For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെട്ടെന്നൊരു അമ്മയാകണം, 7 മാസം മുന്‍പ് വിവാഹിതയായ കാര്യം മറച്ച് വെച്ചതിന്റെ കാരണം പറഞ്ഞ് രാഖി സാവന്ത്

  |

  ഹോട്ട് സുന്ദരിയായി ബോളിവുഡിലടക്കം നിറഞ്ഞ് നില്‍ക്കുന്ന രാഖി സാവന്ത് വിവാദനായികയാണ്. ബിഗ് ബോസിലടക്കം പോയി വിമര്‍ശനാത്മകമായി സംസാരിക്കാറുള്ള രാഖിയുടെ വിവാഹം രഹസ്യമായി കഴിഞ്ഞതിനെ പറ്റിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്ത് വന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രഹസ്യമായി നിക്കാഹ് നടത്തിയെന്ന വ്യക്തമാക്കുന്ന മ്യാരേജ് സര്‍ട്ടിഫിക്കറ്റിന്റെയടക്കം ഫോട്ടോസും വൈറലായി.

  Also Read: എന്തുകൊണ്ടോ ഞാനതിന് കാത്തിരിക്കുകയായിരുന്നു; 35 വയസായതോടെ പലതും ചെയ്യണമെന്ന് തോന്നിയെന്ന് അര്‍ച്ചന കവി

  ഇതോടെ രാഖിയുടെ വിവാഹക്കഥ നാട്ടില്‍ വീണ്ടും ചര്‍ച്ചയായി. ഒടുവില്‍ ഈ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ കല്യാണം കഴിഞ്ഞിട്ടും അത് രഹസ്യമാക്കി വെക്കാനുണ്ടായ കാരണമെന്താണെന്ന് വെളിപ്പെടുത്തുകയാണ് രാഖി. ഭര്‍ത്താവായ ആദിലിനും ചില നിബന്ധനകള്‍ ഉണ്ടായിരുന്നതായിട്ടാണ് നടി പറയുന്നത്. രാഖിയുടെ വാക്കുകളിങ്ങനെ...

  കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഞാനും ആദിലും വിവാഹിതരായി. അന്ന് മൂന്ന് മാസത്തെ പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുള്ളു. നിക്കാഹിനൊപ്പം നിയമപരമായിട്ടുള്ള വിവാഹവും നടത്തി. അത് പുറംലോകത്തോട് വെളിപ്പെടുത്തേണ്ടെന്ന് ആദില്‍ പറഞ്ഞതിനാല്‍ കഴിഞ്ഞ ഏഴ് മാസമായി താനത് മറച്ച് വെച്ചിരിക്കുകയായിരുന്നു.

  ഞങ്ങളുടെ വിവാഹത്തെ കുറിച്ച് ആളുകള്‍ അറിഞ്ഞാല്‍ അത് ആദിലിന്റെ സഹോദരിയ്ക്ക് നല്ലൊരു കല്യാണാലോചന വരുന്നതിന് ബുദ്ധിമുട്ടാണെന്ന് അദ്ദേഹത്തിന് തോന്നിയെന്നും അതാണ് മറച്ച് വെക്കാന്‍ കാരണമെന്നുമാണ് രാഖി പറയുന്നത്.

  Also Read: വിക്ക് ജന്മസിദ്ധമായി കിട്ടിയതാണ്, അത് ശരിക്കും അനുഗ്രഹമായി മാറി! മറക്കാന്‍ പറ്റാത്ത അനുഭവം പറഞ്ഞ് കാര്‍ത്തിക്

  അതേ സമയം മുന്‍പ് റിതേഷ് മുഖര്‍ജിയെ വിവാഹം കഴിച്ചത് തെറ്റായ തീരുമാനമായി പോയെന്നും രാഖി വെളിപ്പെടുത്തി. 'ബിഗ് ബോസ് ഷോ യിലേക്ക് പോയപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് ഞാന്‍ കൂടുതലായി അറിഞ്ഞത്. ഞാന്‍ ആ ഷോ യില്‍ പങ്കെടുത്തിരുന്നില്ലെങ്കില്‍ പുള്ളിയെ കുറിച്ചുള്ള സത്യങ്ങളൊന്നും അറിയില്ലായിരുന്നു.

  ആദ്യഭാര്യയെ വേര്‍പിരിയാതെയാണ് അദ്ദേഹം എന്നെ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ അതൊരു നിയമപരമായ വിവാഹമായിരുന്നില്ല. പുള്ളിയെ ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചതാണ്. സ്‌നേഹിച്ച ആളില്‍ നിന്നും വഞ്ചന നേരിടേണ്ടി വന്നത് കാരണം താന്‍ വിഷാദത്തിലായി പോയെന്നും രാഖി പറഞ്ഞു.

  അങ്ങനെ വിഷാദത്തിലായിരിക്കുമ്പോഴാണ് ആദില്‍ എന്റെ ജീവിതത്തിലേക്ക് എത്തുന്നത്. വളരെ പെട്ടെന്ന് അദ്ദേഹം വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. ഞങ്ങള്‍ വിവാഹിതരുമായി. ഉടനെ തന്നെ അമ്മയാകണമെന്നുള്ള ആഗ്രഹം ഉള്ളതിനാല്‍ ഒന്നിനും കാത്തിരിക്കുന്നില്ല. പക്ഷേ ആദിലിന്റെ വീട്ടുകാര്‍ തന്നെ സ്വീകരിക്കുകയോ ഈ ബന്ധം അംഗീകരിക്കുയോ ചെയ്തിട്ടില്ല.

  അടുത്തിടെ ബിഗ് ബോസ് മറാത്തിയില്‍ പങ്കെടുക്കുമ്പോഴും പലതും സംഭവിച്ചതായിട്ടും നടി വെളിപ്പെടുത്തി. 'സമയമാകുമ്പോള്‍ ഞാന്‍ സംസാരിക്കും. ഈ ഘട്ടത്തില്‍ എന്റെ ദാമ്പത്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഞാന്‍ ആദിലിനെ വിവാഹം കഴിച്ചുവെന്ന് ലോകം അറിയണം. അവന്‍ ഇനിയും അത് മറച്ച് വെക്കുന്നത് എന്താണെന്ന് അറിയില്ല. ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് കൊണ്ടാണോ, അതോ മാതാപിതാക്കളെ ഭയക്കുന്നത് കൊണ്ടാണോന്ന് അറിയില്ല'.

  എന്തായാലും വിവാഹം കഴിഞ്ഞ കാര്യം താന്‍ പുറംലോകത്തെ അറിയിക്കുകയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞിരുന്നതായിട്ടും രാഖി വ്യക്തമാക്കുന്നു. 2022 ജൂലൈയില്‍ ആദിലും രാഖിയും നിയമപരമായി വിവാഹിതരായെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഇരുവരും വിവാഹവേഷത്തിലുള്ള ഫോട്ടോസും വൈറലായിരുന്നു.

  English summary
  Actress Rakhi Sawant Opens Up About Why She Hide Her Marriage News With Boyfriend Adil Khan Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X