»   » മമ്മൂട്ടി ഇപ്പോഴും അങ്ങനെ തന്നെ; എന്നെ ഓര്‍ക്കുമെന്ന് പ്രതീക്ഷിച്ചില്ല: പോളി വില്‍സണ്‍

മമ്മൂട്ടി ഇപ്പോഴും അങ്ങനെ തന്നെ; എന്നെ ഓര്‍ക്കുമെന്ന് പ്രതീക്ഷിച്ചില്ല: പോളി വില്‍സണ്‍

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് പോളി വില്‍സണ്‍. നിരവധി സിനിമകളില്‍ സ്വഭാവ നടിയായി അഭിനയിച്ചിട്ടുളള പോളിക്ക് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഇ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മരണവീടുകളില്‍ മരിച്ചവരുടെ നന്മകള്‍ ചൊല്ലിക്കരയുന്ന ഒരു കഥാപാത്രത്തെയാണ് പോളി വില്‍സണ്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാളത്തിലെ സഹനടികളില്‍ സജീവമാണ് പോളി വില്‍സണ്‍

ഏദന്‍ പൂവേ കണ്‍മണി പാടി ശാന്തി കൃഷ്ണ: വീഡിയോ കാണാം

സംസ്ഥാന പുരസ്‌കാരം ലഭിച്ച ശേഷം സഹപ്രവര്‍ത്തകര്‍ എല്ലാ അഭിനന്ദിക്കുന്നതിനിടെ നടന്‍ മമ്മൂട്ടിയും വിളിച്ചിരുന്നുവെന്നും ഇനി അല്‍പ്പം കൂടി സ്റ്റെലിലൊക്കെ നടക്കണമെന്നും പറഞ്ഞതായും പോളി പറയുന്നു. 2008ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അണ്ണന്‍ തമ്പിയില്‍ പോളി വില്‍സണ്‍ അഭിനയിച്ചിരുന്നു.പോളിയുടെ ആദ്യ സിനിമയായിരുന്നു അത്. അണ്ണന്‍ തമ്പിയുടെ ഷൂട്ടിംഗിനിടെ തന്നെ മമ്മൂട്ടി തിരിച്ചറിഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ് നടി.

pauly wilson

അണ്ണന്‍ തമ്പിയില്‍ ഒരു സീന്‍ കഴിഞ്ഞതിനു ശേഷം മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞത് പോളി വില്‍സണ്‍ ഓര്‍ക്കുന്നു.അന്ന് ഞാന്‍ വളരെ ജനുവിന്‍ ആയി അഭിനയിക്കുന്നുണ്ടെന്ന് ഒരാളോട് പറഞ്ഞ മമ്മൂട്ടി അത് താനാണെന്ന് തിരിച്ചറിഞ്ഞ ശേഷം എത് പോളിയോ ഞങ്ങള്‍ ഒന്നിച്ചു നാടകം കളിച്ചതാണെന്നും അവരെ ഇങ്ങോട്ടു വിളിക്കൂവെന്നും പറഞ്ഞതായി പോളി ഓര്‍ക്കുന്നു.

mammootty

പഴയപോലെ തന്നെയാണ് മമ്മൂട്ടി ഇപ്പോഴുമുളളതെന്നും എന്നെ മറന്നു കാണുമെന്നാണ് താന്‍ കരുതിയെന്നും പോളി  പറഞ്ഞു.സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും തനിക്ക് ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായി ഒരു സന്തോഷമാണ് വന്നു ചേര്‍ന്നത്. സിനിമ ഞാന്‍ കണ്ടില്ലെന്നും കണ്ട ആളുകള്‍ എല്ലാം തന്നെ മികച്ച അഭിപ്രായമായിരുന്നു പറഞ്ഞതെന്നും പോളി പറഞ്ഞു.

ആ ചിത്രത്തിന് പിന്നില കഥ: ഇന്ദ്രന്‍സിനൊപ്പമുളള ഓര്‍മ്മ പങ്കുവെച്ച് സഹപ്രവര്‍ത്തകന്‍

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെ

English summary
actress pauly vilson said about mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam