For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിശ്ര വിവാഹമായിരുന്നു; 21 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിത്തെ കുറിച്ച് നടി രശ്മിയും ബോബന്‍ സാമുവലും പറയുന്നു

  |

  സംവിധായകന്‍ ബോബന്‍ സാമുവലും രശ്മി ബോബനും തമ്മിലുള്ള പ്രണയകഥയും വിവാഹവുമൊക്കെ മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെയാണ് താരദമ്പതിമാര്‍ ഇരുപത്തിയൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതും. സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഇപ്പോഴിതാ സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ഒരുമിച്ച് എത്തിയിരിക്കുകയാണ്.

  സ്വാസികയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തങ്ങളുടെ മിശ്ര വിവാഹത്തെ പറ്റിയും കരിയറിനെ പറ്റിയുമൊക്കെ ഇരുവരും സംസാരിച്ചിരിക്കുകയാണ്. ഇരുപത്തിയൊന്ന് വർഷത്തോളം നീണ്ട വിവാഹ ജീവിതം തുടക്കത്തിലേത് പോലെയല്ല പോവുന്നത് എന്നാണ് താരങ്ങൾ ഒരുപോലെ പറയുന്നത്. എന്നാലും ഒത്തൊരുമിച്ച് കൊണ്ട് പോവാൻ സാധിക്കുന്നഉണ്ടെന്ന് ഇരുവരും വ്യക്തമാക്കുന്നു.

  '21 വര്‍ഷം കഴിയുമ്പോള്‍ ചക്കരെ പൊന്നേ, എന്നൊന്നും പറഞ്ഞല്ല പോവുന്നത്. അടിയും പിടിയും ബഹളവുമൊക്കെ തന്നെയാണ് എന്നാണ് ബോബന്‍ പറഞ്ഞത്. താനും അങ്ങനെ തന്നെയാണ് പറഞ്ഞതെന്ന് രശ്മിയും സൂചിപ്പിക്കുന്നു. ഒരു കാര്യം തീരുമാനിച്ചാല്‍ അത് വേഗം നടക്കണം എന്ന വാശിയുള്ള ആളാണ് ബോബന്‍. ഞങ്ങളുടെ വിവാഹവും അങ്ങനെ നടന്നതാണ്. 'ഞങ്ങള്‍ പരിചയപ്പെട്ട സമയത്ത് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതേയുള്ളു. ഒരു അഞ്ച് വര്‍ഷത്തെ സമയം എനിക്ക് വേണമെന്ന് പറഞ്ഞതായി രശ്മി വ്യക്തമാക്കുന്നു.

  പുള്ളിക്കാരന് അന്ന് ഇരുപത്തിയെട്ട് വയസായി. ഇല്ല, അത് പറ്റില്ലെന്നാണ് അന്ന് ബോബന്റെ അഭിപ്രായം. എനിക്ക് വീട്ടില്‍ കല്യാണാലോചന നടക്കുന്നുവെന്ന് പറഞ്ഞു. എന്നാല്‍ പിന്നെ മൂന്ന് വര്‍ഷമെങ്കിലും വേണമെന്നായി രശ്മി. പക്ഷേ അതിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും വീട്ടില്‍ പറയേണ്ടി വന്നുവെന്ന് രശ്മി സൂചിപ്പിച്ചു. എന്നാല്‍ താന്‍ ചിന്തിച്ചത് വേറെ ആണെന്നാണ് ബോബന്‍ പറയുന്നത്. 'പുള്ളിക്കാരി ഇന്‍ഡസ്ട്രിയില്‍ വന്നതേയുള്ളു. ഇനിയും അങ്ങോട്ട് പോകുമ്പോള്‍ നല്ല നല്ല വര്‍ക്കുകളും വേറെയും അസിസ്റ്റന്റുമാരെയും കാണും. എങ്ങാനും കൈ വിട്ട് പോവണ്ടല്ലോ എന്ന് കരുതിയതായി ബോബന്‍ സൂചിപ്പിച്ചു. അതൊരു ട്രാപ്പ് ആയിരുന്നെന്നാണ് തമാശരൂപേണ രശ്മി പറഞ്ഞത്.

  രശ്മിയ്ക്ക് അന്ന് ഇരുപത് വയസേ ഉള്ളു. കുറച്ചൂടി കഴിഞ്ഞിട്ട് മതി എന്ന് വീട്ടുകാരും കരുതിയിരുന്നു. അന്ന് ബോബന്‍ സംവിധായകന്‍ അല്ല, അസോസിയേറ്റ് ആണ്. പിന്നെ രണ്ടാളും രണ്ട് മതത്തില്‍പെട്ടവരും. ഇതൊക്കെ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. പിന്നെ അദ്ദേഹത്തെ കുറിച്ച് അമ്പേഷിച്ചപ്പോള്‍ ആരും ഒരു കുറ്റവും പറഞ്ഞ് കൊടുത്തില്ല. അവരെ ഒക്കെ താന്‍ ബ്ലോക്ക് ചെയ്തിരിക്കുവായിരുന്നു എന്ന് ബോബന്‍ പറയുന്നു. കുഞ്ഞ് ജനിച്ചതോട് കൂടി രശ്മി അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് മാറി.

  Recommended Video

  Chakkappazham RAFI Marriage Visuals | Sumesh | FilmiBeat Malayalam

  സിനിമയില്‍ നിന്നാണ് കരിയര്‍ തുടങ്ങിയതെങ്കിലും പിന്നീട് താന്‍ സീരിയലുകളുടെ അസോസിയേറ്റ് ആവുകയായിരുന്നു എന്നാണ് ബോബന്‍ സാമുവല്‍ പറയുന്നത്. സിനിമയില്‍ പ്രവര്‍ത്തിച്ചാല്‍ അന്ന് ചിലപ്പോള്‍ വണ്ടിക്കൂലി മാത്രമേ കിട്ടുമായിരുന്നുള്ളു. സീരിയല്‍ ആവുമ്പോള്‍ കൃത്യമായ പ്രതിഫലം ലഭിക്കും. അങ്ങനെയാണ് ഹിറ്റ് സീരിയലുകളുടെ ഭാഗമാവുന്നത്. ശേഷം അല്‍ഫോണ്‍സാമ്മ അടക്കമുള്ള സീരിയലുകള്‍ സംവിധാനം ജചെയ്തു. ഇതിനിടെ ജയസൂര്യയെയും ഭാര്യയെയും കണ്ടുമുട്ടിയതോടെയാണ് സിനിമ സംവിധാനം ചെയ്യുന്നതിലേക്ക് എത്തിയതെന്നാണ് ബോബന്‍ പറയുന്നത്.

  Read more about: boban samuel
  English summary
  Actress Rashmi Boban And Boban Samuel Opens Up About Their Love Story And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X