For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമ്മളെ തളച്ചിടുന്ന ബന്ധമാണെങ്കിലും തേപ്പുകാരി എന്ന വിളി കേള്‍ക്കാന്‍ വയ്യാത്തത് കൊണ്ട് തുടരും, രജിഷ പറയുന്നു

  |

  ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടി എടുക്കാന്‍ രജിഷയ്ക്ക് സാധിച്ചിരുന്നു. പിന്നീടിങ്ങോട്ട് അവതരിപ്പിക്കുന്ന ഓരോ സിനിമകളിലും കഥാപാത്രങ്ങളുമൊക്കെ മറ്റൊന്നില്‍ നിന്നും വേറിട്ട് നിന്നു. ഏറ്റവും പുതിയതായി ഗീതു അണ്‍ചെയിന്‍ഡ് എന്ന ചിത്രവുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് നടി.

  ഫ്രീഡം ഫൈറ്റ് എന്ന പേരില്‍ ഒരുക്കിയ ആന്തോളജി സീരിസിലെ ആദ്യ ചിത്രമാണ് ഗീതു അണ്‍ചെയിന്‍ഡ്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ അടിസ്ഥാനപരമായ സ്വാതന്ത്ര്യം നഷ്ടപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ കഥ പറഞ്ഞാണ് രജിഷ എത്തിയത്. ഗീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം പ്രണയബന്ധങ്ങളെ കുറിച്ചും തേപ്പുകാരി എന്ന വിശേഷങ്ങള്‍ ലഭിക്കുന്നതിനെ പറ്റിയുമൊക്കെ രജിഷ മനസ് തുറക്കുകയാണ്. സൗത്ത്റാപ്പിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു നടി തന്റെ നിലപാട് വ്യക്തമാക്കിയത്. വിശദമായി വായിക്കാം....

  'തേപ്പ്' എന്ന വാക്കിനെ മനോഹരമായി പൊളിച്ചടുക്കുക അത് തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശം എന്നാണ് രജിഷ പറയുന്നത്. അങ്ങനെ സംഭവിക്കണം എന്നതായിരുന്നു ആഗ്രഹവും. ആ വാക്ക് കാരണം ഉണ്ടായിരിക്കുന്ന ഡാമേജ് ചെറുതല്ല. പാട്ടുകളിലും സിനിമകളിലും വളരെ എളുപ്പത്തില്‍ നമ്മള്‍ ഉപയോഗിച്ച് പോരുന്ന ഒരു വാക്കാണ് 'തേപ്പ്' എന്നത്. പ്രത്യേകിച്ച് 'തേപ്പുകാരി'. ആ വാക്ക് വലിയ ദോഷമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.

  അവന്റെ മൂന്നാം വിവാഹമാണ്; വിവാഹത്തിന് സമ്മതിക്കാത്ത മാതാപിതാക്കളെ ബോധ്യപ്പെടുത്തിയതിനെ കുറിച്ച് നടി ബിപാഷ ബസു

  നമ്മളെ തളച്ചിടുന്ന, കണ്‍ട്രോണിങ് ആയിട്ടുള്ള, അബ്യൂസീവ് ആയിട്ടുള്ള ഒരു ബന്ധമാണെങ്കില്‍ അത് മുന്നോട്ട് പോയാല്‍ ശരിയാകില്ല എന്ന് ബോധ്യമുണ്ടാകുമ്പോഴും തേപ്പുകാരി എന്ന വിളി കേള്‍ക്കാന്‍ വയ്യാത്തത് കൊണ്ട് അതില്‍ തന്നെ തുടരുന്ന ആളുകളുണ്ട്. നമ്മള്‍ അത്രയധികം ഇഷ്ടപ്പെട്ട ഒരാളെ വേണ്ടെന്ന് വെക്കുകയാണ്. പ്രണയിച്ചതു പോലെ തന്നെ ഒരു കാരണമുണ്ടാകും പ്രണയം വേണ്ടെന്ന് വെക്കാനും. ബന്ധങ്ങളില്‍ സത്യസന്ധത കാണിക്കാത്തവരുണ്ടാകും. പക്ഷെ എല്ലാവരും അങ്ങനെയാണെന്ന് പറയുന്നത് ശരിയല്ലെന്നാണ് രജിഷയുടെ അഭിപ്രായം.

  സല്‍മാനെക്കുറിച്ചുള്ള ചോദ്യം; വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ച് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി ഐശ്വര്യ

  മിക്കപ്പോഴും മറുപക്ഷത്ത് നില്‍ക്കുന്ന ആളുടെ കാരണം നമ്മളെ കാണിക്കുന്നില്ല. പ്രത്യേകിച്ച് ഒരു പെണ്‍കുട്ടി ആണെങ്കില്‍ തീരെയുമില്ല. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നതു പോലെയാണത്. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. ഒരേ തെറ്റ് രണ്ട് തവണ ആവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകണം' എന്നുമാണ് നടി പറയുന്നത്. അതേ സമയം ഗീതു എന്ന കഥാപാത്രത്തിലൂടെ രജിഷ പൊളിച്ചടുക്കി എന്നാണ് പൊതുവേയുള്ള അഭിപ്രായം. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയ്ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗീതു അണ്‍ചെയിന്‍ഡ്.

  പ്രണവിനോടൊപ്പമുള്ള യാത്രയെ കുറിച്ച് അശ്വത് ലാൽ, സ്ഥലം ഇവിടെയാണ്... അതിനൊരു കാരണമുണ്ട്

  Recommended Video

  Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam

  മലയാളത്തില്‍ മലയന്‍കുഞ്ഞ് എന്ന ചിത്രത്തിനൊപ്പം തമിഴിലും തെലുങ്കിലുമായിട്ടാണ് രജിഷയുടെ രണ്ട് സിനിമകള്‍ വരാനിരിക്കുന്നത്. കാര്‍ത്തി നായകനായി അഭിനയിക്കുന്ന സര്‍ദാര്‍ എന്ന ചിത്രത്തിലൂടെ തമിഴിലും രവി തേജയുടെ കൂടെ റാമറാവൂ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയിലൂടെ തെലുങ്കിലുമാണ് രജിഷ അഭിനയിക്കുന്നത്.

  English summary
  Actress Rajisha Vijayan Opens Up About Love And Breakup Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X