For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭ്രാന്ത് പിടിച്ച് അലറിക്കരയുകയായിരുന്നു'; പ്രാണവേദന കൊണ്ടു പിടഞ്ഞ ആ നിമിഷങ്ങളെക്കുറിച്ച് നടി പ്രണിത സുഭാഷ്

  |

  തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന അഭിനേത്രിയാണ് പ്രണിത സുഭാഷ്. ശകുനി, മാസ് തുടങ്ങിയ സിനിമകളില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള പ്രണിത 2021-ല്‍ ബിസിനസുകാരനായ നിതിന്‍ രാജുവുമായുള്ള വിവാഹശേഷം അഭിനയത്തില്‍ വിട്ടുനില്‍ക്കുകയായിരുന്നു. കുറച്ചുനാള്‍ മുമ്പാണ് താന്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത പ്രണിത ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലത്തെ ഓരോ സുന്ദരനിമിഷത്തിന്റെയും ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

  ജൂണ്‍ 10-ാം തീയതിയാണ് തന്റെ ജീവിതത്തിലേക്ക് പെണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത പ്രണിത അറിയിച്ചത്. സന്തോഷ വാര്‍ത്ത പങ്കുവെക്കുന്നതിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള കുഞ്ഞിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. തന്റെ കുഞ്ഞിനെ എടുത്തുപിടിച്ചിരിക്കുന്ന ഒരു ചിത്രവും മറ്റൊന്നില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമാണ് പ്രണിത പോസ്റ്റ് ചെയ്തത്. അതോടൊപ്പം മനോഹരമായൊരു കുറിപ്പും ഉള്‍ച്ചേര്‍ത്തിരുന്നു.

  ചിത്രങ്ങള്‍ക്കൊപ്പം പ്രണിത കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.' ഞങ്ങളുടെ പെണ്‍കുഞ്ഞിന്റെ ജനനദിനം മുതല്‍ വളരെ അതിശയകരമായി തോന്നുന്നു. ഒരു ഗൈനക്കോളജിസ്റ്റായ അമ്മയെ ലഭിച്ചത് ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം ഈ നിമിഷങ്ങള്‍ വളരെ കാഠിന്യമേറിയതും വൈകാരികമായി ഏറ്റവും ബുദ്ധിമുട്ടേറിയ സമയവുമായിരുന്നു.

  എന്റെ ഒപ്പമുണ്ടായിരുന്ന എല്ലാ ഡോക്ടര്‍മാരെയും ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. അവരെന്റെ പ്രസവം സുഗമമാണെന്ന് ഉറപ്പാക്കി. പ്രസവം കഴിയുന്നത്ര വേദനാരഹിതമാക്കിത്തന്ന അനസ്‌തേഷ്യ ടീമിനോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. മകളുടെ ജനനകഥ നിങ്ങള്‍ക്കായി പങ്കുവെക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.'

  Also Read: എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക്! പാപ്പുവിന്റെ ചിത്രവുമായി ഗായിക അമൃത സുരേഷ്, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

  അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രണിത തന്റെ കുഞ്ഞിന്റെ ജനനകഥ പങ്കുവെക്കുന്നു. പ്രസവസമയത്ത് വലിയ വേദന അനുഭവപ്പെട്ടിരുന്നതായും ലേബര്‍ റൂമില്‍ കരഞ്ഞ് നിലവിളിച്ച് മേല്‍ക്കൂര വരെ തകര്‍ക്കുന്ന ശബ്ദത്തില്‍ അലറിക്കരഞ്ഞതായും പ്രണിത പറയുന്നു. തന്റെ കുഞ്ഞ് എപ്പോഴാണ് പുറത്തുവന്നതെന്ന് തനിക്ക് ഓര്‍മയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

  'തലേദിവസം വൈകിട്ട് മുതല്‍ എനിക്ക് ചെറിയ അസ്വസ്ഥത ആരംഭിച്ചിരുന്നു. അര്‍ദ്ധരാത്രിയോടെ എനിക്ക് വേദന അനുഭവപ്പെടാന്‍ തുടങ്ങി. രാവിലെ ആയതോടെ വേദന അസഹ്യമായിത്തുടങ്ങി. രാവിലെ 7 മുതല്‍ 10 വരെ ശരിക്കും തീവ്രവേദന സഹിച്ചാണ് ടേബിളില്‍ കിടന്നത്. ഞാന്‍ സത്യത്തില്‍ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലെ റൂഫ് വരെ പൊളിച്ചടുക്കാന്‍ പാകത്തിലാണ് ഞാന്‍ കരഞ്ഞ് നിലവിളിച്ചത്.

