For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് ചെല്ലുമ്പോള്‍ പൃഥ്വിരാജിന് 17 വയസ്; അമ്മായിയമ്മയായ മല്ലിക സുകുമാരനെ കുറിച്ചും നടി പൂര്‍ണിമ

  |

  ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്നല്ല മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രിയാണ് മല്ലിക സുകുമാരന്‍. നടന്‍ സുകുമാരന്റെ ഭാര്യയാവുന്നതിനും ഏറെ മുന്‍പ് അഭിനയത്തിലേക്ക് വന്ന് ഇപ്പോഴും അഭിനയിച്ച് കൊണ്ടേ ഇരിക്കുകയാണ് നടി. മക്കളുടെ കൂടെ അല്ല താമസിക്കുന്നത് എങ്കിലും അവരെ മാതൃകാപരമായി വളര്‍ത്തി നല്ല നിലയിലേക്ക് എത്തിച്ചതില്‍ കൂടുതല്‍ പങ്കും മല്ലിക സുകുമാരനാണ്.

  ഇപ്പോഴിതാ അമ്മായിയമ്മയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞ് എത്തിയിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. മല്ലികയുടെ കൂടെ അഭിനയിച്ച് കൊണ്ടിരുന്ന കാലത്താണ് പൂര്‍ണിമ ഇന്ദ്രജിത്തിനെ കാണുന്നതും ഇഷ്ടത്തിലാവുന്നതും. വൈകാതെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരകുടുംബത്തിലെ വിശേഷങ്ങളൊക്കെ പൂര്‍ണിമ പങ്കുവെച്ചത്.

  'അമ്മ എന്നെ വളരെയേറെ സ്വാധീനിച്ച ഒരാളാണെന്നാണ് പൂര്‍ണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ, ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ അതുമാത്രമല്ല മല്ലിക സുകുമാരന്‍ എന്നതെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. എഴുപത് വയസ്സായ സ്ത്രീയ്ക്ക് ഇന്നും നമ്മുടെ ഇടയില്‍ ഐഡന്റിറ്റി ഉണ്ട്. ആ സ്വത്വം ഉണ്ടാക്കിയെടുക്കാന്‍ അമ്മ ഒത്തിരി പൊരുതിയിട്ടുണ്ട്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസാണ് അമ്മയുടേത്.

  അമ്മയ്ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ രണ്ടുമക്കളെയും ഇടയില്‍ ഒതുങ്ങിക്കൂടാന്‍ ആണ്. ഏറ്റവും ബുദ്ധിമുട്ട് ആയിരിക്കും പക്ഷേ അമ്മ തിരഞ്ഞെടുത്ത വഴി രണ്ടാമത്തെയാണ്. ആളുകളുടെ വിചാരണയോ വിധിനിര്‍ണയമോ അമ്മയെ അലട്ടാറില്ല. മക്കള് പറയുന്നത് പോലെയല്ല ഞാന്‍ എന്റെ രീതിയിലാണ് ജീവിക്കുന്നത് എന്ന് പറയും. അങ്ങനെ ഞങ്ങളൊക്കെ ബഹുമാനത്തോടെ ഉറ്റു നോക്കുന്നതും അമ്മയുടെ ആ ശക്തിയാണ്. ആ പ്രായത്തിലേക്ക് ഞാന്‍ എത്തുമ്പോള്‍ എനിക്കും അങ്ങനെ ആവാന്‍ പറ്റില്ല എന്നാണ് മോഹമെന്നും'' പൂര്‍ണിമ പറയുന്നു.

  നേരിയ പനി ഉണ്ട്; മുന്‍കരുതല്‍ എടുത്തിട്ടും കൊവിഡ് വന്നുവെന്ന് മമ്മൂട്ടി; വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താരം

  മല്ലിക സുകുമാരനെ കുറിച്ച് മാത്രമല്ല പൃഥ്വിരാജിനെ കുറിച്ചും ആ വീട്ടിലേക്ക് എത്തിയ നാളുകളെ കുറിച്ചും നടി പറഞ്ഞിരുന്നു. പൃഥ്വിരാജിനെ ആദ്യമായി പരിചയപ്പെടുമ്പോള്‍ കേവലം 17 വയസ്സേ ഉണ്ടായിരുന്നുള്ളു. കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം രണ്ടാളും കൂടി ഡൈനിങ് ടേബിളിന് ചുറ്റും ഓടിക്കളിച്ചു നടന്നിട്ടുണ്ട്. അങ്ങനെ ഞങ്ങളുടെ കൂടെ സഞ്ചരിച്ച ഒരാള്‍ ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് എത്തുമ്പോള്‍ അവരുടെ വിജയങ്ങളും പരാജയങ്ങളും നമ്മുടേതായി മാറും. അപ്പോള്‍ അവരെ കുറിച്ച് എന്തെങ്കിലും പറയാന്‍ നമുക്ക് വാക്കുകള്‍ കിട്ടില്ല. അവന്‍ എല്ലാം അര്‍ഹിക്കുന്നുണ്ട്. കാരണം അത്രയധികം അധ്വാനവും കഴിവും ഉണ്ട്. വ്യക്തി ജീവിതത്തിലും കരിയറിലും രാജു അനുഗ്രഹീതനാണ്.

  അതേ സമയം പൃഥ്വിയുടെ ഭാര്യ സുപ്രിയയെ കുറിച്ച് ചോദിച്ചാല്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ എന്നാണ് പൂര്‍ണിമ പറയുന്നത്. അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്. ഒരു സിനിമ കുടുംബത്തില്‍ ആകുമ്പോള്‍ അതിന്റെ പ്രിവിലേജും ബാധ്യതയും സ്വാഭാവികമായി നമ്മളെ തേടിയെത്തും. നമ്മുടെ ഭാവി നമ്മള്‍ തന്നെ ജീവിതം ഡിസൈന്‍ ചെയ്തിരിക്കുന്നതാണെന്നും പൂര്‍ണിമ പറയുന്നു.

  നായകനെ ചുംബിച്ചത് ആവശ്യമായിരുന്നു; ആ ലിപ് ലോക് സിനിമയുടെ ഭാഗം മാത്രമായിരുന്നുവെന്ന് നടി അനുപമ പരമേശ്വരന്‍

  പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

  അതേസമയം ഇന്ദ്രജിത്ത് എന്ന നടന്റെ ഒരു ആരാധികയാണ് താനെന്നാണ് ഭര്‍ത്താവിനെ കുറിച്ച് നടി പറയുന്നത്. നമ്മുടെ സമൂഹം ഒരു നടന്റെ ഗ്രാഫ് നിര്‍ണയിക്കുന്നത്. വിജയങ്ങളും ഹിറ്റുകളും അടിസ്ഥാനമാക്കിയാണ്. ഒരു നടിയെന്ന നിലയില്‍ എനിക്ക് തോന്നിയത് ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ ബോഡി ഓഫ് വര്‍ക്ക് എന്ന സംഭവമുണ്ട്. അത് താരപദവിയെക്കാളും വലുതും ദീര്‍ഘായുസ്സും ഉള്ളതാണ്. എല്ലാ നടന്മാര്‍ക്കും ആ ഭാഗ്യം ലഭിക്കില്ല. ഇന്ദ്രന്‍ ആ കാര്യത്തില്‍ അനുഗൃഹീതന്‍ ആണെന്നാണ് പൂര്‍ണിമ സൂചിപ്പിക്കുന്നത്.

  English summary
  Actress Poornima Opens Up About Mother In Law Mallika Sukumaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X