twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്വാറന്റൈൻ കഴിയുമ്പോൾ ആദ്യം കാണാൻ ആഗ്രഹിക്കുന്ന മുഖം, വെളിപ്പെടുത്തലുമായി നടി റീനു മാത്യൂസ്

    |

    ഇമ്മാനുവൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റീനു തോമസ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി എന്നതിലുപരി എയർഹോസ്റ്റസാണ് റീനു. ഒരു മാസം 90 മണിക്കൂറും ആകാശയാത്രയിലാണ് റീനു. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഫ്ലൈറ്റുകൾ നിർത്തി വെച്ചിരിക്കുകയാണ്. ആകാശയാത്രയ്ക്കും അഭിനയ ജീവിതത്തിനും അപ്രതീക്ഷിതമായി അവധി ലഭിച്ചതിനെ തുടർന്ന് ദുബായിലെ ഫ്ലാറ്റിൽ സ്വയം ക്വാറന്റൈനിലാണ്.

    കൊറോണയെക്കുറിച്ചുള്ള ചർച്ചകളിൽ എയർലൈൻ ജോലിക്കാരെക്കുറിച്ച് ആരും കാര്യമായൊന്നും പറഞ്ഞുകേട്ടില്ലെന്ന് റീനു മാത്യൂസ്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. വലിയ റിസ്കുണ്ട് ഞങ്ങളുടെ ജോലിക്കുമുണ്ട്. യാത്രികരെ സുരക്ഷിതരായി എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം. കൊറോണക്കാലത്ത് ലോകമെങ്ങും നടന്നത് യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കുകയായിരുന്നു - റീനു മാത്യൂസ് പറഞ്ഞു.

     കൊറോണ  കാലജീവതം

    മാർച്ച് 25 ആണ് കമ്പനി രണ്ടാഴ്ചത്തേയ്ക്ക് പ്രവർ‌ത്തനം നിർത്തിയത്. ഞാനന്ന് ഓസ്ട്രേലിയയിലെ മെൽബണിലായിരുന്നു.തിരികെ ദുബായിൽ ഇറങ്ങിയ വഴി കോവിഡ് ടെസ്റ്റ് ചെയ്തു. കുഴപ്പമൊന്നുമില്ല. ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്.

     മെൽബണിലെ ഹോട്ടൽ


    മെൽബണിൽ ഞങ്ങൾക്കു ഹോട്ടലിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയില്ലായിരുന്നു. അത്ര പ്രാധാന്യത്തോടെയാണ് ലോകം ഈ മഹാമാരിയെ കാണുന്നത്.അതുകൊണ്ട് അതിലൊരു വിട്ടുവീഴ്ചയ്ക്കും നമ്മൾ തയാറാവരുത്. ക്വാറന്റൈൻ കഴിഞ്ഞാൽ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം ആരുടേതാണെന്ന്. എനിക്കത് എന്റെ അമ്മയുടേതാണ്. സത്യത്തിൽ തനിയെ ഇരിക്കുമ്പോൾ സ്നേഹിക്കുന്നവരെല്ലാം അടുത്തുണ്ടായിരുന്നെങ്കിലെന്നും

    ജീവിതത്തിൽ ചിട്ടവരുത്തുന്നത്

    എയർലൈനിൽ ജോലി ചെയ്യുന്ന എന്നെപ്പോലുള്ളവരുടെ പ്രശ്നം ഉറക്കമാണ്. ജോലി ചെയ്യുമ്പോൾ പല സമയത്ത് യാത്ര ചെയ്യേണ്ടി വരും. അപ്പോൾ സമയത്ത് ഉറങ്ങാൻ കഴിയില്ല. ജീവിതത്തിന് ഒരു ചിട്ടയൊക്കെ വരുത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കൂടുതൽ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ കഴിയുന്നു. ഇഷ്ടപ്പെട്ട ഫുഡ് ഉണ്ടാക്കാൻ കഴിയുന്നു. പിന്നെ എനിക്കു ചില ചെറിയ ബ്യൂട്ടി ടിപ്സൊക്കെ പങ്കുവയ്ക്കാനിഷ്ടമാണ്. അതെല്ലാം സോഷ്യൽ മീഡിയയിലൂടെ ചെയ്യും.ഇതു വേനൽക്കാലമാണല്ലോ. സ്കിൻ കെയറിനു പറ്റിയ സമയമാണിത്.

