For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ക്കൊപ്പം ഭാവനയും! ദിലീപ് നിര്‍മ്മിച്ച സിനിമയുടെ ആഘോഷത്തിനിടെ എടുത്ത ചിത്രവുമായി രാധിക

  |

  ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് രാധിക. സിനിമയിലെത്തുന്നതിന് മുന്‍പ് ഒരുപാട് ആല്‍ബങ്ങളിലും പരസ്യ ചിത്രങ്ങളിലുമൊക്കെ അഭിനയിച്ച് രാധിക ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തിനോട് താല്‍കാലം വിട പറഞ്ഞ് ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു നടി.

  നിലവില്‍ ഭര്‍ത്താവ് അഭില്‍ കൃഷ്ണനൊപ്പം വിദേശത്താണ് രാധിക. ശാലീന സൗന്ദര്യമാണ് രാധികയുടെയും പ്രത്യേകതകളിലൊന്ന്. എന്നാല്‍ ഇപ്പോള്‍ ലുക്കെല്ലാം മാറ്റി ലേശം മോഡേണ്‍ ആയി മാറിയിരിക്കുകയാണ് നടി. നേരത്തെ സോഷ്യല്‍ മീഡിയ പേജിലൂടെ രാധിക പങ്കുവെച്ച ചിത്രങ്ങള്‍ വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ പഴയൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് രാധിക.

  നടിമാരായ ഭാവനയ്ക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം ഇരിക്കുന്നൊരു ചിത്രമായിരുന്നു രാധിക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ട്വന്റി 20 സിനിമയുടെ വിജയാഘോഷ പരിപാടിയ്ക്കിടെ എടുത്തതാണെന്ന് വ്യക്തമാക്കുന്ന ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍മ്മകളാണെന്ന് സൂചിപ്പിച്ച രാധിക മഞ്ജു വാര്യരെയും ഭാവനയെയും ടാഗ് ചെയ്തിരുന്നു.

  മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ട്വന്റി 20. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരൊക്കെ നായകന്മായിട്ടെത്തിയ ചിത്രത്തില്‍ ഭാവനയും രാധികയും കേന്ദ്രകഥാപാത്രമായി ഉണ്ടായിരുന്നു. നടന്‍ ദിലീപാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ അന്ന് മഞ്ജു വാര്യരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

  പഴയ സൗഹൃദം സൂചിപ്പിച്ച് കൊണ്ട് രാധിക പങ്കുവെച്ച ഈ ചിത്രം വളരെ കുറച്ച് സമയം കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്. സിനിമയിലേക്ക് തിരികെ വരുമോ എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞിട്ടില്ലെങ്കിലും രാധിക സിനിമയിലേക്ക് ഉടനെ ഉണ്ടാവില്ലെന്നാണ് അറിയുന്നത്.

  വിയ്റ്റാനം കോളനി എന്ന സിനിമയിലായിരുന്നു രാധിക ആദ്യമായി അഭിനയിക്കുന്നത്. ശേഷം വണ്‍മണ്‍ ഷോ എന്ന ചിത്രത്തിലും ചെറിയൊരു വേഷത്തിലെത്തി. ഈസ്റ്റ് കോസ്റ്റിന്റെ ആല്‍ബങ്ങളില്‍ അഭിനയിച്ചതോടെയാണ് രാധിക മലയാളക്കരയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ നായികയായി. ജയരാജ് സംവിധാനം ചെയ്ത ദൈവ നാമത്തില്‍ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി. ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രമായിരുന്നു രാധികയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്ന്. ചങ്ങാതിപൂച്ച, മിഷന്‍ 90 ഡെയ്‌സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു.

  2016 ലായിരുന്നു ദുബായില്‍ സ്ഥിരതമാസമാക്കിയ അഭില്‍ കൃഷ്ണയുമായി രാധികയുടെ വിവാഹനിശ്ചയം നടക്കുന്നത്. 2017 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരായി. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ദുബായിലാണ് രാധിക തമാസമാക്കിയിരിക്കുന്നത്. നേരത്തെ ഭര്‍ത്താവിനൊപ്പം ടിക് ടോക് വീഡിയോസ് രാധിക പങ്കുവെച്ചിരുന്നു. ഇത് ഏറെ വൈറലാവുകയും ചെയ്തിരുന്നു. അതുപോലെ അടുത്തിടെ നടൻ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് രാധിക ഇട്ട പോസ്റ്റും ഏറെ ശ്രദ്ധേയമായി.

  ഉപ്പും മുളകിലും അപ്രതീക്ഷിതമായി മറ്റൊരു പ്രശ്‌നം കൂടി! പ്രണയം മാറി പെട്ടെന്ന് വഴക്കിലെത്തി! വീഡിയോ

  Read more about: radhika രാധിക
  English summary
  Actress Radhika Shared Photo With Manju Warrier And Bhavana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X