twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാൻ ഇംഗ്ലീഷ് സംസാരിച്ചത് അയാളെ ചൊടിപ്പിച്ചു, നേരിട്ട മോശം അനുഭവത്തെ കുറിച്ച് റിമ കല്ലിങ്കൽ

    |

    സൗന്ദര്യ മത്സരവേദിയിൽ നിന്ന് സിനിമയിൽ എത്തിയ ആളാണ് റിമ കല്ലിങ്കൽ.ശ്യാമപ്രസാദ് സംവിധാന ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമ പ്രവേശനം. ചിത്രത്തിലെ വർഷ ജോൺ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ റിമയെ തേടി എത്തിയിരുന്നു. നീലത്താമര ചിറകൊടിഞ്ഞ കിനാവുകൾ,സഖറിയായുടെ ഗർഭിണികൾ,നിദ്ര, 22 ഫീമെയിൽ കോട്ടയം ,ചിറകൊടിഞ്ഞ കിനാവുകൾ, റാണി പത്മിനി, വൈറസ് എന്നിങ്ങനെ അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു റിമ അവതരിപ്പിച്ചത്.

    നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തിയിട്ടുണ്ട്, നിരവധി പ്രശ്നങ്ങൾ അനുഭവിച്ചു, സയനോര പറയുന്നുനിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തിയിട്ടുണ്ട്, നിരവധി പ്രശ്നങ്ങൾ അനുഭവിച്ചു, സയനോര പറയുന്നു

    സംവിധായകൻ ആഷിഖ് അബു ആണ് റിമയുടെ ജീവിത പങ്കാളി. വിവാഹത്തിന് ശേഷം വളരെ സെലക്ടീവായിട്ടാണ് റിമ സിനിമ ചെയ്യുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമയുടെ യാത്രാനുഭവമാണ്. നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചാണ് നടി പറയുന്നത്. ഒപ്പം തന്നെ മനോഹരമായ അനുഭവവും റിമ പറയുന്നു. മോസ്കോയിൽ നിന്നുണ്ടായ സംഭവമാണ് നടി പങ്കുവെയ്ക്കുന്നത്.. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ട്യൂഷൻ സെന്ററിൽ വെച്ച് കണ്ടു, ഇഷ്ടമാണെന്ന് പറഞ്ഞത് ഞാൻ, ജോസുമായുള്ള പ്രണയകഥ പറഞ്ഞ് ശ്രീലക്ഷ്മിട്യൂഷൻ സെന്ററിൽ വെച്ച് കണ്ടു, ഇഷ്ടമാണെന്ന് പറഞ്ഞത് ഞാൻ, ജോസുമായുള്ള പ്രണയകഥ പറഞ്ഞ് ശ്രീലക്ഷ്മി

    മോശം  അനുഭവം

    ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരിലാണ് പ്രശ്നമുണ്ടായതെന്നാണ് റിമ പറയുന്നത്. ഐസ്ക്രീം വിൽക്കുന്ന ആളുമായിട്ടായിരുന്നു പ്രശ്നം. നടിയുടെ വാക്കുകൾ ഇങ്ങനെ...''മോസ്കോയിൽ ഐസ്ക്രീം വിൽപനക്കാരൻ പയ്യൻ എന്നോട് കയർത്തു സംസാരിച്ചു. ഞാൻ ഇംഗ്ലിഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. റഷ്യൻ ഭാഷ അറിയാത്തവരൊക്കെ മ്ലേച്ഛരാണെന്നുള്ള തെറ്റിദ്ധാരണ വച്ചു പുലർത്തുന്നയാളാണ് അയാൾ.

    നിറത്തിന്റെ പേരിൽ

    യൂറോപ്പിലെ പലയിടങ്ങളിലും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും റിമ അഭിമുഖത്തിൽ പറയുന്നുണ്ട്. നിറത്തിന്റെ പേരിലായിരുന്നു അവിടെ പ്രശ്നം.
    ''ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു ശരിയല്ല. വിവേചനം കാണിക്കുന്നവർക്കു മനസ്സിലാകും വിധം അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആർജവം നമ്മൾ പ്രകടിപ്പിക്കണമെന്നാണ് റിമ പറയുന്നത്.

