For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വരുന്നതെല്ലാം പാവം പിടിച്ച സ്ത്രീ എന്ന മട്ടിലുള്ളത്; ട്വല്‍ത്ത്മാനിലെ ആനി എന്റെ കംഫര്‍ട്ട് സോണിനെ പൊളിച്ചു'

  |

  നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് . വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രിയങ്കാ നായര്‍ അഭിനയിച്ചിരുന്നു.

  ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് പ്രിയങ്ക നായര്‍ സിനിമയില്‍ തിളങ്ങിയത്.

  സമീപകാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രിയങ്ക പ്രധാന വേഷത്തിലെത്തിയിരുന്നു. അന്താക്ഷരി, ട്വല്‍ത്ത് മാന്‍, ജനഗണമന എന്നീ ചിത്രങ്ങളിലെ പ്രിയങ്കയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കുറച്ച് കാലം ബിഗ് സ്‌ക്രീനില്‍ കാണാതിരുന്ന താരം ഒരു ഇടവേള എടുത്തിരുന്നോ എന്ന ചോദ്യത്തിന് ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു, ചെയ്തുവെച്ച ചിത്രങ്ങളുടെ റിലീസ് കോവിഡ് കാരണം താമസിച്ചതാണ് എന്നാണ് പ്രിയങ്കയുടെ ഉത്തരം.

  ട്വല്‍ത്ത് മാനിലെ ആനി എന്ന വേഷം പ്രിയങ്കയ്ക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തിരുന്നു. അതേക്കുറിച്ചും ഒപ്പം തന്റെ പുതിയ സിനിമകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയങ്ക നായര്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സുതുറക്കുന്നത്.

  ഏഴ് തലമുറ നശിച്ചുപോകണമെന്ന് ശപിച്ചയാള്‍ തന്നെ ഒടുവില്‍ വേണ്ടിവന്നു, ഇതല്ലേ ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ

  ജീത്തുവേട്ടന്റെ ഒരു സിനിമ ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ജീത്തുവേട്ടനും ഭാര്യ ലിന്‍ഡ ചേച്ചിയുമായി നല്ലൊരു സൗഹൃദം എനിക്കുണ്ട്. ജീത്തുവേട്ടന്‍ വിളിച്ചിട്ട് 'ഒരു ചെറിയൊരു സിനിമ ചെയ്യാന്‍ പോവുകയാണ്, ത്രില്ലറാണ്, അതിലൊരു കഥാപാത്രം ചെയ്യണം' എന്നുപറഞ്ഞു. കഥാപാത്രത്തിന് ചില പ്രശ്‌നങ്ങള്‍ ഉള്ളതാണ് എന്ന് പറഞ്ഞപ്പോള്‍ എന്ത് കഥാപാത്രമായാലും വേണ്ടില്ല ചേട്ടന്റെ സിനിമയില്‍ ഞാനുണ്ടാകും എന്നാണു പറഞ്ഞത്.

  ആ സിനിമ ചര്‍ച്ച ചെയ്ത ഒരു പ്രമേയം നമ്മുടെ സമൂഹത്തില്‍ കാണുന്ന പച്ചയായ ബന്ധങ്ങളുടെ സ്വഭാവമാണ്. സമൂഹത്തിലെ എല്ലാവരും അങ്ങനെയാണെന്നല്ല പറയുന്നത്. എല്ലാ മനുഷ്യര്‍ക്കും ചില രഹസ്യങ്ങളുണ്ടാകും.

  ഭാര്യയ്ക്ക് ഭര്‍ത്താവിനെക്കുറിച്ചും ഭര്‍ത്താവിന് ഭാര്യയെക്കുറിച്ചും എല്ലാം അറിയാമെന്നു നാം ധരിക്കും. അതുപോലെ നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കു നമ്മെ നന്നായി മനസ്സിലായിട്ടുണ്ട് എന്നായിരിക്കും കരുതുക.

  എന്നാല്‍ ആരുടേയും മുന്നില്‍ തുറക്കാത്ത ചില അറകള്‍ ഓരോ മനുഷ്യന്റെയും മനസ്സിലുണ്ടാകും. എല്ലാ മനുഷ്യനും അവരുടേതായ സ്വകാര്യ ഇടങ്ങളും പ്രൈവസിയും ഉണ്ടാകും. നമ്മെ നന്നായി മനസ്സിലാക്കിയത് നാം മാത്രമേയുള്ളൂ. ഇതൊക്കെയാണ് ട്വല്‍ത്ത് മാനില്‍ പറയുന്നത്.

  'ഇനി നിങ്ങളുടെ അച്ഛനേയും അമ്മയേയും കുറിച്ച് പറയട്ടെ?' പ്രകോപനം തുടരുന്ന ലക്ഷ്മിപ്രിയയ്ക്ക് റിയാസിന്റെ പ്രഹരം

  എന്നെ സംബന്ധിച്ചിടത്തോളം എന്റെ കംഫര്‍ട്ട് സോണിനെ പൊളിക്കുന്ന ഒരു കഥാപാത്രം ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് വരുന്ന കഥാപാത്രങ്ങളെല്ലാം പാവം പിടിച്ച സ്ത്രീ എന്ന തരത്തിലുള്ളതാണ്.

  ട്വല്‍ത്ത് മാനിലെ ആനി കുറച്ച് വ്യത്യസ്തമായ കഥാപാത്രമാണ്. ലാലേട്ടന്റെ കഥാപാത്രത്തിനു മുന്നില്‍ കള്ളം പറയാന്‍ പാടുപെടുന്ന, സ്വന്തം ജീവിതം തിരിച്ചുപിടിക്കാന്‍ ഭര്‍ത്താവിനോട് കള്ളം പറയുന്ന കഥാപാത്രം. ഇതുവരെ ചെയ്തതില്‍നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു അത്. എനിക്ക് ഒരുപാട് ഇഷ്ടമായി.

  കഥാപാത്രം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. വളരെ ശക്തമായ ഒരു തിരക്കഥ ഉണ്ടായിരുന്നു. ജീത്തുവേട്ടന്റെ സിനിമയല്ലേ, നമ്മള്‍ അവിടെ ചെന്നുകൊടുത്താല്‍ മാത്രം മതി. ജീത്തുവേട്ടന് വേണ്ടത് അദ്ദേഹം ചെയ്യിച്ചെടുക്കും.

  'ഇതില്‍ കൂടുതല്‍ ഇനി എനിക്ക് എന്തുവേണം?'; പാപ്പുവിന്റെ സ്‌നേഹത്തില്‍ മനസ്സുനിറഞ്ഞ് അമൃത സുരേഷ്

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ഒരുപാട് മിടുക്കരായ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. സൈജു ചേട്ടനെയും അനു മോഹനെയും അനു സിത്താരയെയും എനിക്ക് മുന്‍പേ അറിയാം ബാക്കി എല്ലാവരെയും അവിടെവച്ചാണ് പരിചയമായത്. ഇപ്പോള്‍ അവരൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായി. ഞാന്‍ ലാലേട്ടനോടൊപ്പം ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സമയം ചെലവഴിച്ചത് ഈ സിനിമയിലായിരിക്കും.'പ്രിയങ്ക നായര്‍ പറയുന്നു.

  Read more about: mohanlal priyanka nair
  English summary
  Actress Priyanka Nair opens up about her character Annie in 12th Man Movie directed by Jeethu Joseph
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X