For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിത്യ മേനോൻ വിവാഹിതയാകുന്നു, വാർത്തയോട് പ്രതികരിച്ച് താരം

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. മലയാള സിനിമയിലേക്ക് നായികയായി വന്നെങ്കിലും പിന്നീട് അന്യ ഭാഷകളിലും സജീവമായി. 'തത്സമയം ഒരു പെൺകുട്ടി' എന്ന ചിത്രത്തിലെ കഥാപാത്രത്തെയാവും മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ഓർക്കുക. ഇനിയും വിവാഹം കഴിക്കാത്ത താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ മേനോൻ. പലപ്പോഴായി നിത്യ മേനോന്റെ വിവാഹ വാര്‍ത്തകളും പ്രണയവുമൊക്കെ സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയാകാറുമുണ്ട്.

  എന്നാൽ കഴിഞ്ഞ ദിവസം നിത്യ വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്. മലയാളത്തിലെ പ്രമുഖ നടനാണ് വരൻ എന്നും വാർത്തകൾ വന്നിരുന്നു. 'ഇന്ത്യ ടുഡെ'യാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു, ഒരു കോമൺ സുഹൃത്ത് വഴി പരിചയപ്പെടുകയും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറിയെന്നുമായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ നടി തൻ്റെ വിവാഹ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

  Read Also: അമ്മ ഇനി ബി​ഗ് ബോസ്' വീട്ടിലേക്ക് പോകരുത്, അത് ടെൻഷൻ കൂട്ടുന്ന നരകമാണെന്ന് ധന്യയുടെ മകൻ

  വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് നിത്യ മേനോന്‍ 'ദ ക്യു'വിനോട് പ്രതികരിച്ചു. 'എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ, ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്,' എന്ന് നിത്യ മേനോൻ പറഞ്ഞു.

  nitya

  മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി തിളങ്ങി നില്‍ക്കുകയാണ് നിത്യ മേനോന്‍. ഇതിനിടയിലാണ് നിത്യ മലയാളത്തിലെ ഒരു നായക നടനുമായി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം വൈകാതെ ഉണ്ടാവുമെന്നുമുള്ള വാര്‍ത്ത വരുന്നത്. ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി വന്ന് അഭിനയ രം​ഗത്തേക്ക് കടക്കുകയായിരുന്നു.

  Read Also:'കുരുക്കിൽപ്പെട്ടില്ല, വിവാഹത്തിന് തൊട്ടടുത്ത് എത്തിയിരുന്നു, ‌എന്നേയും മക്കളേയും ദൈവം രക്ഷിച്ചു'; സുസ്മിത സെൻ

  ജേണലിസം ബിരുദധാരിയായ നിത്യ മേനോന്‍ കെ പി കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. അപൂര്‍വരാഗം, ഉറുമി, വയലിന്‍, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, തത്സമയം ഒരു പെൺകുട്ടി എന്നിവയാണ് മറ്റ് പ്രധാന മലയാള ചിത്രങ്ങള്‍.

  Read Also: 'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  Recommended Video

  Nithya Menen exclusive Interview At IFFI 2019 | FilmiBeat Malayalam

  മലയാളത്തിൽ നിത്യ നായികയാകുന്ന 19(1) (എ) എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നവാഗതയായ ഇന്ദു വി ആണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കൂടാതെ സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച 'തിരുചിത്രമ്പലം' എന്ന കൊമേഴ്‌സ്യൽ എൻ്റർടെയ്‌നറിൽ ധനുഷിൻ്റെ നായികമാരിൽ ഒരാളാണ് നിത്യ, അടുത്ത മാസം 18 നാണ് ചിത്രത്തിൻ്റെ റിലീസ്.

  Read more about: nitya menon
  English summary
  Actress Nitya Menon Reacts her Wedding News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X