For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനൂട്ടിയ്ക്ക് ഇതെല്ലാം പുച്ഛമാണ്; മീനാക്ഷി ദിലീപും അഭിനയിക്കാന്‍ വരുന്നു? ഒടുവില്‍ പ്രതികരിച്ച് നമിത പ്രമോദ്

  |

  മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ആളാണ് മീനാക്ഷി ദിലീപ്. നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏകമകളായ മീനാക്ഷി അച്ഛന്റെ കൂടെയാണ് താമസം. ദിലീപും മഞ്ജുവും വിവാഹബന്ധം വേര്‍പ്പെടുത്തിയ കാലം മുതല്‍ താരപുത്രിയെ ചുറ്റിപ്പറ്റിയായിരുന്നു വാര്‍ത്തകള്‍.

  നിലവില്‍ മെഡിസിന് പഠിച്ച് കൊണ്ടിരിക്കുകയാണെങ്കിലും അടുത്തിടെ മീനാക്ഷിയും അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നിരന്തരമായി ഇതേ വാര്‍ത്ത വരുന്നുണ്ടെങ്കിലും അതിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുകയാണ് മീനൂട്ടിയുടെ ഉറ്റസുഹൃത്തും നടിയുമായ നമിത പ്രമോദ്. ഒരു അഭിമുഖത്തിനിടെ കൂട്ടുകാരിയെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി.

  നടി നമിത പ്രമോദും മീനാക്ഷി ദിലീപും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍പ് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഒരു വിദേശ യാത്രയ്ക്കിടയിലാണ് മീനൂട്ടിയുമായി താന്‍ സൗഹൃദത്തിലാവുന്നതെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നമിത വെളിപ്പെടുത്തിയത്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. അതേ സമയം മീനാക്ഷി സിനിമയില്‍ അഭിനയിക്കുന്നതായി വരുന്ന വാര്‍ത്തകളിലെ സത്യമെന്താണെന്ന് നമിതയോട് ചോദ്യം വന്നിരിക്കുകയാണ്. ഈശോ എന്ന സിനിമയുടെ പ്രൊമോഷന്‍ ഡ്യൂട്ടിയ്ക്ക് എത്തിയതായിരുന്നു നടി.

  Also Read: പ്രമുഖ നടൻ്റെ കാലിൽ തൊട്ട് വന്ദിച്ചില്ല; പതിനാറ് വയസുള്ളപ്പോൾ സെറ്റിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് നടി അർച്ചന

  മീനൂട്ടി (മീനാക്ഷി ദിലീപ്) എന്റെ നല്ല സുഹൃത്താണെന്ന് പറഞ്ഞാണ് നമിത സംസാരിച്ച് തുടങ്ങിയത്. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവള്‍ പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞാനും അവള്‍ക്ക് അയച്ച് കൊടുത്തു. അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്‌മൈലിയാണ് അവളെനിക്ക് അയച്ചതെന്ന് നമിത പറയുന്നു.

  Also Read:: ഭര്‍ത്താവിന്റെ കൈയ്യും പിടിച്ച് അവിടെ പോകാന്‍ സാധിച്ചു; ജീവിതത്തിലെ സന്തോഷ നിമിഷത്തെ പറ്റി സീരിയല്‍ നടി അപ്‌സര

  സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവള്‍ നോക്കാറില്ല. കാരണം പലതിലും ടോക്‌സിക്കായ കാര്യങ്ങളാണ്. അവള്‍ വളരെ ഫ്രണ്ട്‌ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള കൊച്ചാണ് മീനാക്ഷിയെന്നും നമിത പറയുന്നു. എന്തായാലും മീനാക്ഷിയെ നന്നായി അറിയാവുന്ന നടിയുടെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഉടനെ ഒന്നും മീനൂട്ടിയെ വെള്ളിത്തിരയില്‍ കാണാന്‍ സാധിക്കില്ലെന്നും വ്യക്തമായി.

  അച്ഛനും അമ്മയും മലയാള സിനിമയിലെ മിന്നും താരങ്ങളാണെങ്കിലും അഭിനയത്തോട് വലിയ താല്‍പര്യം കാണിക്കാന്‍ മീനാക്ഷി ഇനിയും തയ്യാറായിട്ടില്ല. നിലവില്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് താരപുത്രി. ശേഷം ഒരു ഡോക്ടറാവാനുള്ള തയ്യാറെടുപ്പാണ്. ഡോക്ടര്‍ എന്ന പേരില്‍ അറിയപ്പെടാനാണ് അവള്‍ക്ക് താല്‍പര്യമെന്ന് മുന്‍പ് ദിലീപ് വ്യക്തമാക്കിയിരുന്നു. എന്തായാലും മീനാക്ഷിയും സിനിമയിലേക്ക് വരുമെന്നുള്ള വാര്‍ത്തകളൊന്നും സത്യമല്ലെന്ന് നമിതയുടെ വാക്കുകളില്‍ നിന്ന് തന്നെ മനസിലാവുന്നു.

  അതേ സമയം മാതാപിതാക്കളുടെ ജീവിതം സംബന്ധിച്ചുള്ള വാർത്തകൾക്കിടയിൽ താരപുത്രിയും അകപ്പെടാറുണ്ട്. അടുത്തിടെയും മീനാക്ഷി വിവാഹിതയാവാൻ ഒരുങ്ങുന്നുവെന്ന തരത്തിലും വാർത്ത വന്നിരുന്നു.

  നമിതയുടെ വീഡിയോ കാണാം

  English summary
  Actress Namitha Pramod Opens Up About Her Friend Meenakshi Dileep's Movie Debut. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X