For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറില്‍ ഭര്‍ത്താവിന്റെ തമാശ; എന്റെ ആര്‍ട്ടും ആര്‍ട്ടിസ്റ്റും ഇതാണെന്ന് പറഞ്ഞ് നടി മൈഥിലി, ചിത്രം വൈറല്‍

  |

  കഴിഞ്ഞ വര്‍ഷം നടി മൈഥിലിയെ സംബന്ധിച്ച് ഏറ്റവും സന്തോഷം നിറഞ്ഞ കാലമായിരുന്നു. വിവാഹവും അമ്മയായതുമടക്കം എല്ലാം ഒരു വര്‍ഷത്തില്‍ നടന്നതിന്റെ ആഘോഷത്തിലായിരുന്നു. 2022 ഏപ്രില്‍ മാസത്തിലാണ് നടി വിവാഹിതയാവുന്നത്. വൈകാതെ താനൊരു അമ്മയാവാന്‍ ഒരുങ്ങുകയാണെന്ന കാര്യം നടി വെളിപ്പെടുത്തി.

  ആഴ്ചകള്‍ക്ക് മുന്‍പ് മൈഥിലി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. അതേ സമയം ഗര്‍ഭകാലത്തെ ചില തമാശകള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഭര്‍ത്താവ് നിറവയറില്‍ ഒരു ചിത്രം വരച്ചതാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മൈഥിലി പങ്കുവെച്ച ഫോട്ടോയിലുള്ളത്.

  Also Read: മമ്മൂക്ക ഇപ്പോഴും അത് ചെയ്യുന്ന കണ്ട് ഞെട്ടിയിട്ടുണ്ട്; ലാലേട്ടനൊപ്പം അഭിനയിക്കുക എന്നതിനപ്പുറം അതാണ് ആഗ്രഹം!

  ഇക്കാലത്ത് നടിമാരടക്കം എല്ലാവരും ഗര്‍ഭകാലം ഏറെ ആഘോഷമാക്കുന്നതാണ് പതിവ്. നിറവയറില്‍ ഡാന്‍സ് കളിച്ചും അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തിയുമൊക്കെ പലരും ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. നടി മൈഥിലിയും സമാനമായ രീതിയില്‍ അമ്മയാവുന്നതിന് മുന്‍പേ ആഘോഷം തുടങ്ങിയിരുന്നു. എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവ് സമ്പത്തും കൂടെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെച്ച ഓരോ ചിത്രങ്ങളില്‍ നിന്നും അത് വ്യക്തമാവുകയും ചെയ്യും.

  Also Read: ചേട്ടന്റെ ഭാര്യയായി വരുന്നയാളെക്കുറിച്ച് എനിക്കുണ്ടായിരുന്നത് ഒറ്റ നിബന്ധന; അങ്ങനെ ഒരാളെ പറ്റില്ല; അനുശ്രീ

  അതേ സമയം കുഞ്ഞിന് ജന്മം കൊടുത്തതിന് ശേഷമാണ് രസകമായൊരു ഫോട്ടോയുമായി നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. മൈഥിലിയുടെ നിറവയറില്‍ ഭര്‍ത്താവ് തലോടുക മാത്രമല്ല ഒരു ചിത്രം വരയ്ക്കുകയും ചെയ്തു. രണ്ണ് കണ്ണുകള്‍ വരച്ച് പൊക്കിള്‍ കൊടി മൂക്കായി കാണിച്ച് അതിമനോഹരമായൊരു ചിത്രമായിരുന്നു. ശേഷം ഈ വയറിനൊപ്പം നിന്ന് സമ്പത്ത് ഫോട്ടോ എടുക്കുന്നതും കാണിച്ചിരിക്കുയാണ്.

  'ഇത് എന്റെ ആര്‍ട്ട്, ഇത് എന്റെ ആര്‍ട്ടിസ്റ്റും', എന്നാണ് ഫോട്ടോയ്ക്ക് മൈഥിലി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഈ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ ക്യാപ്ഷന്‍ മനോഹരമായെന്നാണ് കൂടുതല്‍ പേരും പറയുന്നത്. രണ്ട് അര്‍ഥം തോന്നിപ്പിക്കുന്ന അടിക്കുറിപ്പ് തന്നെയാണ്. മാത്രമല്ല ഭര്‍ത്താവിന് എത്രമാത്രം സന്തോഷമുണ്ടെന്ന് ചിത്രങ്ങളില്‍ നിന്ന് തന്നെ ബോധ്യമാവുന്നുണ്ടെന്നും നല്ലൊരു കുടുംബമായിരിക്കാന്‍ സാധിക്കട്ടെ എന്നുമൊക്കെയാണ് ആരാധകര്‍ ആശംസിക്കുന്നത്.

  2022 ഏപ്രില്‍ ഇരുപത്തിയെട്ടിനാണ് മൈഥിലിയും സമ്പത്തും തമ്മില്‍ വിവാഹിതരാവുന്നത്. നേരത്തെ കണ്ട് ഇഷ്ടത്തിലായിരുന്ന നടി വീട്ടുകാരുടെ സമ്മതത്തോട് കൂടി ആഘോഷമായി തന്നെ വിവാഹിതയാവുകയായിരുന്നു. ഇതിന് പിന്നാലെ സമ്പത്തിനെ കണ്ടുമുട്ടിയ കഥയും ഇരുവരും പ്രണയത്തിലായത് എങ്ങനെയാണെന്നുമൊക്കെ പല അഭിമുഖങ്ങളിലൂടെയും വെളിപ്പെടുത്തി. കൊവിഡ് കാലത്ത് കൊടൈക്കനാലില്‍ വച്ചാണ് സമ്പത്തും മൈഥിലിയും കാണുന്നത്.

  ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് തുടങ്ങി സൗഹൃദം പിന്നീട് ഇഷ്ടമായി. പ്രണയത്തിലായതോടെ വീട്ടുകാരുമായി സംസാരിച്ചു. അവര്‍ക്കും എതിര്‍പ്പില്ലാത്തതിനാല്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. വിവാഹം കഴിഞ്ഞതിന് തൊട്ട് പിന്നാലെ വൈകാതെ താനൊരു അമ്മയാവുമെന്നും നടി പറഞ്ഞെത്തി. പിന്നീട് ബേബി ഷവറും മെറ്റേണിറ്റി ഫോട്ടോഷൂട്ടുമൊക്കെ നടി പുറത്ത് വിട്ടിരുന്നു. അങ്ങനെ ഡിസംബറിലാണ് നടി ഒരു ആണ്‍കുഞ്ഞിന്റെ അമ്മയാവുന്നത്.

  Read more about: mythili മൈഥിലി
  English summary
  Actress Mythili Shares Hubby Sambath's Art On Her Baby Bumb Photo Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X