twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്ലാമറസ് റോളായതിനാല്‍ വേഗത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി; തൊട്ടപ്പനിലെ സാറയിൽ നിന്ന് ആതിരയിലേക്ക്

    |

    തൊട്ടപ്പൻ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് പ്രിയംവദ. ആദ്യ ചിത്രത്തിലൂടെപ്രേക്ഷക ശ്രദ്ധ നേടിയെടുക്കുക എന്നത് ഒരു പുതുമുഖതാരത്തെ സംബന്ധിച്ച് വളരെ പ്രയാസപ്പെട്ട കാര്യമാണ്. എന്നാൽ തൊട്ടപ്പനിലെ അത് സാധ്യമാക്കിയിരിക്കുകയാണ് നടി. ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം അടുച്ച ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. തൊട്ടപ്പനിൽ കൊച്ചിക്കാരിയായ നടൻ പെൺകുട്ടിയായി എത്തിയെങ്കിൽ രണ്ടാം വരവ് അൽപം ഗ്ലാമറസ്സായിട്ടാണ്. നടൻ ദീലിപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന തട്ടാശ്ശേരിക്കൂട്ടത്തിലാണ് ഗംഭീര ഗെറ്റപ്പിൽ താരം എത്തുന്നത്.

    തട്ടാശ്ശേരി കൂട്ടം പ്രിയംവദയ്ക്ക് ഒരു സ്വപ്നസാക്ഷാത്കാരമാണ്. ഇപ്പോഴിത തന്റെ അഭിനയജീവിതത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിച്ചത്. പ്രശസ്ത നര്‍ത്തകി പല്ലവി കൃഷ്ണന്റെ മകളായ പ്രിയംവദ.

    തട്ടാശ്ശേരിയിലെ നായികയായി എത്തിയത്

    തൊട്ടപ്പനിലെ തന്റെ പ്രകടനം കണ്ടാണ് അനൂപേട്ടൻ തന്നെ സിനിമയിലേയ്ക്ക് വിളിക്കുന്നത്. ചിത്രത്തിൽ നായിക വേഷമാണ് ഞാൻ ചെയ്യുന്നത്.അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകന്‍. സ്ക്രീനിൽ മാത്രം ഒരുകൂട്ടം ആളുകളുടെകൂടെ ഒന്നിച്ച് അഭിനയിക്കാനായി എന്നത് തന്നെയാണ് തട്ടാശ്ശേരിക്കൂട്ടം നല്‍കുന്ന സന്തോഷം.സിദ്ദിഖ് സാര്‍, വിജയരാഘവന്‍ സാര്‍ അങ്ങനെ മുതിര്‍ന്ന അഭിനേതാക്കളുടെ കൂടെ അഭിനയിക്കാനും അവരുടെ പ്രകടനം കാണാനും കഴിഞ്ഞു. ദിലീപ് സാർ നിർമ്മിക്കുന്ന ചിത്രത്തിന് സന്തോഷ് ഏച്ചിക്കാനം സാറാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഇത്.

    സാറയിൽ നിന്ന്  വിപരീതം

    തൊട്ടപ്പനിലെ സാറയിൽ നിന്ന് ഏറെ വിപരീതമാണ് തട്ടശ്ശേരിക്കൂട്ടത്തിലെ ആതിര. തൊട്ടപ്പനിലെ സാറ വളരെ നാടനാണ് . എന്നാൽ ആതിര മോഡേണാണ്.കൊച്ചിയിലായിരുന്നു തട്ടാശ്ശേരിക്കൂട്ടത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിൽ വളരെ മോഡേണായിട്ടുള്ള കഥാപാത്രമാണ് തന്റേതെന്നും പ്രിയംവദ അഭിമുഖത്തിൽ പറഞ്ഞു.ഗ്ലാമറസ് ആയിട്ടുള്ള റോളായതിനാല്‍ വേഗത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി. നമ്മളൊക്കെ ജീവിതത്തില്‍ പതിവായിക്കാണുന്ന ഒരു കഥാപാത്രമാണ് ആതിരയുടേത്.

     തൊട്ടപ്പനിലെ കഥാപാത്രം

    തൊട്ടപ്പന്‍ എന്ന സിനിമയ്ക്കുമുമ്പേ ഞങ്ങള്‍ക്ക് ഒരു അഭിനയക്കളരിയുണ്ടായിരുന്നു. . ജയപ്രകാശ് കുളൂര്‍, രഘുനാഥ് പലേരി, ഗോപന്‍ ചിദംബരം തുടങ്ങി പ്രമുഖര്‍ വന്ന് ക്ലാസെടുത്തു. കൊച്ചി ഭാഷ തനിയ്ക്ക് തീരെ അറിയില്ലായിരുന്നു. എന്നാല്‍, ക്യാമ്പ് കഴിയുമ്പോഴേക്കും ഞാനൊരു കൊച്ചിക്കാരിയായിമാറി.തോണി തുഴയാനൊക്കെ പഠിക്കുന്നത് ആ സമയത്താണ്.അവിടെ തുരുത്തില്‍ അനിതച്ചേച്ചിയുടെ വീട്ടില്‍ താമസിച്ചാണ് ഞാന്‍ തൊട്ടപ്പനിലെ സാറയാകാന്‍ ഓരോ കാര്യങ്ങളും പഠിച്ചെടുത്തത്.

    സിനിമ പാഷനാണ്

    അമ്മ നര്‍ത്തകിയായതിനാല്‍ ചെറുപ്പംമുതല്‍ ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം കണ്ടാണ് ഞാന്‍ വളര്‍ന്നത്. കുഞ്ഞായിരുന്നപ്പോൾ തന്നെ ഒരു ആർട്ടിസ്റ്റാകാണമെന്നായിരുന്നു മനസ്സിൽ.ഒരു ഘട്ടത്തില്‍ എന്താകണം എന്നത് സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ എനിക്ക് കഴിഞ്ഞില്ല. ഒരു ഡോക്ടര്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഒരുപക്ഷേ, എനിക്ക് അത് സാധിച്ചേക്കും,ന്‍ജിനിയറാകണമെങ്കില്‍ അതും. എന്നാൽ അതിനേക്കാളും എന്റെ മനസ്സ് ഇഷ്ടപ്പെട്ടത് സിനിമയാണെന്ന് മനസ്സിലാക്കി.ഒരു നടിയായിക്കഴിഞ്ഞാല്‍ ജീവിതത്തില്‍ പല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരുപാട് കൊതിച്ച് നേടിയ സ്വപ്നമാണ് സിനിമ.ഒരു നടി എന്ന നിലയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ ആളുകള്‍ എങ്ങനെ നോക്കിക്കാണുന്നു, അവര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.-പ്രിയംവദ പറഞ്ഞു

    English summary
    Actress Priyamvadha Says about her Dileep Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X