For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുണിയൂരി തുടങ്ങിയല്ലേ, സാരി ഉടുത്ത് ബോള്‍ഡായതിന് വന്ന കമന്റ്! പെണ്‍കുട്ടികള്‍ മാത്രം മോശക്കാരികളെന്ന് നയന

  |

  ജൂണ്‍ സിനിമയിലെ കുഞ്ഞി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നയന ഏല്‍സ. പിന്നീട് മണിയറയിലെ അശോകന്‍, കുറുപ്പ്, ഉല്ലാസം തുടങ്ങി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഏറ്റവും പുതിയതായി 'ഋ' എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്.

  ഈ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നയന. ലേശം ബോള്‍ഡായി ഫോട്ടോഷൂട്ട് നടത്തിയാല്‍ കേള്‍ക്കേണ്ടി വരുന്നത് അധിക്ഷേപങ്ങളാണെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന പറയുന്നത്. അവസരമില്ലാതാവുമ്പോള്‍ തുണിയുരിഞ്ഞ് തുടങ്ങിയല്ലേ എന്നുള്ള കമന്റുകള്‍ തനിക്കും വന്നതായി നടി പറയുന്നു.

  അതേ സമയം സ്വന്തം ഐഡിറ്റിന്റി പോലും വെളിപ്പെടുത്താന്‍ ഭയക്കുന്ന ആളുകളാണ് മോശം കമന്റുമായി എത്തുന്നത്. അഭിപ്രായം പറയുന്നതിന് പകരം പലരും വേദനിപ്പിക്കുന്നത് എന്തിനാണെന്ന് നടി ചോദിക്കുന്നു. സിനിമയിലെ പെൺകുട്ടികളെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടിനെ കുറിച്ചും നയന മനസ് തുറന്നിരിക്കുകയാണ്.

  Also Read: അമ്മയ്ക്ക് 43 വയസുള്ളപ്പോഴാണ് ഞാന്‍ ജനിച്ചത്; എന്റെ പത്താം വയസില്‍ അമ്മയ്ക്ക് 53 വയസായെന്ന് കൃഷ്ണ കുമാര്‍

  'മോഡേണും നാടനുമായ കഥാപാത്രങ്ങള്‍ക്ക് നമ്മുടെ ലുക്കും ഹെയര്‍ സ്റ്റൈലുമൊക്കെ നോക്കിയാണ് വിളിക്കുന്നത്. അതുകൊണ്ടാണ് പല വേഷത്തിലും ലുക്കിലുമുള്ള ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതെന്നാണ് നയന പറയുന്നത്.

  എന്നാല്‍ നിക്ക് ബബ്ലി ലുക്കാണെന്ന് പറഞ്ഞ് വേഷങ്ങള്‍ തരാതിരുന്നിട്ടുണ്ട്. അഭിനയം ശരിയാകാത്തത് കൊണ്ട് വേഷം കിട്ടിയില്ലെന്ന് പറയുന്നത് മനസിലാക്കാം. പക്ഷേ പലപ്പോഴും ലുക്ക് നോക്കിയാണ് ഒഴിവാക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ഈ കുട്ടിയ്ക്ക് ഇത് ചെയ്യാന്‍ പറ്റില്ലെന്ന് പറയും'.

  Also Read: എന്റെ പഴയ സാരി കൊണ്ട് ഷര്‍ട്ടാക്കിയാലും പൃഥ്വി ഇടും; പക്ഷേ കാറിന്റെ കാര്യം അങ്ങനെയല്ലെന്ന് മല്ലിക സുകുമാരന്‍

  'അങ്ങനെ റിജക്ട് ചെയ്യപ്പെടുന്നത് വിഷമം നല്‍കാറുണ്ടെന്നാണ് നയന പറയുന്നത്. ഇതെല്ലാം കൊണ്ടാണ് വെയിറ്റ് കുറയ്ക്കുകയും ബോള്‍ഡ് ലുക്കിടക്കം ഫോട്ടോഷൂട്ട് നടത്തിയതും. ബോളിവുഡ് സ്‌റ്റൈലില്‍ സാരി ഉടുത്തും റിപ്ഡ് ജീന്‍സ് ധരിച്ചുമുള്ള ഫോട്ടോഷൂട്ടുകള്‍ ഈ അടുത്ത് ചെയ്തിരുന്നു. സിനിമയില്ലാത്തത് കൊണ്ട് തുണിയൂരി തുടങ്ങിയല്ലേ, എന്നായിരുന്നു ആ ചിത്രങ്ങള്‍ക്ക് താഴെ വന്ന കമന്റുകള്‍. ഇതൊക്കെ ആരും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല'.

  'ഞാന്‍ എന്റെ ശരീരം എക്‌സ്‌പോസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ആയിക്കോട്ടെ, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ഡ്രസിന്റെ നീളം അനുസരിച്ചാണോ ഒരു പെണ്‍കുട്ടിയുടെ ക്യാരക്ടര്‍ തീരുമാനിക്കുന്നതെന്ന'് നയന ചോദിക്കുന്നു.

  'സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ മോശമായിട്ടാണ് പലരും കാണുന്നത്. ആളുകളുടെ മെന്റാലിറ്റി ഇനിയും മാറിയിട്ടില്ല. എന്നാല്‍ പുരുഷനാണെങ്കില്‍ അയാളെ ഹീറോ ആയിട്ടാണ് കണക്കാക്കുന്നത്. നിങ്ങള്‍ അടിപൊളിയാണ്, ഞാന്‍ വലിയ ഫാനാണ്, എന്നൊക്കെയാണ് അവരെ കുറിച്ച് ആളുകള്‍ പറയുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയാണെങ്കില്‍ ആ കുട്ടി ശരിയല്ലെന്നാണ് പലരും പറയാറ്.

  എന്തുകൊണ്ടാണ് പെണ്‍കുട്ടികളെ മാത്രം മോശക്കാരായി കാണുന്നത്. കമന്റ് ബോക്‌സുകളില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ എന്തിനാണ് കമന്റ് ചെയ്യുന്നത്. പലരും സ്വന്തം പ്രൊഫൈലില്‍ നിന്ന് പോലുമല്ല കമന്റിടാറുള്ളത്. ഇതില്‍ നിന്നും എന്ത് സന്തോഷമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അഭിപ്രായം പറയാം. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കാതിരുന്നൂടെ?', എന്നും നയന ചോദിക്കുന്നു.

  Read more about: nayana നയന
  English summary
  Actress Nayana Elsa Opens Up About Negative Comments On Her Bold Photoshoot Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X