For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്കോവറില്‍ ഞെട്ടിച്ച് രജിഷ വിജയന്‍! മികച്ച നടിയുടെ തിളക്കം എങ്ങും പോയിട്ടില്ല!

  |

  പുതുമുഖങ്ങള്‍ക്ക് ഒത്തിരി അവസരങ്ങള്‍ നല്‍കുന്ന ഇന്‍ഡസ്ട്രികളില്‍ ഒന്നാണ് മലയാള സിനിമ. അടുത്ത കാലത്തായി സിനിമയിലേക്ക് എത്തിയത് പുതുമുഖ നടന്മാരും നടിമാരും സംവിധായകരുമടക്കം ഒട്ടനവധി പേരാണ്. ചിലര്‍ ആദ്യ സിനിമകളിലൂടെ തന്നെ വലിയ ഉയരങ്ങളിലേക്ക് ആയിരിക്കും എത്തുന്നത്. പിന്നീടിങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ട അവസ്ഥ വരില്ല.

  ഉപ്പും മുളകിലെയും ശിവാനിയും സെലിബ്രിറ്റിയായി! ആശംസകളുമായി കുടുംബം, കേശുവിന് കുശുമ്പ്!!

  അത്തരത്തില്‍ ഒറ്റ സിനിമയില്‍ അഭിനയിച്ചതോടെ ജീവിതം മാറി മറിഞ്ഞ പുതുമുഖ നടിയാണ് രജിഷ വിജയന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലുടെയാണ് രജിഷ സിനിമയിലെത്തുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും രജിഷയ്ക്ക് ലഭിച്ചിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ച് വരവിലാണ് രജിഷയിപ്പോള്‍.

  ഷാരൂഖ് ഖാന്റെ സീറോയില്‍ കത്രീന കൈഫും! ചിത്രത്തിന്റെ പുതിയ സോംഗ് ടീസര്‍ പുറത്ത്! കാണൂ

   രജിഷ വിജയന്‍

  രജിഷ വിജയന്‍

  കോഴിക്കോടുക്കാരിയ രജിഷ വിജയന്‍ മനസിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിരുന്നു. 2016 ലായിരുന്നു രജിഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. ആസിഫ് അലി നായകനായി എത്തിയ ചിത്രത്തില്‍ എലിസബത്ത് (എലി) എന്ന കഥാപാത്രത്തെയായിരുന്നു രജിഷ അവതരിപ്പിച്ചത്.

   മികച്ച നടിയായി

  മികച്ച നടിയായി

  അനുരാഗ കരിക്കിന്‍ വെള്ളത്തിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇതോടെ ആദ്യ സിനിമയിലൂടെ തന്നെ രജിഷയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം ലഭിച്ചു. പിന്നാലെ രജിഷ സിനിമകളില്‍ നിന്നും സിനിമകളിലേക്കുള്ള തിരക്കുകളിലായിരുന്നു. ദിലീപിന്റെ നായികയായി ജോര്‍ജേട്ടന്‍സ് പൂരം, വിനീത് ശ്രീനിവാസന്റെ നായികയായി ഒരു സിനിമാക്കാരന്‍ എന്നീ സിനിമകളിലും രജിഷ അഭിനയിച്ചിരുന്നു. പിന്നീട് രജിഷയെ ആരും കണ്ടില്ല.

  രജിഷയ്ക്ക് സിനിമകളില്ലേ?

  രജിഷയ്ക്ക് സിനിമകളില്ലേ?

  ആദ്യ സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ചെങ്കിലും രജിഷയ്ക്ക് സിനിമകള്‍ ലഭിച്ചിരുന്നില്ല. ഈ വര്‍ഷം ഒറ്റ സിനിമ പോലും രജിഷയുടേതായി എത്തിയിരുന്നില്ല. ഇതോടെ രജിഷയ്ക്ക് നേരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മറ്റ് നായികമാരെല്ലാം കൈനിറയെ സിനിമകളുമായി തിരക്കിലായപ്പോള്‍ രജിഷ എവിടെ പോയി എന്നായിരുന്നു ആരാധകര്‍ അന്വേഷിച്ചത്. അതിനൊരു ഉത്തരവുമായി രജിഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

  ജൂണ്‍

  ജൂണ്‍

  നടന്‍ വിജയ് ബാബുവിന്റെ കീഴിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമാണ് ജൂണ്‍. മികച്ച ഒരുപിടി ടെക്നീഷ്യന്‍സ് ഉള്‍പ്പെടെ നൂറില്‍പ്പരം പുതുമുഖങ്ങള്‍ക്ക് അവരുടെ ആദ്യ അവസരം നല്‍കിയാണ് ജൂണ്‍ വരുന്നത്. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററില്‍ നിന്നുമാണ് നായികയായി രജിഷ എത്തുന്ന കാര്യം ആരാധകര്‍ അറിഞ്ഞത്. ഒരു കൗമാരക്കാരിയായ വിദ്യാര്‍ത്ഥിനിയെ പോലെ ഞെട്ടിക്കുന്ന മേക്കോവറിലായിരുന്നു പോസ്റ്ററില്‍ രജിഷ പ്രത്യക്ഷപ്പെട്ടത്.

   മേക്കോവറിന് വേണ്ടിയുള്ള കഷ്ടപ്പാട്

  മേക്കോവറിന് വേണ്ടിയുള്ള കഷ്ടപ്പാട്

  ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ജൂണ്‍ എന്ന സിനിമയിലൂടെ പറയുന്നത്. അവളുടെ ആദ്യ പ്രണയം, ആദ്യ ജോലി എന്നിങ്ങനെ വൈകാരികമായ നിമിഷങ്ങളിലൂടെയായിരിക്കും സിനിമ കടന്ന് പോവുന്നത്. സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രജിഷയുടെ കഷ്ടപ്പാട് ചില്ലറയായിരുന്നില്ല. ഒന്‍പത് കിലോ ശരീരഭാരം രജിഷയ്ക്ക് കുറക്കേണ്ടി വന്നിരുന്നു. മാത്രമല്ല രജിഷയുടെ സൗന്ദര്യത്തില്‍ പ്രധാന ഘടകമായിരുന്ന നീണ്ട മുടി മുറിക്കുകയും ചെയ്തിരുന്നു.

   അടുത്ത പുരസ്‌കാരം ഉറപ്പ്

  അടുത്ത പുരസ്‌കാരം ഉറപ്പ്

  നായിക പ്രധാന്യമുള്ള കഥയായിരിക്കും സിനിമ പറുന്നതെന്നുള്ള കാര്യം വ്യക്തമാണ്. ആറോളം ഗെറ്റപ്പുകളിലാണ് നടി ചിത്രത്തില്‍ അഭിനയിക്കുന്നത്. രജിഷയുടെ കിടിലന്‍ മേക്കോവര്‍ കൂടി കണ്ടതോടെ അടുത്ത മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം രജിഷ തന്നെ സ്വന്തമാക്കുമെന്നാണ് സൂചന. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, എന്നിവരാണ് ജൂണിലെ മറ്റ് താരങ്ങള്‍.

  English summary
  Actress Rajisha Viayan's make over
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X