For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ഒരു പേളി ഫാനാണെന്ന് പൂർണ്ണിമ, അവളിൽ എനിക്കേറ്റവുമിഷ്ടം അക്കാര്യമാണ്, ശരിവെച്ച് ആരാധകരും

  |

  അഭിനേത്രി അവതാരക എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പേളി മാണി. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ പേളിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. നടിയുടെ പെരുമാറ്റം തന്നെയാണ് ആരാധകരെ വർധിപ്പിക്കുന്നത്. തന്നെ സ്നേഹിക്കുന്ന എല്ലാവരേയും തിരിച്ചും അതുപോലെ സ്നേഹിക്കുകയും ബഹുമാനികക്കുകയു ചെയ്യുന്നുണ്ട് പോസിറ്റീവ് കമന്റുകളും അഭിപ്രായങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിന്ന് പേളിയ്ക്ക് ലഭിക്കുന്നത്.

  സാരിയിൽ സ്റ്റൈലൻ ലുക്കിൽ സ്വാസിക, പുതിയ ചിത്രം വൈറലാവുന്നു

  ഞാൻ ക്രിസ്ത്യനും കുക്കു മുസ്ലീമും ആണ്, ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്തു, കുക്കുവും ദീപയും പറയുന്നു

  ബിഗ് ബോസ് മലായാളം റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് പേളിയ്ക്ക് ആരാധകരുടെ എണ്ണം കൂടിയത്. ബിബി മലയാളം സീസൺ1 ലെ മത്സരാർത്തിയായിരുന്നു പേളി. ഫസ്റ്റ് റണ്ണറപ്പായിരുന്നു താരം. മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങി നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഹൗസിലേയക്ക് പോകുന്നത്. മിനിസ്ക്രീനിൽ കണ്ട പേളിയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. സങ്കടം വന്നാൽ കരയുകയും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ചെയ്തിരുന്നു. പേളിയുടെ ഈ ഗുണം ആരാധകരെ വർധിപ്പിക്കികയായിരുന്നു.

  സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യയ്ക്ക് നല്ലകാലം, നടിയുടെ കരിയർ പോകും, പ്രവചനം വൈറൽ

  ബിഗ് ബോസ് സീസൺ 1 ൽ ഏറ്റവും കൂടുതൽ ചർച്ചയായതും ശ്രദ്ധിക്കപ്പെട്ടതുമായ മത്സരാർഥിയായിരുന്നു പേളി മാണി. ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

  പേളിയെ പോലെ തന്നെ ഭർത്താവും നടനുമായ ശ്രീനീഷും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. പ്രേക്ഷകർ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു ഇവരുടേത്. ബിഗ് ബോസിലൂടെ കണ്ടുമുട്ടിയ ഇവർ, ഷോയിൽ വെച്ച് തന്നെ പ്രണയത്തിലാവുകയായിരുന്നു. എന്നാൽ തുടകത്തിൽ ഗെയിമിന്റെ ഭാഗമായിട്ടാണോ പ്രണയമെന്ന് പ്രേക്ഷകരും സഹമത്സരാർഥികളും സംശയിച്ചിരുന്നു. എന്നാൽ എല്ലാ തെറ്റിദ്ധാരണയും മാറ്റിക്കൊണ്ട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോഴും പേളി- ശ്രീനീഷ് റൊമാമൻസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് ബോസ് താരജോഡികളാണിവർ. ഇപ്പോൾ ഇരുവർക്കും നില എന്നൊരു മകളും ജനിച്ചിട്ടുണ്ട്. നില ബേബിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ജീവിതത്തിലെ എല്ലാ വശേഷങ്ങളും ആരാധകരോട് പങ്കുവെയ്ക്കുന്ന പേളി കുഞ്ഞിന്റെ ചെറിയ ചുവട് വയ്പ്പുകൾ പ്രേക്ഷകരേയും അറിയിക്കാറുണ്ട്. കൂടാതെ ആരാധകർ നില ബേബിയുടെ വിശേഷം ചേദിച്ച് എത്താറുമുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പേളിയെ കുറിച്ച് പൂർണ്ണിമ പറഞ്ഞ വാക്കുകളാണ്. പേളി അവതരിപ്പിക്കുന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് താരത്തെ കുറിച്ച് പൂർണ്ണി വാചാലയായത്. താനൊരു വലിയ പേളി ഫാൻ ആണെന്നാണ് താരം പറയുന്നത്. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ'' ഞാന്‍ പേളി ഫാനാണ്. പേളിയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ക്യാമറയ്ക്ക് മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും എപ്പോഴും ഒരുപോലെ ചിരിച്ചും ചിരിപ്പിച്ചുമാണ് പേളിയെ കാണാറുള്ളത്. സന്തോഷമാണെങ്കിലും ചമ്മലാണെങ്കിലും അത് ആ മുഖത്ത് പ്രകടമാകും, വളരെ കൂള്‍ കൂളായി ഇടപഴകുന്നയാളാണ് പേളിയെന്നായിരുന്നു പൂർണ്ണിമ പറയുന്നു.

