For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ കാണുമ്പോള്‍ സംസാരിക്കുന്നത് ഇതാണ്; അദ്ദേഹത്തിന് പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് നാദിയ മൊയ്തു

  |

  ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാമായ നടി ആയിരുന്നു നാദിയ മൊയ്തു. മമ്മൂട്ടിയുടെ മോഹന്‍ലാലിനെ മുകേഷിന്റെയും അടക്കം പ്രമുഖ താരങ്ങളുടെ നായികയായി നടി തിളങ്ങി നിന്നു. വിവാഹം കഴിഞ്ഞ് കുടുംബിനിയായ ശേഷമാണ് നദിയ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നത്. 2018 ല്‍ മോഹന്‍ലാലിന്റെ നീരാളി എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നെങ്കിലും മലയാളത്തില്‍ അത്ര സജീവമായിരുന്നില്ല. മറിച്ച് സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി തുടര്‍ന്നു.

  ഇപ്പോള്‍ വീണ്ടും നാദിയ മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച് അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷമപര്‍വ്വം എന്ന സിനിമയിലൂടെയാണ് നാദിയ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാറിന്റെ കൂടെ അഭിനയിക്കുകയാണെന്ന സന്തോഷവും പഴയ ഓര്‍മ്മകളുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നദിയ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. വിശദമായി വായിക്കാം..

  'മമ്മൂക്കയോടൊപ്പം 11 വര്‍ഷത്തിന് ശേഷമാണ് താന്‍ ഒന്നിച്ച് അഭിനയിക്കുന്നതെന്നാണ്. വളരെ യാദൃശ്ചികമായാണ് മമ്മൂക്കയുടെ കൂടെയുള്ള സിനിമകളൊക്കെ വരുന്നത്. അതേ സമയം എല്ലാവരും കരുതും പോലെ മമ്മൂക്ക ഒരു ഗൗരവക്കാരന്‍ മാത്രമല്ലെന്നാണ് നാദിയയുടെ അഭിപ്രായം. മമ്മൂക്കയില്‍ ഒരു രസികന്‍ മനുഷ്യന്‍ കൂടി ഉണ്ട്. അത് എപ്പോഴും അദ്ദേഹം പ്രകടിപ്പിക്കാറില്ല എന്നേയുള്ളൂ. മമ്മൂക്കയോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ എന്റെ കംഫര്‍ട്ടബിള്‍ വളരെ കൂടുതലാണ്. ഞങ്ങള്‍ കാണുമ്പോഴൊക്കെ കൂടുതല്‍ സംസാരിക്കുന്നത് കുടുംബങ്ങളെ കുറിച്ചും കുട്ടികളെ കുറിച്ചുമായിരിക്കും.

  പിന്നെ സിനിിമയെ കുറിച്ച് ഉള്‍പ്പെടെ ധാരാളം കാര്യങ്ങളെ പറ്റിയും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. തന്നെക്കാളും കൂടുതല്‍ തന്റെ പപ്പയും ആയി മമ്മൂട്ടിക്ക് അടുപ്പമുണ്ടായിരുന്നു. അതിനെ കുറിച്ചുള്ള ഓര്‍മകളും നദിയ പങ്കുവെച്ചിരുന്നു. 'അന്നൊക്കെ സെറ്റില്‍ തന്റെ കൂടെ വന്നിരുന്നത് പപ്പ ആണ്. അഭിനയിക്കുമ്പോള്‍ മാത്രമല്ല, എല്ലായിപ്പോഴും ആ പഴയ ഊര്‍ജ്ജം എപ്പോഴും മമ്മൂക്കയ്ക്ക് ഉണ്ട്. ഒരു മാറ്റവുമില്ല. പഴയ ആള് തന്നെ. മമ്മുക്കയെ സംബന്ധിച്ച് പ്രായം ഒരു ഒരു നമ്പര്‍ മാത്രം ആണെന്നാണ് നാദിയയുടെ അഭിപ്രായം.

  ഇതിന് ഉത്തരവാദി ഭര്‍ത്താവ് രാജീവാണ്; നിറവയറിലെ ഡാന്‍സിന് വിജയ് ഫാന്‍സ് തെറി വിളിക്കരുതെന്ന് നടി ആതിര മാധവ്

  അതേസമയം സിനിമയ്ക്കാണോ കുടുംബത്തിനാണോ നാദിയ കൂടുതല്‍ പ്രാധാന്യം നല്‍കുക എന്ന് ചോദിച്ചാല്‍ താന്‍ കുടുംബത്തിനായിരിക്കും പ്രധാന്യം നല്‍കുക എന്നാണ് നടി പറയുന്നത്. എത്ര ആയാലും കുടുംബത്തിനാണ് എന്റെ പ്രയോറിറ്റി കൂടുതല്‍. സിനിമ എന്റെ പാഷനാണ്. അതിനനുസരിച്ച് കരിയര്‍ പ്ലാന്‍ ചെയ്യും. ഇപ്പോള്‍ മക്കള്‍ രണ്ട് പേരും വിദേശത്താണ്. ഞാനും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍. അതുകൊണ്ട് കൂടുതല്‍ സമയം കിട്ടും. സിനിമയ്ക്ക് അത് സൗകര്യം ആണെന്നും നടി വ്യക്തമാക്കുന്നു.

  പ്രസവത്തിന് പിന്നാലെ വീണ്ടും ആശുപത്രിയില്‍; ഒരു സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലാണെന്ന് സൗഭാഗ്യ

  Recommended Video

  നീ പറയടാ പറഞ്ഞിട്ട് പോയാൽ മതി, ചിരിപ്പിച്ച് പൊട്ടിത്തെറിച്ച് മമ്മൂക്ക

  നോക്കെത്ത ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലൂടെ 1984 മുതല്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിച്ചിരുന്നു. ഗേര്‍ളി എന്ന ഈ കഥാപാത്രത്തിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു. പിന്നീട് തമിഴ് സിനിമയിലാണ് നാദിയ സജീവമായത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുമ്പോള്‍ ഭീഷ്മപര്‍വ്വത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

  English summary
  Actress Nadiya Moidu Opens Up About Her Working Experience With Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X