Don't Miss!
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
സൗഹൃദങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്ത് പാഴാക്കാനുള്ളതല്ല നമ്മുടെ കരിയര്‍: നടി പ്രിയങ്ക നായര്‍
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് പ്രിയങ്ക നായര്‍. വെയില് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രിയങ്കാ നായര്‍ അഭിനയിച്ചിരുന്നു. ടി.വി.ചന്ദ്രന് സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരവും നടിക്ക് ലഭിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് പ്രിയങ്ക നായര്‍ സിനിമയില്‍ തിളങ്ങിയത്.
സമീപകാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രിയങ്ക പ്രധാന വേഷത്തിലെത്തിയിരുന്നു. അന്താക്ഷരി, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങളിലെ പ്രിയങ്കയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. തന്റെ അഭിനയജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഇപ്പോള്‍ പ്രിയങ്ക. ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും വാചാലയായത്.

'ഞാന്‍ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ള ഗ്രൂപ്പിന്റെ കൂടെ, എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷെ, ചില സൗഹൃദങ്ങള്‍ക്കു വേണ്ടി മുന്‍പ് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷ, അത് പിന്നീട് ചിന്തിക്കുമ്പോള്‍ എന്റെ കരിയറിന് അത്ര നല്ലതായി തോന്നിയിട്ടില്ല.
ഇപ്പോള്‍ അങ്ങനെയുള്ള ശ്രമങ്ങളില്ല. ചിലപ്പോള്‍ തോന്നും ഇങ്ങനെയുള്ള സിനിമകള്‍ ഒഴിവാക്കാമായിരുന്നുവെന്ന്. എങ്ങനെയുള്ള സിനിമകള്‍ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് നമ്മുടെ അറിവില്ലായ്മ കൂടി ഒരു ഘടകമായിരുന്നിരിക്കണം. ചിലപ്പോള്‍ സാമ്പത്തിക ഘടകം അനുകൂലമാണെങ്കിലും സിനിമ ചെയ്യാറുണ്ട്. അതെല്ലാം ഒരു ബാലന്‍സായി മുന്നോട്ടു പോവുകയാണ്.

വേണ്ടെന്നുവെച്ച ഏതെങ്കിലും സിനിമ ഹിറ്റായി, അതിനെക്കുറിച്ച് വിഷമിച്ച സന്ദര്ഭമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി വളരെ വ്യത്യസ്തമായിരുന്നു. 'ഞാന്‍ വേണ്ടെന്നു വെച്ച നിരവധി തമിഴ്, മലയാളം ചിത്രങ്ങളുണ്ടായിരുന്നു. വേണ്ടെന്നു വെച്ച സിനിമകളാണ് കൂടുതല്‍, അവയില്‍ പലതും ഹിറ്റുകളായി മാറിയ സിനിമകളുമായിരുന്നു. പക്ഷെ, അതിലെനിക്ക് വിഷമമില്ല, കാരണം ആ സിനിമകള്‍ എനിക്കു വിധിച്ചിട്ടുള്ളവ ആയിരുന്നില്ല.
ചിലപ്പോള്‍ എന്നിലൂടെ, ഞാന്‍ കാരണം മറ്റുള്ളവരിലേക്ക് എത്തിയ ചിത്രമായിരിക്കണം അത്. അതില്‍ അഭിനയിച്ചവരെല്ലാം മറ്റ് ഭാഷകളിലെ മുന്‍നിര താരങ്ങളായി മാറിയ ചരിത്രവുമുണ്ട്. ആ സിനിമകള്‍ അവര്‍ക്കുള്ള സിനിമകളാണെന്നു തന്നെയാണ് എനിക്കു തോന്നുന്നത്.
Also Read:റോബിനോട് ബിഗ് ബോസ് ചെയ്തത് കൊടും ചതിയെന്ന് ആരാധകർ

സിനിമയില്‍ എനിക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടില്ല എന്നു തോന്നിയിട്ടില്ല. ഇപ്പോഴും എന്റെ ആഗ്രഹത്തിനു വേണ്ടി പരിശ്രമിക്കുകയാണ്. ഓരോ വര്‍ഷം കൂടുന്തോറും പ്രായം മാത്രമല്ല, നമ്മുടെ പരിചയസമ്പത്തും കൂടുകയാണ്. കഠിനാധ്വാനം കൊണ്ട് എന്റെ പരിശ്രമം കൂട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കുള്ളത് എന്തായാലും എന്നിലേക്ക് വരും എന്ന ഉറച്ച വിശ്വാസമുണ്ട്.
ഒരു കാര്യത്തിലും നെഗറ്റീവ് ആയി ചിന്തിക്കാന്‍ താത്പര്യമില്ല. ഏതൊരു സാഹചര്യത്തെയും പോസിറ്റീവായി കണ്ട് അതില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തി മുന്നോട്ടു പോവുക എന്നതാണ് എന്റെ പോളിസി. എന്റെ പോരായ്മകള്‍ കണ്ടെത്തി കുറേക്കൂടി കഠിനാധ്വാനം ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അതാണ് തുടരുന്നതും.' പ്രിയങ്ക നായര്‍ പറയുന്നു.
-
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
-
വണ്ടിയൊന്ന് തട്ടി, പിന്നെ കേട്ടത് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്; സ്ത്രീപീഡനത്തില്‍ പെട്ട് പോയ കഥ പറഞ്ഞ് ഷാജു
-
ഗോപികയ്ക്ക് കല്യാണം, സാന്ത്വനത്തില്‍ നിന്നും പിന്മാറി? വാര്‍ത്തകളോട് പ്രതികരിച്ച് സാന്ത്വനം ടീം