For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വീഡിയോ കുറച്ച് ഭാഗം മാത്രം കാണിച്ച് മോശമാക്കിയതാണ്; ഇന്ന് ട്രോളുന്നവര്‍ നാളെ മാറ്റി പറയുമെന്ന് പ്രിയ വാര്യർ

  |

  ഒരൊറ്റ രാത്രി കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവ് എന്ന സിനിമയില്‍ നിന്നും പുറത്തിറങ്ങിയ പാട്ടായിരുന്നു പ്രിയയ്ക്ക് ആരാധകരെ നേടി കൊടുത്തത്. വളരെ പെട്ടെന്ന് തരംഗമായി മാറിയതോടെ പ്രിയ ശ്രദ്ധിക്കപ്പെട്ടു. അതിലൂടെ വലിയ അവസരങ്ങളായിരുന്നു നടിയെ തേടി എത്തിയതും.

  എന്നാല്‍ തന്നെ കുറിച്ച് നല്ലത് പറഞ്ഞ് അഭിനന്ദിച്ചവര്‍ തന്നെ വിമര്‍ശനവുമായി വന്നതിനെ പറ്റിയാണ് നടി പറയുന്നത്. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു പ്രിയ. ഇന്ന് എന്നെ ട്രോളുന്നവര്‍ നാളെ അത് മാറ്റി പറയുക തന്നെ ചെയ്യുമെന്നും അതൊന്നും ഇപ്പോള്‍ കുഴപ്പമില്ലെന്നുമാണ് പ്രിയ വാര്യര്‍ പറയുന്നത്. ജാംഗോ സപേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

  Also Read: വാപ്പ മരിച്ചത് ഉമ്മ അറിഞ്ഞില്ലെന്ന് റഹ്മാന്‍; രോഹിണിയും ശോഭനയും റഹ്മാന്റെ കാമുകിമാരായിരുന്നോ? മറുപടിയിങ്ങനെ

  അഡാറ് ലവ്വിലെ പാട്ട് ഹിറ്റായതിന് ശേഷം ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. എല്ലാവരും കൂടി താഴ്ത്തിക്കെട്ടിയോന്ന് ചോദിച്ചാല്‍ താഴാന്‍ വേണ്ടി ഞാന്‍ പൊങ്ങിയിട്ടില്ലായിരുന്നു. ആ സമയത്ത് ഞാന്‍ അത്രയൊന്നും വലുതായിട്ടില്ല. ഹൈപ്പ് കിട്ടി നില്‍ക്കുന്ന സമയത്താണെങ്കിലും പുറത്ത് നില്‍ക്കുന്ന ആളുകള്‍ക്കാണ് അവള്‍ ഒരു സെലിബ്രിറ്റി ആയെന്ന് തോന്നിയത്. ഒരു രാത്രി കൊണ്ട് എല്ലാം മാറി മറിഞ്ഞ് ഒരു സെലിബ്രിറ്റിയായെന്ന് എല്ലാവര്‍ക്കും തോന്നിയിരിക്കാം.

  Also Read: ഒരു ലക്ഷത്തിന് താഴെയുള്ള തുക യൂട്യൂബിലൂടെ ആദ്യം ലഭിച്ചു; യൂട്യൂബ് വരുമാനത്തെ കുറിച്ച് നടി അനുശ്രീ

  അപ്പോഴും ഞാന്‍ വളരെ സാധാരണ രീതിയില്‍ എന്റെ കാര്യങ്ങള്‍ നോക്കി മുന്നോട്ട് പോയി കൊണ്ടിരിക്കുകയായിരുന്നു. ഇതൊരു അവസരമാണെന്നും നല്ലൊരു തുടക്കം ലഭിച്ചുവെന്നും പറയാം. ഇവിടെ നിന്നും അതിനെ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് മാത്രമേ ആ സമയത്ത് നമ്മള്‍ ചിന്തിച്ചിരുന്നുള്ളു. ഞാന്‍ ഭയങ്കരമായി വിജയിച്ചു, എനിക്ക് ഭയങ്കര പ്രശസ്തിയായി എന്നതൊന്നും എനിക്ക് തോന്നിയിട്ടേയില്ല. അതുകൊണ്ട് തന്നെ എല്ലാവരും കൂടി വലിച്ച് താഴയിട്ടപ്പോഴും അതും എന്നെ കാര്യമായി ബാധിച്ചില്ല.

  ഭയങ്കരമായി മുകളിലേക്കോ താഴേക്കോ ഞാന്‍ പോയിട്ടില്ല. എന്നിരുന്നാലും ആ സമയത്ത് വിഷമം തോന്നിയിരുന്നു. ഇതൊക്കെ എന്തിനാണ് വിമര്‍ശിക്കപ്പെടുന്നതെന്ന് അറിയാനുള്ള പക്വത പോലും ഇല്ലായിരുന്നു. അതൊക്കെ എന്റെ കണ്‍ട്രോളില്‍ ഉള്ള കാര്യങ്ങളല്ലെന്ന് ഇപ്പോള്‍ എനിക്കറിയാം. അത് ഒഴിവാക്കുകയേ നമുക്ക് മുന്നില്‍ വഴിയുള്ളു. അന്നിതൊന്നും ആലോചിക്കാനുള്ള ബുദ്ധിയില്ല. എന്തൊക്കെയോ സംഭവിക്കുന്നു, ആ ഒഴുക്കിനങ്ങ് പോയി.

  അന്ന് പതിനെട്ട് വയസേയുള്ളു. ജീവിതം തന്നെ തുടങ്ങുന്നതേയുള്ളു. എല്ലാ ദിവസവും ഒരോ ബഹളമാണ്. ഇതൊക്കെ നമുക്ക് പറ്റുമോ, അഭിനയിക്കാന്‍ സാധിക്കുമോ എന്നൊക്കെയുള്ള പേടി ഉണ്ടായിരുന്നു. ഇന്നവര്‍ ട്രോള്‍ ചെയ്‌തെങ്കില്‍ നാളെ അത് മാറ്റി പറയും. എന്റെ ലക്ഷ്യം നല്ലൊരു നടിയാവുക, നല്ല സിനിമകളുടെ ഭാഗമാവുക, എന്നൊക്കെയാണ്. അതില്‍ മാത്രമേ ഞാന്‍ ശ്രദ്ധിക്കുന്നുള്ളു. ബാക്കിയൊന്നും എന്നെ ബാധിക്കുന്നതേയില്ല.

  മുന്‍പ് താന്‍ മദ്യപിച്ചിട്ട് പുറത്ത് വന്ന വീഡിയോയെ കുറിച്ചും പ്രിയ പറഞ്ഞു. ആ വീഡിയോയിലെ കുറച്ച് ഭാഗം മാത്രം കട്ട് ചെയ്ത് വൈറലാക്കിയതാണ്. ആ സമയത്ത് ഞാന്‍ ശരിക്കും മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ വീഡിയോ കണ്ടതിന് ശേഷം അമ്മ ചിരിക്കുകയാണ് ചെയ്തത്. അച്ഛന്‍ ഈ ചീത്ത വാക്കുകളൊക്കെ ഉപയോഗിച്ചത് എന്തിനാണെന്നും ചോദിച്ചു. അതല്ലാതെ വേറൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും പ്രിയ പറയുന്നു.

  English summary
  Actress Priya Prakash Varrier About Social Media Trolls And Her Viral Video. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X