  തനിക്ക് പേളിയെ ഒരു പാട് ഇഷ്ടമാണ്. അത് പേളിക്കും അറിയാമെന്നും പൂർണിമ പറയുന്നുണ്ട്. ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പൂർണ്ണിമയുടെ വാക്കുകളെ ശരിവെച്ച് ആരാധകരും എത്തുന്നുണ്ട്. ഞങ്ങളും ഇഷ്ടപ്പെടുന്ന കാര്യം ഇതാണെന്നാണ് ആരാധകർ പറയുന്നത്. നെഗറ്റീവ് ചിന്തകളില്‍ നിന്നും മാറി മനസ്സിനെ പോസിറ്റീവാക്കി നിര്‍ത്തുന്നതിനെ കുറിച്ച് പേളി മാണി അടുത്തിടെ പറഞ്ഞിരുന്നു. നെഗറ്റീവ് കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അപ്പോൾ തന്നെ മനസ്സില്‍ ക്യാന്‍സല്‍ പറയുന്ന സ്വഭാവമുണ്ട്. പപ്പയാണ് അങ്ങനെയൊരു കാര്യം ചെയ്യിപ്പിച്ചത്. അത് പിന്നെ ശീലമായി മാറുകയായിരുന്നുവെന്നായിരുന്നു പേളി പറഞ്ഞു.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  പേളി എല്ലാവർക്കും ഒരു മാത്യകയാണെന്നാണ് ആരാധകർ പറയുന്നത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു സൈമ പുരസ്കാരദാന ചടങ്ങ് നടത്തുന്നത് പേളി മകൾ നിലയുമായിട്ടാണ് പരിപാടിക്കെത്തിയത് . ഇത് സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. സൈമയിൽ നിന്നുള്ള പേളിയുടേയും കുഞ്ഞിന്റേയും ചിത്രങ്ങ വൈറലായിരുന്നു. ഒപ്പം ശ്രീനഷും ഉണ്ടായിരുന്നു. നടിയെ അഭിനനന്ദിച്ച് താരങ്ങൾ അടക്കം നിരവധി പേർ എത്തിയിരുന്നു. പേളിയൊരും മാത്യകയാണെന്നാണ ആധികം പേരും പറഞ്ഞത്. നില ആറ് മാസം പൂർത്തിയാക്കിയിരിക്കുകയാണ്. നിലയെ ആദ്യമായി കണ്ടതിന്റെ വിശേഷം പങ്കുവെച്ച് ജിപിയും വീഡിയോ പങ്കുവെച്ചിരുന്നു.. ഇത് വൈറലായിരുന്നു.

  English summary
  Actress Poornima Indrajith Opens Up Why She Like About pearle maaney, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X