     നല്ല  അനുഭവങ്ങൾ

    മോസ്കോയിൽ ഇത്തരത്തിലുള്ള പ്രശ്നം മാത്രമല്ല നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും നടി പറയുന്നുണ്ട്. ഐസ്ക്രീം പ്രശ്നത്തിന് ശേഷം തൊട്ട് അടുത്ത ദിവസം വ്യത്യസ്തമായ ഒരു അനുഭവമാണ് ഉണ്ടായതെന്ന് പറഞ്ഞ് കൊണ്ടാണ് നല്ല അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തൊട്ട് അടുത്ത ദിവസം ഒരു കാറിൽ കയറിയെന്നും സ്ത്രീ കാർ ഡ്രൈവർ വളര നല്ല രീതിയിലാണ് പൊരുമാറിയതെന്നുമാണ് റിമ പറയുന്നത്. റഷ്യയെന്നു കേൾക്കുമ്പോൾ അവരുടെ പുഞ്ചിരിക്കുന്ന മുഖമാണ് ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെടുത്തുകയെന്നും നടി പറയുന്നു. റിമയുടെ വാക്കുകൾ ഇങ്ങനെ'' പിറ്റേന്ന് ഒരു ടാക്സിയിൽ കയറിയപ്പോൾ വേറിട്ട അനുഭവമായിരുന്നു. ഡ്രൈവർ സ്ത്രീയാണ്. ബഹുമാനത്തോടെയും ആദരവോടെയുമാണ് അവർ പെരുമാറിയത്. ഞങ്ങൾ പെട്ടെന്നു സുഹൃത്തുക്കളായി. റീത്തയെന്നാണ് അവരുടെ പേര്. റീത്തയോടൊപ്പം നിന്ന് ഞാൻ ഫോട്ടോ എടുത്തു. റഷ്യയെന്നു കേൾക്കുമ്പോൾ റീത്തയുടെ പുഞ്ചിരിക്കുന്ന മുഖമാണ് ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെടുത്തുക... റിമ പറയുന്നു.

    Recommended Video

    റിമ കല്ലിങ്കലും മാളവികയും | തീപാറുന്ന ഫുട്‍ബോൾ കണ്ടോ | FilmiBeat Malayalam
    റഷ്യയിലെ സ്ത്രീകൾ

    റഷ്യൽ ഏറ്റവും കൂടുതൽ ആകർഷിച്ചതിനെ കുറിച്ചും റിമ അഭിമുഖത്തിൽ പറയുന്നുണ്ട്. റഷ്യൻ സ്ത്രീകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് ആകർഷിച്ചതെന്നാണ് പറയുന്നത്. ''ഏതു രാജ്യത്തു ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികൾ ഞാൻ‌ ശ്രദ്ധിക്കാറുണ്ട്. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്. റഷ്യൻ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ അവർ അതീവ ജാഗ്രത പുലർത്തുന്നു. അതേസമയം, റഷ്യയിലെ സ്ത്രീകൾ ഫാഷൻ പ്രേമികളുമാണ്. അവർ വ്യത്യസ്തമായ സ്റ്റൈലിൽ മനോഹരമായി വസ്ത്രം ധരിക്കുന്നു. ഫാഷനബിളായ വസ്ത്രങ്ങൾ ധരിച്ചാലും ഏച്ചുകെട്ടായി തോന്നില്ല. സൗന്ദര്യബോധമുള്ളവരാണ് റഷ്യയിലെ പെണ്ണുങ്ങളെന്നും സ്ത്രീകളെ കുറിച്ച് കൊണ്ട് പറഞ്ഞു.

    Read more about: rima kallingal aashiq abu
    English summary
    Actress Rima Kallingal Opens Up About Bad Experience She Faced From In Moscow trip
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X