For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിമാരുടെ ആണെങ്കില്‍ ഡിവോഴ്‌സും കല്യാണവും വരെ ചര്‍ച്ച ആകും! വൈറല്‍ ഫോട്ടോയെ കുറിച്ച് രേവതി സമ്പത്ത്

  |

  മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വൈറലായിരുന്നു. യുവനടന്മാരെ പോലും വെല്ലുന്ന തരത്തിലുള്ള ലുക്കിലാണ് മമ്മൂട്ടി എത്തിയതെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. യുവതാരങ്ങളടക്കം ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് എത്തിയിരുന്നു. പിന്നാലെ കുഞ്ചാക്കോ ബോബന്റെയും മോഹന്‍ലാലിന്റെയുമൊക്കെ പുത്തന്‍ ഫോട്ടോസ് പുറത്ത് വരികയും വൈറലാവുകയും ചെയ്തിരുന്നു.

  മമ്മൂട്ടിയുടെ ചിത്രം ഇഷ്ടമായി എന്നാല്‍ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത് എന്ത് കൊണ്ടാണെന്ന് ചോദിക്കുകയാണ് നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു ഇത്തരമൊരു കാര്യം രേവതി ആവശ്യപ്പെട്ടത. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രേവതിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

  രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

  രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

  'മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി. എനിക്കും, ഇഷ്ടമായി, നല്ല രസമുള്ള പടം. ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്. എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?സ്ത്രീകള്‍ക്ക് മാത്രം ആണ് എക്സ്പയറേഷന്‍ ഡേറ്റ് ചാര്‍ത്തി കൊടുക്കുന്നത്. ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആള്‍ക്കാര്‍ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം.

  Recommended Video

  Mammootty's new viral picture Dulquer Salmaan's reaction | FilmiBeat Malayalam

  സെക്‌സിസ്റ്റ് ട്രോളുകള്‍ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാന്‍ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയില്‍ തന്നെ എത്ര നടിമാര്‍ ആണ് അവരുടെ നാല്‍പതുകളിലും അന്‍പതുകളിലും അമ്മവേഷങ്ങളല്ലാതെ, വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ എന്നത് അതിനെ ആധാരമാക്കുന്നു. പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാള്‍ട്ട് ആന്റ് പെപ്പര്‍ ആവുകയും സ്ത്രീ ആണേല്‍ തള്ള, അമ്മച്ചീ, അമ്മായി എന്നൊക്കെ കമന്റ് എഴുതി തകര്‍ക്കുന്നതും നമ്മള്‍ കാണാറുണ്ടല്ലോ.

  അവരുടെ ഡിവോഴ്‌സും കല്യാണവും വരെ പിന്നെ ചര്‍ച്ച ആവുകയും ചെയ്യും. അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാര്‍ വൈവിധ്യമായ കഥാപാത്രങ്ങള്‍ ചെയുമ്പോള്‍, സിനിമയിലെ സ്ത്രീകള്‍ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവില്‍ ആണ് ഇവിടെ ആഘോഷങ്ങള്‍ ചുരുങ്ങുന്നത്. വിശാലമായ ആഘോഷങ്ങള്‍ ആണ് വേണ്ടത്, അല്ലാതെ' ഉയ്യോ ഇക്കയെ പറഞ്ഞെ ''പബ്ലിസിറ്റിയാണ്' എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല' എന്നുമാണ് രേവതി പറയുന്നത്.

  രേവതി സമ്പത്തിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. 'നാദിയ മൊയ്ദു,മഞ്ജു വാര്യര്‍, ശ്രിന്ദ്ര തുടങ്ങിയവരുടെ ഫോട്ടോസ് ഒരോന്ന് ഇടയ്ക്ക് വരുമ്പോഴും വൈറല്‍ ആവാറുണ്ട്. ഉണ്ണിമേരിയുടെ വര്‍ഷങ്ങള്‍ക്ക് മൂന്നേ വന്ന ഫോട്ടോയും അതേ പോലെ ആണ്. അതൊക്കെ കണ്ണ് തുറന്നാല്‍ കാണാന്‍ പറ്റുമെന്നാണ് ഒരു ആരാധകന്റെ കമന്റ്. പിന്നെ മമ്മൂട്ടിയുടെ മോഹന്‍ലാലിന്റെ ഒക്കെ ഫോട്ടോ ഈ സ്ത്രീ നടിമാരുടെക്കാളും കൂടുതല്‍ വൈറല്‍ ആകുന്നത് അവര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആണ് അത് കൊണ്ടാണെന്ന് മറ്റൊരാള്‍ പറയുന്നു.

  (ഫോട്ടോ കടപ്പാട് : ഫേസ്ബുക്ക്)

  Read more about: revathi രേവതി
  English summary
  Actress Revathy Sampath Demanded Elderly Women Should Get Support Like Mammootty Which Invites Troll
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X