For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയ്‌ക്കൊപ്പം നില്‍ക്കുന്നത് ആരാണെന്ന് മനസിലായോ? പഴയ റസിയ അല്ല ഫ്രീക്കത്തി രാധികയാണ്!

  |

  നടി രാധിക എന്ന് പറയുമ്പോള്‍ ക്ലാസ്‌മേറ്റ്‌സിലെ റസിയയെ ആണ് എല്ലാവര്‍ക്കും ഓര്‍മ്മ വരുന്നത്. റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ രാധിക സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടുമൊരു തിരിച്ച് വരവിനൊരുങ്ങുകയാണ്.

  100 ദിവസം 16 പ്രശസ്തരുമായി ബിഗ് ഹൗസില്‍ മോഹന്‍ലാല്‍! ബിഗ് ബോസിന് മലയാളത്തിലേക്കും സ്വാഗതം!!

  അതിനിടെ നടിയുടെ കിടിലന്‍ മേക്കോവര്‍ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. നടി തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മുടി ചെറുതാക്കി ലുക്ക് മാറ്റിയതോടെ നടിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്തത് പോലെയായി എന്നാണ് ആരാധകര്‍ പറയുന്നത്.

  സിവനേയ്..? ഇത് കീർത്തി സുരേഷ് തന്നെയോ! മഹാനടി എക്സലന്റ് (ഡിക്യുവും) ശൈലന്റെ റിവ്യൂ

   നടി രാധിക

  നടി രാധിക

  ബാലതാരമായിട്ടാണ് സിനിമയില്‍ എത്തിയിരുന്നതെങ്കിലും നടി രാധിക ശ്രദ്ധിക്കപ്പെടുന്ന നായികയായി മാറിയിരുന്നു. 2000 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്ങ് ഡാര്‍ലിങ്ങ് എന്ന സിനിമയിലായിരുന്നു ചെറിയ റോളിലാണെങ്കിലും രാധിക അഭിനയിച്ചത്. അതിനൊപ്പം നിരവധി പരസ്യ ചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ചിരുന്നതിനാല്‍ മലയാളി പ്രേക്ഷകര്‍ക്ക് രാധിക പരിചയമുള്ള മുഖമായി മാറിയിരുന്നു.

  ക്ലാസ്‌മേറ്റ്‌സിലെ റസിയ

  ക്ലാസ്‌മേറ്റ്‌സിലെ റസിയ

  സഹനടിയായും നടിയായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച രാധിക, ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ വേഷത്തിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ തട്ടമിട്ട് നടന്നിരുന്ന റസിയ പെട്ടെന്ന് ശക്തമായ സ്ത്രീകഥാപാത്രമായി മാറിയത് എല്ലാവരെയും അത്ഭുതപ്പെടുടുത്തിയിരുന്നു. ഇപ്പോള്‍ പുതിയ മേ്‌ക്കോവറിലൂടെ രാധിക വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

   മേക്കോവര്‍

  മേക്കോവര്‍

  അടുത്തിടെയായിരുന്നു നടി ലെന തലമൊട്ടയടിച്ച് ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തിയത്. ഇപ്പോള്‍ മുടി ചെറുതാക്കി രാധികയും കിടിലന്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ രാധികയാണോ എന്ന് സംശയം വരെ വന്ന് പോവും അത്രയ്ക്കും രൂപമാറ്റം വന്നിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ശാലീന സുന്ദരിയായി പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്നതിനാല്‍ നടിയുടെ മേക്കോവര്‍ പലരയെും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

  സിനിമയിലേക്ക് തിരിച്ച് വരുന്നു...

  സിനിമയിലേക്ക് തിരിച്ച് വരുന്നു...

  വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും രാധിക വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള് എന്ന സിനിമയിലൂടെയാണ് രാധിക വീണ്ടും നായികയായി അഭിനയിക്കാന്‍ പോവുന്നത്. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണോ ഇതുപോലൊരു മേക്കോവര്‍ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. എന്നാല്‍ ഓള് എന്ന സിനിമ ശക്തമായ സ്ത്രീ കഥാപാത്രത്തെ കുറിച്ച് പറയുന്ന സിനിമയായതിനാല്‍ അതിനും സാധ്യതയുണ്ട്.

   ഓള്

  ഓള്

  കുട്ടിസ്രാങ്ക്, സ്വപ്‌നം എന്നീ സിനിമകള്‍ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഓള്. 2018 ല്‍ റിലീസിനൊരുങ്ങുന്ന ചിത്രം മലബാറിലെ ഗ്രാമീണ ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങളാണ് പറയുന്നത്. പയ്യന്നൂരിലും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാനഭംഗത്തിന് ഇരയാവുന്നതും സ്ത്രീയുടെ സൗന്ദര്യം അവര്‍ക്ക് തന്നെ ശാപമാവുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.

  മറ്റ് താരങ്ങള്‍

  മറ്റ് താരങ്ങള്‍

  ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമ കൂടിയാണ് ഓള്. രാധികയുടെ തിരിച്ച് വരവ് മാത്രമല്ല ബാലനടിയായി സിനിമയിലെത്തിയ എസ്തര്‍ അനില്‍ നായികയാവുന്ന സിനിമ കൂടിയാണ് ഓള്. കിസ്മത്ത്, പറവ, ഈട തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഷെയിന്‍ നിഗം കേന്ദ്രകഥാപാത്രമായി സിനിമയിലുണ്ട്. സിനിമയുടെ ആശയം സംവിധായകന്‍ കൊടുത്തപ്പോള്‍ പ്രശസ്ത സാഹിത്യക്കാരനായ ടിഡി രാധകൃഷ്ണനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

  English summary
  Actress Radhika's makeover photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X