മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്‌തെ

ഇന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് രാധിക ആപ്‌തെ. നാടകങ്ങളില്‍ നിന്നുമായിരുന്നു നടി സിനിമയിലെത്തുന്നത്. ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് രാധിക ഇതിനകം പ്രേക്ഷകപ്രീതി സ്വന്തമാക്കി. ഒരു കാലത്ത് സെക്‌സ് കോമഡികള്‍ ചെയ്യാന്‍ മാത്രമേ നിര്‍മാതാക്കള്‍ തന്നെ സമീപിച്ചിട്ടുള്ളുവെന്ന് പറയുകയാണ് നടിയിപ്പോള്‍. 'ബദലാപൂര്‍' എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ താന്‍ ചെയ്ത കഥാപാത്രത്തെ ഒരാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ബലമായി അയാള്‍ ഇരയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് പലരും സെക്‌സ് കോമഡി പ്രോജക്ടുകളുമായി തന്നെ സമീപിച്ചതെന്നും രാധിക പറയുന്നു.

'എനിക്കതിശയം തോന്നുന്നു. ഒരു ചിത്രത്തില്‍ എന്റെ കഥാപാത്രത്തെ മാനഭംഗപ്പെടുത്താനും കൊല്ലാനും ശ്രമിക്കുന്ന ഒരു മനുഷ്യന്‍ ഇരയുടെ വസ്ത്രം ബലംപ്രയോഗിച്ച് അഴിച്ചെടുത്തത് കണ്ട് ആ കഥാപാത്രം ചെയ്യുന്ന സ്ത്രീയ്ക്ക് സെക്‌സ് കോമഡികളിലേക്ക് ക്ഷണം ലഭിക്കുക. ഒരു ഹ്രസ്യചിത്രത്തിലും വിവസ്ത്രയാകുന്ന രംഗമുണ്ടെന്നും രാധിക പറയുന്നു.

 radhika-apthe

ഫിലിം മേക്കറുടെ കാഴ്ചപ്പാടിനോടോ, വ്യാഖ്യാനങ്ങളോടോ ഒരു തരത്തിലും യോജിക്കാന്‍ കഴിയാത്ത ഒരു ചിത്രം താന്‍ ഒരിക്കലും ചെയ്യില്ലെ്‌നനും രാധിക ഉറപ്പിച്ച് പറയുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് തിരിച്ചും അതേ നാണയത്തില്‍ പെരുമാറാന്‍ കഴിയണം. പുരുഷന്മാരെ പോലെ സ്ത്രീ പെരുമാറണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. പക്ഷേ സ്ത്രീകള്‍ ഒരിക്കലും പുരുഷനെ പോലെയാകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം.

ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാട് ചിത്രങ്ങള്‍ എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ കുറിച്ചാണെന്ന് കേട്ടാല്‍ സമത്വത്തെ കുറിച്ചാണ് സംസാരമെന്നൊക്കെയാണ് പലരുടെയും അഭിപ്രായം. ഒരുപാട് വേദികളില്‍ ഇതുസംബന്ധിച്ച് എനിക്ക് ഭൂരിപക്ഷവുമായി അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അത് തെറ്റോ ശരിയോ നല്ലതോ, ചീത്തയോ എന്നൊന്നും എനിക്കറിയില്ല. പരമ്പരാഗത സങ്കല്‍പ്പങ്ങളെ മറികടക്കുന്ന സിനിമകളും ഉണ്ടാകേണ്ടതാണെന്നും രാധിക പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X