Just In
- 18 min ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 11 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 12 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
Don't Miss!
- News
പണമുള്ള രാജ്യത്ത് വാക്സിന് അതിവേഗമെത്തുന്നു, ബാക്കിയുള്ളവര്‍... പ്രതിരോധം പാളിയെന്ന് യുഎന്‍!!
- Finance
ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
- Sports
ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവും
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നീരാളി ഒരു മെയില്‍ ഓറിയന്റഡ് ചിത്രമായിരുന്നു! പിന്നീട് തിരക്കഥ മാറ്റി! തുറന്നുപറഞ്ഞ് പാര്‍വതി നായര്‍
കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാലിന്റെ നീരാളി ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ലാലേട്ടന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസുകളിലൊന്നാണ് നീരാളി. ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മ ഒരുക്കിയ ചിത്രം ആക്ഷന്‍ അഡ്വെെഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്നൊരു സിനിമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
ദുര്‍ബല മനസുളളവര്‍ക്ക് പറ്റിയതല്ല സിനിമാ മേഖല! തുറന്നുപറഞ്ഞ് നടി അമല പോള്‍!!
സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്, ഇന്ത്യയിലെമൊമ്പാടുമുളള 300ഓളം തിയ്യേറ്ററുകളിലാണ് നീരാളി ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത തിയ്യേറ്ററുകളിലെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നദിയാ മൊയ്തുവും പാര്‍വതി മേനോനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. നദിയാ മൊയ്തുവിനൊപ്പം തന്നെ തുല്ല്യപ്രാധാന്യമുളള വേഷത്തിലാണ് പാര്‍വതിയും ചിത്രത്തില്‍ എത്തുന്നത്. നീരാളിയില്‍ അഭിനയിച്ചതിന്റെ സന്തോഷം പാര്‍വതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് വേളയിലാണ് പാര്‍വതി നീരാളിയെക്കുറിച്ച് സംസാരിച്ചിരുന്നത്. നീരാളി ആദ്യമൊരു മെയില്‍ ഓറിയന്റഡ് ചിത്രമായിരുന്നുവെന്നാണ് നടി പറയുന്നത്. പിന്നീടാണ് ആദ്യം നിശ്ചയിച്ചതില്‍ നിന്നും വലിയ മാറ്റങ്ങള്‍ ചിത്രത്തിന്റെ തിരക്കഥയില്‍ വരുത്തിയത്.
തിരക്കഥയില്‍ മാറ്റം വരുത്തിയതിന് ശേഷമാണ് നായികാ വേഷത്തിന് ഒരു പ്രസക്തിയുണ്ടായത്. പാര്‍വ്വതി പറയുന്നു. വലിയ നടിമാരെ കൊണ്ട് അഭിനയിപ്പിക്കാമായിരുന്ന റോളായിരുന്നു നീരാളിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സംവിധായകന് തന്നെ വിശ്വസിച്ചേല്‍പ്പിക്കുകയായിരുന്നു.തമിഴ് ചിത്രങ്ങളിലെല്ലാം നാടന്‍ വേഷങ്ങള്‍ ചെയ്ത എനിക്ക് നീരാളിയില്‍ മോഡേണ്‍ വേഷമാണ് ലഭിച്ചത്. വളരെ ആപ്ടായിട്ടുളളതും പ്രാധാന്യമുളളതുമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ എനിക്ക് ലഭിച്ചത്. സൗത്ത് ലൈവിന് നല്കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
ഫഹദ് ഫാസില്‍ ഇനി തലൈവര്‍ക്കൊപ്പം! നടനെത്തുക കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍!!