twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മപ്രിയ കുറച്ച് കാലമായി സിനിമകൾ ചെയ്യുന്നില്ല; കാരണം ഇതാണ്

    |

    ശാരദ, ഗീത, മാധവി, സുമലത, സുഹാസിനി എന്നീ അന്യഭാഷ നായികമാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത നടിയാണ് പത്മപ്രിയ. 1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമായ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ 'സീനു വാസന്തി ലക്ഷ്മി' എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാ രംഗത്തേക്ക് വന്നത്. മലയാളത്തിൽ പ്രവീണ ചെയ്ത വേഷമായിരുന്നു പത്മപ്രിയയുടേത്.

    പിന്നീട് മമ്മൂട്ടി നായകനായ 'കാഴ്ച' എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കടന്നുവന്നു. കാഴ്ചക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ രാജമാണിക്യത്തിലാണ് മലയാളി പ്രേക്ഷകർ പത്മപ്രിയയെ കണ്ടത്. ഞെട്ടിക്കുന്ന പ്രകടനവുമായി വടക്കുംനാഥനിലും എത്തി. തുടർന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറുകയായിരുന്നു. ഡൽഹി സ്വദേശിയായ പത്മപ്രിയ തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതലും സജീവമായത്.

    50ലധികം സിനിമകളിൽ പത്മപ്രിയ ഇപ്പോൾ അഭിനയിച്ചിട്ടുണ്ട്

    2005ൽ താരം തന്റെ ആദ്യ തമിഴ് ചിത്രമായ 'തവമൈ തവമിരുണ്ടു' എന്ന സിനിമയിലും അഭിനയിച്ചു.

    50ലധികം സിനിമകളിൽ പത്മപ്രിയ ഇപ്പോൾ അഭിനയിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാൻ നായകനായി 2017ൽ പുറത്തിറങ്ങിയ 'ഷെഫ്' എന്ന ഹിന്ദി ചിത്രമാണ് പത്മപ്രിയയുടേതായി അവസാനം റിലീസ് ചെയ്തത്.

    കുറച്ച് നാളായി താരം സിനിമകളിൽ നിന്നെല്ലാം അകലം പാലിച്ചിരിക്കുകയാണ്. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് പത്മപ്രിയ.

    സിനിമ മേഖലയിൽ ജെന്റർ ജസ്റ്റിസിന്റെ ധാരണ വളരെ കുറവാണ്

    'സിനിമ മേഖലയിൽ ജെന്റർ ജസ്റ്റിസിന്റെ ധാരണ വളരെ കുറവാണ്. ഞാൻ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

    തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. എനിക്ക് മതിയായത് കൊണ്ടാണ് ഞാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്.

    എനിക്ക് തുല്യ ഇടം ലഭിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് പൂർണമായും എന്റെ ജെന്റർ മൂലമാണ്. എന്റെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല.

    അവർക്ക് വരുന്നത് പോലുള്ള കഥാപാത്രങ്ങൾ എനിക്ക് കിട്ടാറില്ല. അംഗീകാരം ലഭിക്കുമ്പോഴാണല്ലോ നമുക്ക് ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടാവുന്നത്.

    ഓരോ സൗകര്യത്തിനും വേണ്ടി ഓരോ തവണയും നമ്മൾ തർക്കിച്ചുകൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു,' പത്മപ്രിയ പറഞ്ഞു.

    പത്മപ്രിയയുടെ ഏറ്റവും പുതിയ ചിത്രം വിക്രം നായകനാവുന്ന കോബ്ര

    പത്മപ്രിയയുടെ ഏറ്റവും പുതിയ ചിത്രം വിക്രം നായകനാവുന്ന കോബ്രയെന്ന തമിഴ് ചിത്രമാണ്. ആർ. അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ് ലളിത് കുമാറാണ് കോബ്ര നിർമ്മിക്കുന്നത്.

    ഹരീഷ് കണ്ണൻ ഛായാഗ്രഹണവും ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗും നിർവ്വഹിക്കുന്നത്. സംഗീതവും ഒറിജിനൽ സ്‌കോറും ഒരുക്കിയിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്.

    ശ്രീനിധി ഷെട്ടി, ഇർഫാൻ പത്താൻ, കനിഹ, മിർണാളിനി രവി, മീനാക്ഷി ഗോവിന്ദരാജൻ, കെ എസ് രവികുമാർ, റോബോ ശങ്കർ, ആനന്ദരാജ്, മുഹമ്മദ് അലി ബെയ്ഗ്, ജാനകിരാമൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളികളായ മിയ ജോർജ്, റോഷൻ മാത്യു, മാമുക്കോയ, ബാബു ആന്റണി, സർജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം മെയ് 26ന് റിലീസ് ചെയ്യും.

    Read more about: padmapriya vadakkumnadhan kazhcha
    English summary
    Actress Padmapriya reveals the reason why she stood away from cinema for past few years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X