For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കല്യാണം കഴിഞ്ഞിട്ടില്ല; ആഗ്രഹിച്ചത് പോലെയുള്ള വിവാഹമായിരുന്നില്ല അന്ന് നടന്നതെന്ന് നടി നിത്യ ദാസ്

  |

  പറക്കും തളിക എന്ന സിനിമയിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരസുന്ദരിയാണ് നിത്യ ദാസ്. ആദ്യ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ നിരവധി സിനിമകളിലും നടി അഭിനയിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയത്തില്‍ നിന്നും മാറി കുടുംബിനിയാവാന്‍ തീരുമാനിക്കുന്നത്.

  പൈലറ്റായ പഞ്ചാബ് സ്വദേശിയുമായിട്ടുള്ള നടിയുടെ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഭര്‍ത്താവ് വിക്കിയെ കുറിച്ചും രണ്ടാളും പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ നിത്യ മുന്‍പ് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ആഗ്രഹിച്ചത് പോലൊരു വിവാഹമായിരുന്നില്ല അന്ന് നടന്നതെന്ന് പറയുകയാണ് നടിയിപ്പോള്‍. വിശദമായി വായിക്കാം..

  Also Read: മുസ്ലീമിനെ വിവാഹം കഴിക്കുന്നതിന് പ്രശ്‌നമില്ലായിരുന്നു; നടിയായതിൻ്റെ സംശയമേ ഉണ്ടായിരുന്നുള്ളുവെന്ന് ഇന്ദ്രജ

  നിത്യ ദാസ് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോള്‍ ഞാനും എന്റാളും എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുകയാണ് നടി. ഇത്തവണ വിധികര്‍ത്താവിന്റെ റോളിലാണ് നടി ഷോ യില്‍ പങ്കെടുക്കുന്നത്. സെലിബ്രിറ്റി താരദമ്പതിമാര്‍ അവരുടെ പ്രണത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പറയുന്നതാണ് പരിപാടിയുടെ പ്രത്യേകത.

  Also Read: ജാതകത്തില്‍ മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞു; മാധവിയുമായിട്ടുള്ള വിവാഹത്തിനൊരുങ്ങിയതിനെ പറ്റി അര്‍ജുന്‍

  അങ്ങനെ മത്സരാര്‍ഥികള്‍ വിവാഹത്തെ കുറിച്ച് പറയുന്നതിനിടയിലാണ് സ്വന്തം വിവാഹത്തെ കുറിച്ച് നിത്യയും പറഞ്ഞത്. അന്ന് താന്‍ ആഗ്രഹിച്ചത് പോലെയല്ല തന്റെ വിവാഹം നടന്നതെന്നാണ് നിത്യ പറഞ്ഞത്. വിക്കിയുമായി ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ നടത്തിയത്. അത് പക്ഷേ ആഗ്രഹിച്ചത് പോലെയുള്ള ചടങ്ങുകളോ ആചാരങ്ങളോ ഒന്നുമില്ലാതെയായിരുന്നു. അതുകൊണ്ട് തന്നെ അന്ന് നടന്നത് എന്റെ വിവാഹമല്ലെന്ന് ഇടയ്ക്കിടെ ഭര്‍ത്താവിനോട് പറയാറുണ്ടെന്നും നടി വ്യക്തമാക്കുന്നു.

  എന്റെ വിശ്വാസത്തില്‍ എന്റെ കല്യാണം കഴിഞ്ഞില്ലെന്ന് തന്നെയാണ്. അതേ സമയം ഭര്‍ത്താവിന്റെ ആചാര പ്രകാരം താലിയല്ല, അവരുടെ മംഗല്യസൂത്രയാണ് കഴുത്തില്‍ കെട്ടുക. കറുത്ത മുത്തുകള്‍ വച്ച മാലയ്ക്കാണ് മംഗല്യസൂത്ര എന്ന് പറയുന്നത്. വിവാഹത്തിനിടെ നമ്പൂതിരി ഇതല്ല താലിയെന്ന് പറഞ്ഞപ്പോള്‍ അവരുടെ വിശ്വാസം ഇതാണെന്ന് പറഞ്ഞു. അത് കുഴപ്പമില്ല ഇത് മതിയെന്ന് ഞാന്‍ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നെന്ന് നിത്യ പറയുന്നു.

  നമുക്ക് പുടമുറി കല്യാണമാണുള്ളത്. അതിനുള്ള പുടവ വാങ്ങാന്‍ അവരോട് പറഞ്ഞെങ്കിലും അവരത് മറന്നു. അവസാനം നെറ്റിയില്‍ തൊടാന്‍ സിന്ദൂരവും ഇല്ല. ഒടുവില്‍ ലിപ്സ്റ്റിക് വച്ചാണ് സിന്ദുരമായി അഡ്ജസ്റ്റ് ചെയ്തത്. എല്ലാം കൂട്ടി നോക്കുമ്പോള്‍ അഗ്രഹിച്ചത് പോലൊരു വിവാഹം തനിക്ക് ഉണ്ടായിട്ടില്ലെന്ന് നിത്യ ഉറപ്പിച്ച് പറയുന്നു. ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്റെ ആഗ്രഹമാണെന്ന് കൂടി നടി പറഞ്ഞതോടെ ഞങ്ങളത് നടത്തി തരാമെന്നായിരുന്നു മത്സരാര്‍ഥികളായിട്ടുള്ള താരങ്ങള്‍ പറഞ്ഞത്.

  2001 ലാണ് നിത്യ അഭിനയത്തിലേക്ക് എത്തുന്നത്. ദിലീപിന്റെ നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അഭിനയത്തില്‍ ഏഴ് വര്‍ഷം നിന്ന ശേഷം 2007 ലായിരുന്നു നിത്യയുടെയും കശ്മീരുകാരനായ അരവിന്ദ് സിംഗിന്റെയും വിവാഹം. ഫ്‌ളൈറ്റിനുള്ളില്‍ നിന്ന് കണ്ട് തുടങ്ങിയ പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്.

  English summary
  Actress Nithya Das Opens Up About Her Marriage With Arvind Singh Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X