For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രംഭയുടെ ക്യൂട്ട് ഫാമിലിയെ കണ്ടിട്ടുണ്ടോ? ഗോസിപ്പുകള്‍ പറഞ്ഞവര്‍ക്ക് ചുട്ട മറുപടിയുമായി നടി! കാണൂ

  |

  താരകുടുംബത്തെ ചുറ്റിപറ്റിയാണ് പലപ്പോഴും പാപ്പരാസികളുടെ ക്യാമറ കണ്ണുകള്‍. നടി രംഭയും അത്തരത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരമായിരുന്നു. നടിയുടെ കുടുംബ ജീവിതത്തെ കുറിച്ചായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഭര്‍ത്താവുമായി രംഭ വേര്‍പിരിഞ്ഞെന്നും നടിയിപ്പോള്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും തുടങ്ങി വ്യാജ വാര്‍ത്തകളുടെ കരഘോഷമായിരുന്നു.

  മക്കൾക്ക് കുടുംബ ബിസിനസ് നിർദേശിക്കില്ല!! മക്കളുടെ ഭാവിയെ കുറിച്ച് സണ്ണി ലിയോൺ

  തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്ന് നടി തെളിയിച്ചിരുന്നു. മൂന്നാമതും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ രംഭ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. താരകുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങളിലെ ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരുന്നു. അതില്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

   തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ രംഭ

  തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ രംഭ

  തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന മുന്‍നിര നായികമാരില്‍ ഒരാളാണ് രംഭ. ആന്ധ്രപ്രദേശ് സ്വദേശിനിയായ രംഭ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, ബോജ്പൂരി, ബംഗ്ലാളി, തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും രംഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമേ നിരവധി ടെലിവിഷന്‍ ഷോ കളിലും രംഭ സജീവമായിരുന്നെങ്കിലും വിവാഹം കഴിഞ്ഞതോടെ കരിയര്‍ ഉപേക്ഷിക്കുകയായിരുന്നു.

   രംഭയും കുടുംബവും

  രംഭയും കുടുംബവും

  സിനിമയില്‍ സജീവമായിരിക്കേ ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ലായിരുന്നു രംഭയുടെ വിവാഹം. വിവാഹശേഷം ഇരുവരും ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇന്ദ്രകുമാറിനും രംഭയ്ക്കും മൂന്ന് മക്കളാണ്. ലാന്യ, സാഷഎന്നീ പെണ്‍മക്കളും ഷിവിന്‍ എന്ന് പേരുള്ള ആണ്‍കുട്ടിയുമാണ് നടിയ്ക്കുള്ളത്. 2018 സെപ്റ്റംബറിലായിരുന്നു രംഭയ്ക്ക് മൂന്നാമതും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ചുള്ള വളക്കാപ്പ് ചടങ്ങുകളുടെയും മറ്റുമായി നിരവധി ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തിന്റെ പുതിയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  ചിത്രങ്ങള്‍ വൈറലാവുന്നു..

  കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ അത്ര താല്‍പര്യമില്ലാത്തവരാണ് പല താരങ്ങളും. ക്യാമറ കണ്ണുകളില്‍ നിന്ന് അവരെ മറക്കാനാണ് പല താരങ്ങള്‍ക്കും ഇഷ്ടം. എന്നാല്‍ രംഭയും ഭര്‍ത്താവും ഇക്കാര്യത്തില്‍ വ്യത്യസ്തരാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരിക്കുന്ന രംഭ കുടുംബത്തിനൊപ്പമുള്ള രസകരമായ ഓരോ നിമിഷവും പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ മുന്നാമത്തെ കുഞ്ഞിനൊപ്പമുള്ള നടിയുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങളാണ് വൈറാവുന്നത്.

   ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു

  ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു

  കാനഡയില്‍ സെറ്റിലായ രംഭയും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുട്ടികളെ വിട്ട് കിട്ടുന്നതിനായി കോടതിയെ സമീപിച്ചെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഈ സമയത്തെല്ലാം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം രംഭ കാനഡയില്‍ സുഖമായി ജീവിക്കുകയായിരുന്നു. പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നടി തന്നെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ മൂന്നാമതും അമ്മയാവാന്‍ പോവുന്ന കാര്യം നടി വെളിപ്പെടുത്തിയത്. കുഞ്ഞ് പിറന്നതിന് ശേഷം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു. ഇത് കള്ളം പ്രചരിപ്പിച്ചവര്‍ക്കുള്ള ചുട്ട മറുപടിയായിരുന്നു.

   സിനിമയിലേക്ക് തിരിച്ച് വരുമോ?

  സിനിമയിലേക്ക് തിരിച്ച് വരുമോ?

  രംഭ സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. വിവാവഹത്തിന് ശേഷം സിനിമ ഉപേക്ഷിച്ച പല നടിമാരും കുട്ടികള്‍ വലുതായതിന് ശേഷം തിരിച്ച് വരാറുണ്ട്. മറ്റ് ചിലര്‍ സിനിമയ്ക്ക് പകരം ടെലിവിഷന്‍ പരിപാടികളിലൂടെ സജീവമാവും. നടി രംഭയും അതുപോലെ തിരിച്ച് വരണമെന്ന ആഗ്രഹമാണ് സിനിമാപ്രേമികള്‍ക്കുള്ളത്. അധികം വൈകാതെ അതുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

  Read more about: rambha രംഭ
  English summary
  Actress Rambha and Family's latest photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X