  ഒപ്പമുണ്ടായിരുന്നവര്‍ക്ക് നേരെ ആക്രോശിക്കുകയും ചീത്ത വിളിക്കുകയും വരെ ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നത് പോലുമില്ലായിരുന്നു. എനിക്ക് വേദനയെടുക്കുന്നു എന്ന് ഡോക്ടര്‍മാരോടും നഴ്‌സിനോടുമൊക്കെ കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ വളരെ ശാന്തരായി എന്നോട് ക്ഷമാപണം നടത്തുകയായിരുന്നു. കാരണം ഈ അവസ്ഥയില്‍ വേദന അനുഭവപ്പെട്ടെങ്കില്‍ മാത്രമേ കുഞ്ഞിന് പുറത്തുവരാന്‍ സാധിക്കൂ. അവര്‍ വളരെ ശാന്തചിത്തരായി തന്നെയാണ് ആ സമയങ്ങളില്‍ എന്നോട് പെരുമാറിയത്.

  പക്ഷെ, എന്റെ അവസ്ഥ തികച്ചും ഭ്രാന്ത് പിടിച്ച പോലെയായിരുന്നു. ഒടുവില്‍ കുഞ്ഞ് വെളിയില്‍ വന്നു. സ്വപ്‌നതുല്യമായ ഒരു സംഗതിയായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. അത് എങ്ങനെ സംഭവിച്ചുവെന്നും എനിക്ക് ശരിക്കും വിശദീകരിക്കാന്‍ കഴിയില്ല. ഒരേസമയം നിരവധി കാര്യങ്ങള്‍ സംഭവിച്ചതിനാല്‍ പലതും ഞാന്‍ ഓര്‍ക്കുന്നില്ല. അതാണ് സത്യം.' പ്രണിത പറയുന്നു.

  Also Read: പള്ളിയില്‍ വച്ച് കല്യാണം നടത്തണമെന്ന് അവര്‍ വാശി പിടിച്ചു; വിവാഹജീവിതം പെട്ടെന്ന് അവസാനിച്ചെന്ന് മനീഷ

  Also Read: ദില്‍ഷയിലെ ഹോമോഫോബിയ തുറന്നു കണ്ട നിമിഷം; ദില്‍ഷ എന്ന കണ്ടസ്റ്റന്റിന്റെ മികച്ച ചില ഗെയിം നിമിഷങ്ങള്‍

  മറ്റ് അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ചിരിച്ച് ഉല്ലസിച്ച് നടക്കുന്നത് കാണുമ്പോള്‍ എനിക്ക് വലിയ കൗതുകമായിരുന്നു. അവര്‍ തമ്മില്‍ കുശുകുശുക്കുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ അസൂയ തോന്നും. ഗര്‍ഭം ധരിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായിരുന്നു.

  പക്ഷെ, ദിവസങ്ങള്‍ മുന്നോട്ടുപോകുന്തോറും പല കാര്യങ്ങളും എന്നെ തളര്‍ത്തി. എന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഇടയ്ക്കിടെ ഞാന്‍ അമ്മയോട് വിളിച്ച് സംസാരിക്കും. പക്ഷ, ഈ വേദനകളെല്ലാം ഒരു ദിനം എനിക്ക് വിലമതിക്കാനാവാത്ത ഒരു നിധിയാണ് സമ്മാനിച്ചത്.' പ്രണിത പറയുന്നു.

  'ഞാന്‍ അനേകം ഗര്‍ഭിണികളുമായും അമ്മമാരുമായും ആ സമയം സംസാരിച്ചിരുന്നു. എല്ലാവരുടെയും അനുഭവങ്ങള്‍ കേട്ട് അതില്‍ നിന്ന് പലതും പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. കാരണം വ്യത്യസ്തമായ സാധ്യതകള്‍ എന്തൊക്കെയാണ്, എല്ലാം എങ്ങനെ സംഭവിക്കുന്നു എന്നറിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, അതെന്നെ ഭയപ്പെടുത്തുകയും ചെയ്തു. പ്രത്യേകിച്ചും പ്രസവത്തീയതി അടുക്കാറായ സമയത്ത് അല്പം പേടി എനിക്കുണ്ടായിരുന്നു.

  Recommended Video

  Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview

  'ആദ്യമായി എന്റെ മകളെ കൈകളില്‍ കോരിയെടുത്തത് തികച്ചും അതിശയകരമായിരുന്നു. എനിക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല, ഇപ്പോള്‍ പോലും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

  എന്റെ പ്രൊഫഷണല്‍ ജീവിതവും കുടുംബജീവിതവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോള്‍, എന്റെ മുഴുവന്‍ സമയവും മകള്‍ക്കായി വിനിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.' പ്രണിത സുഭാഷ് വ്യക്തമാക്കി.

  Read more about: actress pregnancy
  English summary
  Actress Pranitha Subhash shared her Birth story and how she faced the labour pain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X