»   » വിവാദങ്ങള്‍ കാറ്റില്‍ പറത്തി മൈഥിലിയുടെ തിരിച്ചു വരവ്! പുതിയ മേക്ക് ഓവര്‍ ഞെട്ടിച്ചു!

വിവാദങ്ങള്‍ കാറ്റില്‍ പറത്തി മൈഥിലിയുടെ തിരിച്ചു വരവ്! പുതിയ മേക്ക് ഓവര്‍ ഞെട്ടിച്ചു!

Posted By:
Subscribe to Filmibeat Malayalam
പാതിരാക്കാലത്തിലൂടെ മലയാളികളെ ഞെട്ടിക്കാന്‍ മൈഥിലി | filmibeat Malayalam

വിവാദങ്ങള്‍ വിടാതെ പിന്നാലെ കൂടിയതോടെ ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നടി മൈഥിലി. മമ്മൂട്ടിയുടെ സിനിമയിലൂടെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചാണ് മൈഥിലിയുടെ സിനിമയിലെ തുടക്കം. ഒട്ടും മോശമില്ലായിരുന്നെങ്കിലും നടിയുടെ സിനിമയില്‍ നിന്നുള്ള പിന്മാറ്റം ആരാധകരെ നിരാശയിലാക്കിയിരുന്നു.

മലയാളികളെ സായി പല്ലവിയ്ക്ക് പുച്ഛം! സായിയുടെ തെലുങ്ക് ചിത്രം ഫിദ മലയാളത്തിലേക്ക് മൊഴി മാറ്റി വരുന്നു

ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പുതിയൊരു മേക്ക് ഓവര്‍ നടത്തി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി. ഫേസ്ബുക്കിലൂടെ നടി ശ്രിന്റയാണ് മൈഥിലിയുടെ പുതിയ ലുക്ക് പുറത്ത് വിട്ടത്. പ്രിയനാന്ദന്റെ സിനിമയിലൂടെയാണ് നടി വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്.

മൈഥിലിയുടെ പുതിയ സിനിമ

ദേശീയ പുരസ്‌കാര ജേതാവ് പ്രിയാനന്ദന്റെ പാതിരക്കാലം എന്ന സിനിമയിലൂടെയാണ് മൈഥിലി വീണ്ടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നത്. സിനിമ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുത്തിരിക്കുകയാണ്.

മേക്ക് ഓവര്‍


സിനിമയ്ക്ക് വേണ്ടി കിടിലന്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ് മൈഥിലി. മെലിഞ്ഞ് മുടി ബോബ് കട്ട് ചെയ്ത് സാധാരണക്കാരിയുടെ ലുക്കിലെത്തിയ മൈഥിലിയെ പെട്ടെന്ന് ആര്‍ക്കും തന്നെ തിരിച്ചറിയാന്‍ രപോലും പറ്റില്ല. അത്രയധികം മേക്കോവറാണ് നടത്തിയിരിക്കുന്നത്.

ആശംസകള്‍

പാതിരക്കാലം കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലും തിരഞ്ഞെടുത്തതിന്റെ ആശംസകള്‍ പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ പുറത്ത് വിട്ട് പോസ്റ്റ് നടി ശ്രിന്റയും ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇതിലൂടെയാണ് മൈഥിലിയുടെ ലുക്ക് പുറത്തായത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

2017 നവംബര്‍ 10 മുതല്‍ 17 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന 23 -ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ' പാതിരകാലം' തെരഞ്ഞെടുത്തിരിക്കുന്നു. മുഖ്യ വിഭാഗമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കാണ് (ഇന്നവേറ്റിങ്ങ് മൂവിങ്ങ് ഇമേജസ് ) ആജ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ശ്രീ.മുരളി മാട്ടുമ്മല്‍ നിര്‍മ്മിച്ച് പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ' പാതിര കാലം'' തെരഞ്ഞെടുത്തത്.

കേന്ദ്രകഥാപാത്രങ്ങള്‍

സമകാലിക സ്ത്രീയവസ്ഥയേയും രാഷ്ട്രീയ അവസ്ഥയേയും കൂട്ടിയിണക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ പി.എന്‍.ഗോപീകൃഷ്ണനും ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി അശ്വഘോഷനും ആണ്. മണ്ണ്, മനുഷ്യന്‍, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ പ്രശ്‌നവത്ക്കരിക്കുന്ന ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ജഹനാരയെ മൈഥിലി അവതരിപ്പിക്കുന്നു. കലേഷ് കണ്ണാട്ട്, ഇന്ദ്രന്‍സ്, ശ്രീജിത് രവി, ബാബു അന്നൂര്‍, ജെ.ഷൈലജ, രജിത മധു, ജോളി ചിറയത്ത് എന്നിവര്‍ക്കൊപ്പം നാടകരംഗത്തെ പരിചയ സമ്പന്നരും പാതിര കാലത്തില്‍ അഭിനയിക്കുന്നു.

ഒപ്പം നിന്നവര്‍ക്ക് സിനിമാ സലാം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും പാരമ്പര്യമുള്ളതുമായ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കാണ് പാതിരകാലം തെരഞ്ഞെടുത്തിട്ടുള്ളത്. ഒപ്പം നിന്നവര്‍ക്ക് നില്‍ക്കുന്നവര്‍ക്ക് സിനിമാ സലാം.. എന്നും പ്രിയാനന്ദന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

English summary
Actress Mythili's makeover picture!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam