമാണ്് ഇവര്‍ ധരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ മറ്റ് ചിത്രങ്ങളിലും വളരെയധികം സുന്ദരിയായാണ് ഇവര്‍ എത്തിയിരിക്കുന്നത്.

  'എന്റെ ഏറ്റവും വിലപ്പെട്ട് കുഞ്ഞേ ,നിന്നെ ഞാന്‍ തുടക്കം മുതല്‍ സ്‌നേഹിക്കുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ അത്ഭുതമാണ നീ. ദിവസവും ഞാന്‍ നിന്റെ സാന്നിധ്യം അറിയുന്നു. എത്രപ്പെട്ടന്നാണ് ഓരോ ദിവസവും കടന്നു പോകുന്നത്. നീ എന്നും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. നിന്റെ ഹൃദയമിടിപ്പ് ഈ അമ്മ അറിയുന്നുണ്ട്. അതുകൊണ്ട് തന്നെ നിന്നോടൊപ്പമുളള ഓരോ നിമിഷവും എനിക്ക് ്അമൂല്യമാണ്. ഞാന്‍ എന്നും നിനക്കായ് ഒരു പ്രത്യേക ഇടം എന്നിലൊരുക്കിയിട്ടുണ്ട്', നിറവയറുമായി നില്‍ക്കുന്ന മൈഥിലി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ഇങ്ങ്‌നെ കുറിച്ചു.

  ഈ വര്‍ഷം ഏപ്രില്‍ 28നാണ് മൈഥിലി വിവാഹിതയായത്. ആര്‍ക്കിടെക്റ്റായ സമ്പത്താണ് ഭര്‍ത്താവ്. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. കുറച്ച് കാലങ്ങളായി സിനിമാ മേഖലയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന നടി ബിസിനസും മറ്റും നോക്കി നടത്തി കൊണ്ടപോകുകയായിരുന്നു.

  സിനിമയെ പാഷനായി കാണുന്ന നടി സിനിമയില്‍ നിന്നു ഒരിക്കലും മാറി നിന്നിട്ടില്ല. അഭിനയത്തിന്റെ ആദ്യകാലങ്ങളില്‍ നല്ല അവസരങ്ങള്‍ കിട്ടിയെങ്കിലും പിന്നെ നല്ല കഥാപാത്രങ്ങളെ കിട്ടിയില്ലെന്ന് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇടവേളയ്ക്കു ശേഷ നടി തിരിച്ചെത്തുന്നുവെന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ 'ചട്ടമ്പി' എന്ന ചിത്രത്തിനൊപ്പം സജീവമാകുന്നത്.

  അടുത്തിടെ 'ചട്ടമ്പി' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി പറഞ്ഞ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി താന്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് നടി വ്യക്തമാക്കിയത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശരിയായ നിയമ നടപടി കൊണ്ടു വരണമെന്ന് നട്ി അഭിപ്രായപ്പെട്ടു. സൈബര്‍ ആക്രമണം കാരണം ആത്മഹത്യ പോലും ചെയ്യുന്ന പെണ്‍കുട്ടികള്‍ ഉണ്ടെന്നും ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നമല്ല ഇതെന്നും പറഞ്ഞു.

  കേരള കഫെ, ചട്ടമ്പിനാട്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

  Read more about: mythili
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X