For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതാണ്; മക്കള്‍ പോലും അതേ കുറിച്ച് ചോദിക്കാറുണ്ടെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്

  |

  നടി പൂര്‍ണിമയും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് സുകുമാരനും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. പ്രമുഖ താരകുടുംബത്തിലെ അംഗങ്ങളായ താരങ്ങള്‍ ഇപ്പോള്‍ മക്കളെയും സിനിമയിലേക്ക് എത്തിച്ചു. പാട്ടും അഭിനയവുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കുടുംബം. ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ഇപ്പോള്‍ തിരിച്ച് വരവ് നടത്തിയിരുന്നു.

  വീണ്ടും സിനിമകളില്‍ സജീവമാവാനും ബിസിനസില്‍ ശ്രദ്ധിക്കാനുമൊക്കെയാണ് പൂര്‍ണിമ ശ്രമിക്കുന്നത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പറയുകയാണ് പൂര്‍ണിമ. ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചതിന്റെ കാരണത്തെ കുറിച്ചും പിന്നീട് സിനിമയില്‍ അഭിനയിക്കാത്തതിനെ കുറിച്ചുമൊക്കെയാണ് പൂര്‍ണിമ പറയുന്നത്. നടിയുടെ വാക്കുകളിങ്ങനെയാണ്...

  ''വെറും ഒന്നര വര്‍ഷമേ പൂര്‍ണിമ സിനിമയില്‍ ഉണ്ടായിരുന്നുള്ളു. അതിനിടയില്‍ ഇന്ദ്രജിത്തിനെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്തിനാണ് അമ്മ നേരത്തെ വിവാഹം കഴിച്ചതെന്ന് മക്കള്‍ ചോദിക്കാറുണ്ട്.. അന്നത് ശരിയായി തോന്നിയത് കൊണ്ടാണെന്നാണ് പൂര്‍ണിമ പറയുന്നത്. വിവാഹം കഴിക്കുമ്പോള്‍ ഇന്ദ്രന് 22 വയസും എനിക്ക് 23 വയസുമാണ്. കൊച്ചുപിള്ളേരെ വിനോദയാത്രയ്ക്ക് വിട്ടത് പോലെയായിരുന്നു. അന്ന് 25000 രൂപയാണ് എന്റെ ബാങ്ക് ബാലന്‍സ്. ഇന്ദ്രന് കുറച്ച് കൂടുതലുണ്ട്. അപ്പോഴെക്കും ഇന്ദ്രന്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. അവിടുന്ന് കുടുംബത്തിന്റെ അടിത്തറയും സാമ്പത്തിക ഭദ്രതയും എല്ലാം പടിപടിയായി ഓരോന്ന് ഉണ്ടാക്കി എടുത്തു. പ്രണയം ഓരോ പ്രായത്തിലും ഓരോന്ന് അല്ലേ.

  അതുകൊണ്ട് നമ്മള്‍ അതുമായി ചേര്‍ത്ത് വെക്കുന്ന അര്‍ഥവും അതുപോലെ ഇരിക്കും. ഇരുപത് വയസില്‍ തോന്നുന്ന പ്രണയത്തോട് ചേര്‍ത്ത് വെക്കുന്നതാവില്ല നാല്‍പതിലെ പ്രണയം. സ്റ്റേയിങ് ഇന്‍ ലവ് എന്ന് പറയുന്നതൊരു ആശയമാണ്. എസ്റ്റേറ്റ് ഓഫ് മൈന്‍ഡ്. അതൊരു തുടര്‍ച്ചയായ പരിശ്രമമാണ്. ഇന്ദ്രനും താനും ഒരുമിച്ചിട്ട് ഇരുപത്തിയൊന്ന് വര്‍ഷായെന്നാണ് പൂര്‍ണിമ പറയുന്നത്. സഹോദരങ്ങളെ പോലെയുള്ള ഫീലാണ് ഞങ്ങള്‍ക്കിപ്പോള്‍. കാലം ചെല്ലുമ്പോള്‍ അങ്ങനെ വരുമായിരിക്കും. അവര്‍ നമ്മുടെ ശീലത്തിന്റെ ഭാഗമാകും.

