For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോൾ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോൾ തന്നെ സന്തോഷേട്ടൻ ഓടിക്കും, ആ ഗോവ ട്രിപ്പിനെ കുറിച്ച് നവ്യ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് നവ്യ നായർ. 2001 ൽ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മലയാളത്തിൽ പുറത്ത് ഇറങ്ങിയ നവ്യയുടെ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. ഇന്നും നന്ദനത്തിലെ ബാലമണിയും കല്യാണരാമനിലെ ഗൗരിയും കുഞ്ഞിക്കൂനനിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇന്നു പ്രേക്ഷകരുടെ ഇടയിൽ ഈ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

  പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്

  ആ പൃഥ്വിരാജ് സിനിമയോടെ താൻ രോഗിയായി,'കലണ്ടറിന്' സംഭവിച്ചതിനെ കുറിച്ച് നടൻ മഹേഷ്

  മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലും നടി സജീവമായിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തും മികച്ച ആരാധകരെ സൃഷ്ടിക്കാൻ നാവ്യയ്ക്ക് കഴിഞ്ഞിരുന്നു. തമിഴിനെക്കാളും കന്നഡയിലായിരുന്നു നവ്യ അധികം സിനിമ ചെയ്തത്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം നൃത്തത്തിൽ സജീവമായിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്.

  സിനിമയിൽ കാണുന്ന വില്ലനല്ല ജീവിതത്തിൽ,ജോണുമായുള്ള വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

  സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയാവുന്നത്. ഇതോടെ അഭിനയത്തിന് ചെറിയ ഇടവേള നൽകുകയായിരുന്നു. ഇത് നവ്യയുടെ ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. പ്രേക്ഷകരുടെ നിരാശയൊക്കെ മാറ്റി കൊണ്ടായിരുന്നു നടിയുടെ രണ്ടാം വരവ്. മടങ്ങി വരവിൽ മിനിസ്ക്രീനിലും നടി സജീവമായിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയി ഷോയായ സ്റ്റാർമാജിക്കിലെ സ്ഥിരം അതിഥിയാണ് താരം. ഷേയിൽ എത്തിയതോടെ നടിക്ക് ആരാധകരുടെ എണ്ണം കൂടിയിരിക്കുകയാണ്. മത്സരാർഥികൾക്കൊപ്പം നവ്യയും രസകരമായ ഗെയിമുകളിൽ കൂടാറുണ്ട്

  അഭിനേത്രി നർത്തകി എന്നതിൽ ഉപരി മിമിക്രിയും ചെയ്യും ഷോയിൽ കാവ്യ മാധവനെ നടി അനുകരിച്ച് കാണിച്ചിരുന്ന. നടൻ സലിംകുമാർ എത്തിയ എപ്പിസോഡിലാണ് നടി കാവ്യയെ അനുകരിച്ചത്. വളരെ മികച്ച രീതിയിൽ തന്നെ ശബ്ദം എടുക്കുകയും ചെയ്തു. കാവ്യ ഇത് കാണുന്നുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് നവ്യ ശബ്ദം അനുകരിച്ചത്. എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. ദിലീപിന്റേയും കാവ്യയുടേയും അടുത്ത സുഹൃത്താണ് നവ്യ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ദിലീപ്- നവ്യ കൂട്ടുകെട്ടിൽ പിറന്നത്.

  ഇപ്പോഴിത നടക്കാതെ പോയ ഒരു യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ. സ്റ്റാർമാജിക് ഷോയിൽ വെച്ചാണ് രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഗോവ യാത്രയെ കുറിച്ചായിരുന്നു നടി പറഞ്ഞത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ'' വിവാഹത്തിന് മുന്‍പുള്ള ന്യൂയര്‍ ഗോവയില്‍ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു. വീട്ടില്‍ നിന്നും അനുമതി കിട്ടുമോ എന്നായിരുന്നു എന്റെ ആശങ്ക. ചേട്ടന്‍ നിര്‍ബന്ധിച്ചതോടെ അച്ഛനോട് അതേക്കുറിച്ച് ചോദിച്ചിരുന്നു. ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാല്‍ മതിയെന്നായി അച്ഛൻ. അന്ന് നടക്കാതെ പോയ ആ ഗോവന്‍ യാത്ര ഇത്ര കാലമായിട്ടും നടന്നില്ല. ഇപ്പോള്‍ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോള്‍ത്തന്നെ ചേട്ടന്‍ ഓടിക്കും, നവ്യ പറയുന്നു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  ഒരുത്തിയുടെ പൂജ ദൃശ്യങ്ങള്‍ | Oruthi Movie pooja visuals | Filmibeat Malayalam

  2010 ൽ ആയിരുന്നു നവ്യയുടേയും സന്തോഷ് മേനോന്റേയും വിവാഹം. വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നു. കല്യാണത്തിന് ശേഷം സന്തോഷിനോടൊപ്പം മുംബൈയിലേയ്ക്ക് പോവുകയായിരുന്നു താരം. മകൻ വലുതായതിന് ശേഷമാണ് നവ്യ സിനിമയിൽ എത്തിയത്. ഇവർക്ക് സായി കൃഷ്ണ മേനോൻ എന്നൊരു മകനുണ്ട്. ഒരുത്തിയാണ് ഇനി പുറത്ത് വരാനുള്ള നവ്യയുടെ ചിത്രം കന്നഡയിൽ ദൃശ്യം 2 ന്റെ രണ്ടാം പതിപ്പിലും നവ്യ അഭിനയിക്കുന്നുണ്ട് ചിത്രത്തിന്റെ ആദ്യ പതിപ്പിലും നവ്യ ആയിരുന്നു നായിക. വികെപി സംവിധാനം ചെയ്യുന്ന ഒരുത്തിയിൽ ഒരു ശക്തമായ സ്ത്രീ കഥാപാത്രമാണ് നടി അവതരിപ്പിക്കുന്നത്.

  Read more about: navya nair നവ്യ
  English summary
  Actress Navya Nair About Goa Travel Incident With Husband Santhosh Goes Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X