    രുചിഭേദങ്ങൾ

    യാത്രകളിൽ സുഷ്മമായി നിരീക്ഷിച്ചിട്ടുള്ളതു ഭക്ഷണശീലങ്ങളാണ്.അതെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് ആഗ്രഹമുള്ളതിനാൽ എല്ലാം കുറിച്ചെടുക്കാറുണ്ട്. സമയക്കുറവു മൂലം എഴുതാൻ സാധിച്ചിട്ടില്ല.ഈ സമയം അതിലേക്കും കടക്കണമെന്നുണ്ട്.

    വിമാനം യാത്രകൾ

    15 വർഷം മുൻപാണ് ഞാൻ ജോലിയിൽ ജോയിൻ ചെയ്യുന്നത്. അന്നുള്ള സൗകര്യങ്ങളല്ല ഇന്ന്. ഞങ്ങളുടെ എ380 ഫ്ലൈറ്റിലാണെങ്കിൽ ലോഞ്ചുണ്ട്, ഷവറുണ്ട്, ഇന്റർനെറ്റുണ്ട്. നമ്മൾ ലോകവുമായി കൂടുതൽ കണക്ടാണ്. പ്രീമിയം കാബിനിൽ വൈനൊക്കെ നൽകുമ്പോൾ നമുക്കു പലപ്പോഴും യാത്രക്കാരുടെ പേരു പറയേണ്ടി വരും.ഫ്രഞ്ച്, റഷ്യൻ പേരുകൾ അൽപം പാടാണ്. അപ്പോൾ അവരോടുതന്നെ ചോദിക്കും. എങ്ങനെയാണു വിളിക്കേണ്ടതെന്ന്. അവർ അത് കൃത്യമായി പറഞ്ഞു തരുകയും ചെയ്യും

      ഫ്ലൈറ്റിലെ സിനിമ


    ഞാൻ അഭിനയിച്ച സിനിമകൾ ഫ്ലൈറ്റിൽ ഞങ്ങളുടെ ഐ സിസ്റ്റത്തിൽ പലപ്പോഴും പ്ലേ ചെയ്യാറുണ്ട്. കൂടെ ജോലി ചെയ്യുന്നവർ മിക്കാവാറും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും.എല്ലാവർക്കും നമ്മളെ അറിയണമെന്നില്ലല്ലോ. അപ്പോൾ ചില കുസൃതിയൊക്കെ കാണിക്കും. ഞാനഭിനയിച്ച പാട്ടുകൾ കാണിച്ചിട്ട് ഈ നടി എന്നെപ്പോലെയുണ്ടല്ലേ എന്നൊക്കെ ചോദിക്കും. എല്ലാവർക്കും നമ്മളെ അറിയണമെന്നില്ലല്ലോ- ളിനൂ പറയുന്നു.

     രണ്ട് ജോലി ഒരുമിച്ച

    പലരും രണ്ട് ജോലി ഒന്നിച്ച് കൊമ്ടു പോകുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്.മലയാള സിനിമയിൽ അങ്ങനെ രണ്ടു ജോലികൾ ചെയ്യുന്ന ഒരുപാട് നടിമാരുണ്ട്.നൈല ഉഷ ആർജെ ആയി ജോലി ചെയ്യുന്നതിനൊപ്പം സിനിമ ചെയ്യുന്നു. അതുപോലെ തന്നെയാണ് ഞാനും. ജോലിക്കിടയിൽ നല്ല അവസരം വരുമ്പോൾ സിനിമ ചെയ്യാമെന്നാണ് തീരുമാനം.വരുന്ന എല്ലാ സിനിമയും ചെയ്യണം എന്ന ആഗ്രഹം പണ്ടുമില്ലായിരുന്നു. അതേസമയം ജോലിയിലെ തിരക്കും ലീവ് അഡ്ജസ്റ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ടും കാരണം ചില സിനിമകൾ വേണ്ടെന്നു വച്ചിട്ടുണ്ട് റീനു പറഞ്ഞു.

    Read more about: reenu mathews
    English summary
    Actress Reenu Mathews Says about her Lock Down Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X