For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷം കൂടുതല്‍ കേട്ട ചോദ്യത്തെക്കുറിച്ച് രാധിക! വിശേഷമൊന്നുമായില്ലേ? ഞങ്ങളുടെ മറുപടി ഇതാണ്!

  |

  ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുവാങ്ങാന്‍ അഭിനേതാക്കള്‍ക്ക് കഴിയാറുണ്ട്. ബാലതാരമായാണ് രാധിക സിനിമയിലേക്കെത്തിയത്. വിയറ്റ്‌നാം കോളനി എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ ബാലതാരത്തെ മറക്കാനിടയില്ല. മോഹന്‍ലാലിനൊപ്പം മികച്ച പ്രകടനമായിരുന്നു കുഞ്ഞുരാധികയും പുറത്തെടുത്തത്. ഷാര്‍ജ റ്റു ഷാര്‍ജ, വണ്‍ മാന്‍ ഷോ, വാര്‍ ആന്‍ഡ് ലവ്, ദൈവനാമത്തില്‍ തുടങ്ങി നിരവധി സിനിമകളിലാണ് രാധിക പിന്നീട് അഭിനയിച്ചത്. രാധികയെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന സിനിമ ക്ലാസ്‌മേറ്റ്‌സാണ്.

  റസിയ എന്ന കഥാപാത്രത്തെയായിരുന്നു രാധിക അവതരിപ്പിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ഓളിലൂടെ താരം വീണ്ടും എത്തിയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും രാധികയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ കൃത്യമായി അറിയാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലായിരുന്നു രാധിക വിവാഹത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും ഇപ്പോഴത്തെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചത്. രാധികയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  വിശ്വസിക്കാനാവുന്നില്ല

  വിശ്വസിക്കാനാവുന്നില്ല

  ക്ലാസ്‌മേറ്റ്‌സ് സിനിമ റിലീസ് ചെയ്തിട്ട് 14 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് രാധിക പറഞ്ഞിരുന്നു. ആ സമയത്തെ തമാശകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇപ്പോള്‍ അങ്ങനെ ഓര്‍മ്മകളൊന്നുമില്ലെന്ന് താരം പറയുന്നു. 5 വര്‍ഷം വരെ ഞങ്ങള്‍ എല്ലാവരും വിഷ് ചെയ്യുമായിരുന്നു. പിന്നെ ബോറടിച്ചു. അങ്ങനെ അതങ്ങ് വിട്ടുവെന്നും താരം പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായതിനാല്‍ ആരെങ്കിലും അങ്ങനെയുള്ള കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാറുണ്ട്.

  Recommended Video

  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
  കുഞ്ഞ് ചെയ്‌തോളും

  കുഞ്ഞ് ചെയ്‌തോളും

  ഇന്‍ ഗോസ്റ്റ് ഹൗസ് ഷൂട്ടിങ്ങിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ചും രാധിക പറഞ്ഞിരുന്നു. 10 ദിവസത്തെ ഷൂട്ടിങ്ങായിരുന്നു. ഡ്യൂപ്പിനെ കൊണ്ടുവന്നിരുന്നുവെങ്കിലും ക്യാമറമാനായ വേണുച്ചേട്ടന്‍ അത് കുഞ്ഞ് ചെയ്‌തോളില്ലേയെന്ന് ചോദിച്ചിരുന്നു. വിയറ്റ്‌നാം കോളനിയില്‍ വെച്ചേ അദ്ദേഹത്തിനെ പരിചയമുണ്ടായിരുന്നു, അന്ന് എന്നെ കുഞ്ഞേയെന്നായിരുന്നു അദ്ദേഹം വിളിക്കാറുള്ളത്. ഡ്യൂപ്പുണ്ടെങ്കിലും ഇടിയും തൊഴിയും എല്ലാം കൊണ്ടത് ഞാനായിരുന്നു. അഞ്ചാറ് ദിവസം കഴിഞ്ഞപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. 10 ദിവസമായപ്പോള്‍ തീരെ വയ്യാതായി. അങ്ങനെയാണ് പോയി റസ്റ്റ് എടുത്തോളാന്‍ പറഞ്ഞത്.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  അഭില്‍ കൃഷ്ണയെ ആയിരുന്നു രാദിക വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷമായാണ് താരം ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോയത്. ടിക് ടോക് വീഡിയോയില്‍ സജീവമായി കാണാന്‍ തുടങ്ങിയപ്പോഴായിരുന്നു അഭി ആളിത്രയും കൂളാണോയെന്ന് എല്ലാവരും ചോദിച്ചത്. ടിക് ടോക്ക് ചെയ്യാന്‍ എനിക്ക് മടിയായിരുന്നു. അഭിയായിരുന്നു നമുക്ക് ചെയ്യാമെന്ന് പറഞ്ഞത്. അഭിയുടെ ക്യാരക്ടറിന് പറ്റിയ രംഗങ്ങള്‍ തപ്പുന്ന തിരക്കിലായിരുന്നു. അഭി ആള്‍ നല്ല കൂളാണ്. എല്ലാത്തിലും നല്ല സപ്പോര്‍ട്ടീവാണ്.