  നീണ്ട കാലയളവില്‍ ബന്ധത്തില്‍ അതേ ആവേശം കണ്ടെത്തുത എന്നത് സ്വാഭാവികമായി ബുദ്ധിമുട്ടായി തീരും. പിന്നെ ഒരു ഒഴുക്കിലങ്ങനെ പോവും. മക്കള്‍ വലുതായപ്പോള്‍ ഞങ്ങളുടെ ഉത്തരവാദിത്തങ്ങളും കൂടി. അതിലൂടെ പക്വതയും. ഭാര്യയും ഭര്‍ത്താവും എന്നതിലുപരി ഞങ്ങള്‍ രണ്ട് വ്യക്തികളാണെന്ന് മനസിലാക്കുന്നു. എന്റെ തലയിലുള്ള കലഹങ്ങളോട് അദ്ദേഹത്തിനോ എനിക്ക് തിരിച്ചോ പൊരുതാന്‍ പറ്റില്ല. പക്ഷേ അത് മനസിലാക്കാനും ആ പേഴ്‌സണല്‍ സ്‌പേസ് ബഹുമാനിക്കാനും ശ്രമിക്കാറുണ്ട്. ഞങ്ങള്‍ ഒരിക്കലും പെര്‍ഫെക്ട് കപ്പിള്‍ ആവാന്‍ തീരുമാനിച്ചവരല്ല. പകരം ഹാപ്പി കപ്പിളായി ജീവിക്കു എന്ന് മാത്രമേ ചിന്തിക്കുന്നുള്ളു എന്നുമാണ് പൂര്‍ണിമ പറയുന്നത്.

  എന്തിനേക്കാളും വിലപ്പെട്ടതാണ് എനിക്ക് നീ! അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

  അതേ സമയം പൂര്‍ണിമ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാത്തതിന്റെ കാരണവും നടി പറഞ്ഞിരുന്നു. അന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞാല്‍ പിന്നെ സിനിമ തേടി വരില്ല. അവരുടെ വിവാഹം കഴിഞ്ഞത് കൊണ്ട് ഇനി അഭിനയിക്കാന്‍ വരില്ലെന്ന് സിനിമാ ഇന്‍ഡസ്ട്രി തന്നെയങ്ങ് തീരുമാനിക്കും. പിന്നെ നമുക്ക് അഭിനയിക്കാന്‍ താല്‍പര്യമുള്ള കഥകളും ഉണ്ടാവില്ല. മാത്രമല്ല കല്യാണം കഴിഞ്ഞതോടെ ഇന്ദ്രന്‍ ഷൂട്ടിങ്ങിന്റെ തിരക്കുകളിലായി. വൈകാതെ കുഞ്ഞുങ്ങള്‍ ഉണ്ടായി. ആരെങ്കിലും ഒരാള്‍ ഉത്തരവാദിത്തം എടുക്കേണ്ടത് കൊണ്ട് താന്‍ മാറി നിന്നതായി പൂര്‍ണിമ പറയുന്നു.

  അവര്‍ നിനക്ക് ബാധ്യതയാകും! 21-ാം രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തതിനെക്കുറിച്ച് രവീണ

  Indrajith Response After Aaha Special Show | FilmiBeat Malayalam

  ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു പൂര്‍ണിമ. വൈറസ് എന്ന സിനിമയിലൂടെയാണ് നടി വീണ്ടും തിരിച്ച് വന്നത്. ശേഷം തുറമുഖം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. വൈകാതെ ആ സിനിമയും തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Actress Poornima Revealed Why She Get Married Early With Actor Indrajith
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X