For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹാസിനി, ഭാനുപ്രിയ, മുതല്‍ ഉര്‍വശി, സരിത വരെ അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചുവെന്ന് രേവതി

  |

  വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നായികയാണ് രേവതി. സിനിമയില്‍ ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ടും യഥാര്‍ഥ ജീവിതത്തില്‍ നിലപാടുകള്‍ കൊണ്ടുമാണ് രേവതി ശ്രദ്ധേയമായ സ്ഥാനത്ത് എത്തിയത്. ഭരതന്റെ സംവിധാനത്തിലെത്തിയ കാറ്റത്തേ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി മലയാള സിനിമയിലേക്ക് എത്തുന്നത്.

  ഇതിനകം നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ചുട്ടുണ്ട്. എത്രയെത്ര വേഷങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും താന്‍ ആഗ്രഹിക്കുന്നത് മറ്റൊരു റോളിന് വേണ്ടിയാണെന്നാണ് രേവതി പറയുന്നത്. എതെങ്കിലും ഒരു സിനിമയില്‍ തനിക്ക് ശ്കതമായൊരു ഡോണ്‍ കഥാപാത്രമാവണമെന്ന് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍.

  കുറഞ്ഞത് 150 സിനിമകളെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടാവും. സര്‍ക്കാറില്‍ ബിഗ് ബി ചെയ്തത് പോലെ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍ ഒരു ശക്തമായ ഡോണ്‍ കഥാപാത്രത്തെ അവതരപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. 'പുതുമൈ പെണ്ണില്‍' അഭിനയിക്കുമ്പോള്‍ എനിക്ക് പതിനേഴ് വയസാണ് പ്രായം. അഭിനയത്തെ കുറിച്ചോ സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ചോ എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല, കൂടുതല്‍ പക്വത വന്നു. കഥാപാത്രത്തെ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും.

  കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ സെലക്ടീവ് ആണെന്നാണ് രേവതി പറഞ്ഞത്. സത്യം പറഞ്ഞാല്‍ പാ പാണ്ടി എന്ന ചിത്രത്തിന് ശേഷം എനിക്ക് നല്ല കഥകള്‍ ലഭിച്ചില്ല. കൂടുതല്‍ സംവിധായകരും എന്നെ സമീപിച്ചത് അമ്മ വേഷങ്ങള്‍ ചെയ്യാനാണ്. അതിലെനിക്ക് താല്‍പര്യമില്ല. ഞാന്‍ ആസ്വദിക്കാത്ത ഒന്ന് ഞാനെന്തിന് ചെയ്യണം? അമ്മ വേഷങ്ങളെ കുറിച്ചല്ല ഞാന്‍ പറയുന്നത്. സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെടുന്നതിനെ കുറിച്ചാണെന്നും രേവതി സൂചിപ്പിക്കുന്നു.

  ആറ് വയസുകാരിയായ മകള്‍ എന്നോട് ചോദിച്ചു. ഒരു നടന്‍ എന്ന് പറഞ്ഞാല്‍ എന്താണെന്ന്. അഭിനേതാക്കള്‍ക്ക് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യാമെന്നും എല്ലാ ദിവസവും ഒരേ വ്യക്തി ആയിരിക്കില്ലെന്നും ഞാനവളോട് പറഞ്ഞു. അതാണ് സിനിമയെ സംബന്ധിച്ച് ഞാനിഷ്ടപ്പെടുന്ന കാര്യം. കോമഡി ഇഷ്ടമാണെങ്കിലും അപൂര്‍വ്വമായി മാത്രമേ അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം കിട്ടിയത്.

  കരിയറിന്റെ തുടക്ക കാലത്ത് അതികായന്മാരായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഇന്ന് കാണുന്ന രേവതിയെ രൂപപ്പെടുത്തിയത്. ഭാരതിരാജ, ഭരതന്‍, മഹേന്ദ്രന്‍, ബാലു മഹേന്ദ്ര, പ്രിയദര്‍ശന്‍, മണിരത്‌നം എന്നിവരോടൊപ്പമെല്ലാം പ്രവര്‍ത്തിക്കാനായത് എന്റെ ഭാഗ്യമാണ്. അതാണ് എന്നെ ഇന്ന് കാണുന്ന രേവതിയാക്കിയത്. കോമഡിയില്‍ ചന്ദ്രബാബു നാഗേഷ്, മനോരമ, എന്നിവരുടെയെല്ലാം പ്രകടനങ്ങള്‍ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.

  പേളിയ്ക്ക് ഇതെന്ത് പറ്റി? ചിത്രം കണ്ട് അമ്പരന്നവര്‍ കമന്റ് കൂടി വായിക്കണം, അതിസുന്ദരിയെന്ന് ശ്രീനിഷ്

  ഒരു വ്യക്തിയെ സംബന്ധിച്ച് വളരെയധികം വിലമതിക്കപ്പെടുന്ന ഒന്നാണ് അയാളുടെ നര്‍മ്മബോധം. ആരോഗ്യകരമായ നര്‍മ്മവും തമാശയുള്ള കഥാപാത്രങ്ങളും ഞാനിഷ്ടപ്പെടുന്നു. സിനിമകള്‍ സ്ത്രീ കേന്ദ്രീകൃതമെന്ന് പ്രത്യേക ലേബലില്‍ തരം തിരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും രേവതി പറയുന്നു. ഇക്കാലത്ത് സംവിധായകര്‍ സ്ത്രീ അഭിനേതാക്കള്‍ക്കായി നല്ല വേഷങ്ങള്‍ എഴുതുന്നുണ്ടെങ്കിലും എണ്‍പതുകളിലാണ് ഏറ്റവും നല്ല സമയം എന്ന് ഞാന്‍ എപ്പോഴും പറയും.

  ദുല്‍ഖറിന്റെ സുകുമാരക്കുറുപ്പ് ഉടനെത്തും? ഷൂട്ടിംഗ് അടുത്ത മാസങ്ങളില്‍ തുടങ്ങാന്‍ സാധ്യത

  സുഹാസിനി, ഭാനുപ്രിയ, രാധിക, മുതല്‍ ഉര്‍വശി, സരിത വരെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചു. ഞങ്ങള്‍ സ്ത്രീ കേന്ദ്രീകൃതമായ സിനിമകളില്‍ അഭിനയിച്ചു. പക്ഷേ അവ ഒരിക്കലും ആ രീതിയില് ലേബല്‍ ചെയ്യപ്പെട്ടില്ല. സിനിമകളെ തരംതിരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ എന്ന് അടുത്തിടെ വരെ ചിന്തിച്ചിരുന്നു. എല്ലാത്തിനുമുപരി സിനിമ സിനിമയാണെന്നും രേവതി പറയുന്നു.

  മഞ്ജു വാര്യരുമായി മത്സരമുണ്ടായിരുന്നോ അന്ന്? കിടിലന്‍ മറുപടിയുമായി ദിവ്യ ഉണ്ണി!

  Read more about: revathi രേവതി
  English summary
  Actress Revathi Talks About Her Carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X