  ഭര്‍ത്താവിന്റെ ക്യാരക്ടര്‍

  ഭര്‍ത്താവിന്റെ ക്യാരക്ടര്‍

  എനിക്ക് ദേഷ്യം വന്നാലും അഭിക്ക് ദേഷ്യം വരത്തില്ല. എല്ലാത്തിനും കൂടെ കൂടും. എന്ത് കുരുത്തക്കേടിനും ആള്‍ ഒപ്പം കൂടും. കല്യാണത്തിന് ശേഷം അഭി അടുത്ത സുഹൃത്തായി മാറുകയായിരുന്നു. വിവാഹത്തിന് മുന്‍പ് അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. അഭി എങ്ങനെ സഹിക്കുന്നു ഇവളെയെന്നാണ് എല്ലാവരും ചോദിക്കാറുള്ളത്. ഒരു തലവേദനയുമില്ലാത്ത മനുഷ്യനാണ്. വിവാഹ ശേഷം പാചകം കാര്യമായിട്ടൊന്നും അറിയുമായിരുന്നില്ല.

  പാചകത്തെക്കുറിച്ച്

  പാചകത്തെക്കുറിച്ച്

  അവന് വല്ലതും വെച്ച് കൊടുക്കുന്നുണ്ടോയെന്നായിരുന്നു അമ്മ ചോദിച്ചത്. അഭിക്ക് രാവിലെ പോവണം. ആ്ദ്യമൊക്കെ ബ്രേക്ക് ഫാസ്റ്റ് വേണോയെന്ന് ചോദിച്ച് ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. അഭീ, ദോശമാവ് അവിടെയുണ്ടേ എന്നായി പിന്നീട്. പുള്ളി ഒന്നും പറയില്ല. ഇതെല്ലാം കഴിഞ്ഞ് കുറേ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഞാന്‍ വിളിച്ച് നീ ഓഫീസിലെത്തിയോ എന്ന് ചോദിക്കും. അങ്ങനെയൊരു അവസ്ഥയായിരുന്നു. അഭിയുടെ അച്ഛനും അമ്മയ്ക്കുമൊക്കെ ഇതറിയാം. അഭിയുടെ ഇഷ്ട ഭക്ഷണം ചിക്കന്‍ ബിരിയാണിയാണ്. അതുണ്ടാക്കാന്‍ പഠിച്ചു. ബിരിയാണി എങ്ങനെ തീറ്റ കുറയ്ക്കാമെന്നായിരുന്നു ആലോചന. അത് പഠിച്ച് നിരന്തരം ഉണ്ടാക്കിക്കൊടുത്തു.

  വിശേഷം ആയില്ലേ?

  വിശേഷം ആയില്ലേ?

  വിവാഹം കഴിഞ്ഞ് 4 വര്‍ഷമായി. വിശേഷം ആയില്ലേയെന്ന ചോദ്യം നിരവധി തവണ കേട്ടിട്ടുണ്ട്. നാട്ടിലെത്തുമ്പോള്‍ കൂടുതല്‍ കേള്‍ക്കുന്നത് ഇതേക്കുറിച്ചാണ്. കല്യാണം കഴിഞ്ഞ് സെക്കന്‍ഡ് ഡേ ചോദിക്കുന്ന കാര്യമാണ്. ഞങ്ങള്‍ക്ക് ഇതുവരെ മെച്യൂരിറ്റി വന്നോയെന്ന് സംശയമാണ്. ആ ഒരു സംശയം തീരുന്നത് വരെ ഞങ്ങള്‍ ഇങ്ങനെ ആടിപ്പാടി നടക്കും.

  സുരേഷ് ഗോപിയും

  സുരേഷ് ഗോപിയും

  പിറന്നാളാശംസ അറിയിക്കാനായി സുരേഷേട്ടനെ വിളിച്ചിരുന്നു. എന്താടീ വിശേഷമൊന്നും ആയില്ലേയെന്ന് അദ്ദേഹവും ചോദിച്ചിരുന്നു. പ്ലീസ് അമ്മായിമ്മയ്ക്ക് പഠി്ക്കല്ലേയെന്ന് പറയുകയായിരുന്നു. ഒരു ബി്ഗ് ബ്രദറിനെപ്പോലെയാണ് അദ്ദേഹം. ഫ്രീയായിട്ട് ശരിക്കുമൊരു ചേട്ടനെപ്പോലെ ഇടപെടാനാവുന്ന വ്യക്തിയാണ് അദ്ദേഹം. സ്റ്റാര്‍ എന്ന രീതിയിലുള്ള ഇടപെടലല്ല അദ്ദേഹത്തിനോട്. എനിക്ക് മാത്രമല്ല കുറേ പേര്‍ക്ക് അങ്ങനെയാണ്. ഭാമയുമായി കോണ്ടാക്റ്റുണ്ട്. വല്ലപ്പോഴുമൊക്കെ അവള്‍ വിളിക്കാറുണ്ടെന്നും രാധിക പറയുന്നു.

  English summary
  Actress Radhika Reveals about the question she faced after her marriage with Abhil Krishna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X