For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു വീട് സെറ്റ് ആവാൻ കാത്തിരുന്നതാണ്, പെട്ടെന്ന് ഒരു ദിവസം നൂറിന്റെ മെസേജ് വന്നു'; പ്രിയപ്പെട്ടവർ പറഞ്ഞത്!

  |

  ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ പുറത്തിറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതൽ കൈയടി നേടിയ താരമാണ് നൂറിൻ ഷെരീഫ്. പ്രിയ വാര്യരായിരുന്നു ചിത്രത്തിലെ പാട്ടുകൾ പുറത്തിറങ്ങിയപ്പോൾ ഹിറ്റായതെങ്കിൽ സിനിമ റിലീസ് ചെയ്ത ശേഷം നൂറിൻ ഷെരീഫാണ് വൈറലായത്.

  സുന്ദരിയായ ഈ പെൺകുട്ടി ഇത്രയും നാൾ എവിടെയായിരുന്നു എന്നാണ് പ്രേക്ഷകർ ചോദിച്ചത്. സിനിമയിലെത്തും മുമ്പ് നൂറിൻ ഉപ്പും മുളകും അടക്കമുള്ള ടെലിവിഷൻ സീരിയലുകളുടേയും ഭാ​ഗമായിരുന്നു.

  Also Read: ഐശ്വര്യയ്ക്ക് ശേഷം ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി ഷാരൂഖ് ഖാന്റെ മകള്‍; സുഹാന അഗസ്ത്യയുമായി പ്രണയത്തിലോ

  ആദ്യചിത്രം റിലീസ് ചെയ്യും മുമ്പുതന്നെ പരസ്യ ചിത്രങ്ങളിലും ഡബ്‌സ്മാഷിലൂടെയും സുപരിചിതയാണ് നൂറിന് ഷെരീഫ്. നൂറിന്റെ കുടുംബത്തിൽ ആരും സിനിമയിലില്ല. കുട്ടിക്കാലം മുതൽ അഭിനയിക്കണം എന്നുതന്നെയായിരുന്നു നൂറിന്റെ ആ​ഗ്രഹം.

  ഇപ്പോഴും കണ്ണാടിയുടെ മുമ്പിൽ നിന്ന് അവാർഡ് കിട്ടുമ്പോൾ എങ്ങനെ പ്രസംഗിക്കും എന്നൊക്കെ നൂറിൻ പ്രാക്ടീസ് ചെയ്യുമായിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിലും മാറ്റുരച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട് നൂറിൻ.

  അഡാർ ലവ്വിന് പുറമെ ചങ്ക്സ് സിനിമയിലും നൂറിൻ അഭിനയിച്ചിരുന്നു. അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. കുറച്ച് മാസം മുമ്പ് താൻ പ്രണയത്തിലാണെന്ന് നൂറിൻ വെളിപ്പെടുത്തിയിരുന്നു പക്ഷെ വരൻ ആരാണെന്ന് പറഞ്ഞിരുന്നില്ല. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരൻ.

  വിവാഹ നിശ്ചയ ചടങ്ങുകൾ ബേക്കലിലെ റിസോർട്ടിലാണ് നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദീർഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 'ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങൾ സുഹൃത്തുക്കളായി ആരംഭിച്ചു.'

  'അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്' എന്നാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നൂറിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നൂറിൻ മികച്ച നർത്തകി കൂടിയാണ്.

  സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്ന സിനിമകൾ. ഇപ്പോഴിത നൂറിനേയും ഭാവിവരൻ ഫഹിമിനെ കുറിച്ചും ഇരുവരുടേയും പ്രിയപ്പെട്ടവർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  Also Read: 'സിനിമയിൽ എനിക്കൊരു ജീവിതം നൽകിയിട്ടാണ് ജയൻ പോയത്, ഒരുപക്ഷേ, ജോഷി എന്ന സംവിധായകൻ ഇന്നുണ്ടാകുമായിരുന്നില്ല!'

  പെട്ടന്നൊരു ദിവസമാണ് വിവാ​ഹനിശ്ചയത്തെ കുറിച്ച് അറിയിച്ച് നൂറിന്റെ മെസേജ് വന്നത് എന്നാണ് സുഹൃത്തുക്കൾ‌ പറയുന്നത്. 'പെട്ടെന്ന് ഒരു ദിവസം നൂറിന്റെ മെസേജ് വരുന്നു... ഈ ദിവസങ്ങൾ ഫ്രീ ആണോയെന്ന് ചോദിച്ചുകൊണ്ട്.'

  'അപ്പോഴും കരുതിയത് ഷൂട്ടിന്റെ കാര്യം ആണെന്നാണ്. എന്നാൽ നൂറിൻ പറഞ്ഞപ്പോഴാണ് അറിയുന്നത് നിശ്ചയമാണ് നടക്കാൻ പോകുന്നതെന്ന്. ശരിക്കും ഷോക്കായി പോയി. നമ്മൾ കുറെ വർഷങ്ങൾ ആയുള്ള പരിചയമാണ്. വളരെ സ്വീറ്റായ ഒരാളാണ് നൂറിൻ.'

  'ബന്ധങ്ങൾക്ക് ഒരുപാട് വില കൊടുക്കുന്ന വ്യക്തി. ഒരു ഷൂട്ടിലൂടെയാണ് നമ്മൾ പരിചയപ്പെടുന്നത്. നൂറിനെ പോലെയാണ് ഫഹീം. അവർ മെയിഡ് ഫോർ ഈച്ച് അദറാണ്. ഒരു വർഷം മുമ്പേയാണ് ഈ എൻ​ഗേജ്മെനന്റിന്റെ കാര്യമൊക്കെ പറയുന്നത്.'

  'ഒരു വീട് ഒക്കെ സെറ്റായ ശേഷം ചെയ്യാം എന്നായിരുന്നു. ഒരു കണ്ണൂർ സ്റ്റൈലിൽ ഉള്ള ഫുഡ് കൊല്ലത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു നേരത്തെ തന്നെ. ഈവന്റ് മുതൽ ഡ്രസ്സ്, ഓർണമെന്റ്സ് അങ്ങനെ എല്ലാം നമ്മൾ ഒരു ടീം വർക്ക് ആയിട്ടാണ് ചെയ്തത്.'

  'നമ്മൾ അടുത്തറിഞ്ഞപ്പോഴാണ് ആ ക്യാരക്ടർ പൂർണ്ണമായി മനസിലാക്കുന്നത്. പേഴ്സണാലിറ്റിയിലൂടെയാണ് അത് മനസിലാകുക. നല്ല പേഴ്സണാലിറ്റിയുള്ള രണ്ടുപേരാണ് നൂറും ഫഹീമും.'

  'അവർക്ക് അവരുടേതായ തീരുമാനങ്ങളുണ്ട്. അതും ഉറച്ചത്. അവരുടെ ഒരുപാട് സംഭവങ്ങൾ ഇനിയും വരാനുണ്ട്..... ഞങ്ങളുടെ ആശംസകൾ' ഇരുവർക്കും ആശംസകൾ നേർന്ന് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പറഞ്ഞു.

  Read more about: noorin shereef
  English summary
  Actress Noorin Shereef Friends And Relatives Open Up About Actress Love Life-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X