For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജലജയോട് അസൂയ തോന്നി; ഞാനും റഹ്മാനും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ട് ചിരിച്ച് പോയെന്ന് രോഹിണി

  |

  സിനിമയില്‍ പ്രണയ ജോഡികളായി അഭിനയിച്ച് പ്രേക്ഷക ഹൃദയം കൈയ്യടക്കിയ നിരവധി താരങ്ങളുണ്ട്. തൊണ്ണൂറുകളില്‍ മലയാളികളുടെ മനംകവര്‍ന്ന പ്രണയ ജോഡിയായിരുന്നു റഹ്മാനും രോഹിണിയും. അക്കാലത്തെ സൂപ്പര്‍ഹിറ്റായ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതോടെ താരങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളുമെത്തി.

  പ്രണയകഥയെ കുറിച്ചോ പ്രചരിക്കുന്ന വാര്‍ത്തകളിലോ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല. അന്നത് പ്രതികരിക്കാതെ ഇരിക്കാന്‍ കാരണമുണ്ടായിരുന്നുവെന്നാണ് രോഹിണിയിപ്പോള്‍ പറയുന്നത്. അടുത്തിടെ നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പിരിപാടിയില്‍ അതിഥിയായി രോഹിണി എത്തിയിരുന്നു. സ്വാസികയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് റഹ്മാനെ കുറിച്ചും നടി പങ്കുവെച്ചത്.

  Also Read: ഭാര്യയോടും കാമുകിയോടും കരുണയില്ലാതെ പെരുമാറി; കാമുകിയെ പോലെയാവാന്‍ ഭാര്യയോട് പറഞ്ഞതായി ഗോവിന്ദ

  റഹ്മാനുമായി ഇപ്പോള്‍ എവിടെയെങ്കിലും വച്ച് കണ്ട് മുട്ടിയാല്‍ നല്ല സുഹൃത്തുക്കളെ പോലെയാണ് ഞങ്ങള്‍. അദ്ദേഹം നല്ലൊരു അഭിനേതാവാണ്. അക്കാലത്ത് അഭിനയിക്കാന്‍ പോവുന്നത് ഒരു സ്‌കൂളിലേക്കോ കോളേജിലേക്കോ പോവുന്നത് പോലെയായിരുന്നു. ഓരോ ഷൂട്ടിങ്ങില്‍ നിന്നും മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിലേക്ക് ഒരേ കാറിലാവും പോവുക. അന്ന് അച്ഛനും കൂടെയുണ്ട്. രോഹണിയും റഹ്മാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ അന്ന് ഗോസിപ്പുകള്‍ വന്നു.

  Also Read: അവനെ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ല; നിസ്സാഹയയായ സ്ത്രീയായി പോയി! കാമുകന്റെ ഭാര്യയെ കുറിച്ച് നടി രേഖ പറഞ്ഞത്

  അത്തരം ഗോസിപ്പുകളൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ചിരിക്കാനാണ് തോന്നിയിട്ടുള്ളത്. എന്റെ തൊട്ട് മുകളിലൊരു ഏട്ടനുണ്ട്. അദ്ദേഹവും റഹ്മാനം ഏകദേശം ഒരേ മുഖഛായ ഉള്ളവരാണ്. ചേട്ടനൊക്കെ വേറെ സ്ഥലത്താണ് പഠിച്ച് കൊണ്ടിരുന്നത്. അങ്ങനെയുള്ളപ്പോള്‍ റഹ്മാനെ കാണുമ്പോള്‍ എനിക്കും അച്ഛനും ചേട്ടനെയാണ് ഓര്‍മ്മ വരിക. ഞാനെന്റെ ചേട്ടനെ കണ്ടത് പോലെയാണ് റഹ്മാനെയും കണ്ടത്. പക്ഷേ ഇക്കാര്യം അധികമാര്‍ക്കും അറിയില്ലായിരുന്നു.

  ആളുകളുടെ മനസില്‍ ഞങ്ങളെന്നും മനോഹരമായ ജോഡികളാണ്. അതുകൊണ്ടാണ് ഇക്കാര്യം പുറംലോകത്തോട് പറയാതിരുന്നത്. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ച് ഹിറ്റ് ജോഡി ആയതോടെ ഞങ്ങള്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടി തുടങ്ങി. നല്ല അവസരം കിട്ടുമ്പോള്‍ നമ്മളെന്തിനാണ് അത് നഷ്ടപ്പെടുന്നത്. നമ്മള്‍ ആളുകളെ വിനോദിപ്പിക്കുകയാണ് ചെയ്യുന്നത്. ഞങ്ങളൊന്നിച്ച് അഭിനയിച്ച പാട്ടുകളും വളരെയധികം ഹിറ്റായിട്ടുണ്ട്.

  അന്ന് സുന്ദരം മാസ്റ്ററാണ് പാട്ടുകള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ഷൂട്ടിന് മുന്‍പേ ഞങ്ങളുമായി ചേര്‍ന്ന് അദ്ദേഹം പ്ലാന്‍ ചെയ്യും. കോസ്റ്റിയും മുതല്‍ ഡാന്‍സിന്റെ സ്‌റ്റെപ്പുകള്‍ വരെ എല്ലാം ചര്‍ച്ച ചെയ്തിരുന്നു. ഗോസിപ്പുകള്‍ വന്നെങ്കിലും വീട്ടുകാര്‍ക്ക് ഒരു കുഴപ്പവുമില്ല. കാരണം അതിലൊട്ടും സത്യമില്ല. എന്റെ അച്ഛനും റഹ്മാന്റെ കുടുംബത്തിനൊക്കെ ഇക്കാര്യങ്ങള്‍ അറിയാം. കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പമാണ്. അവരൊക്കെ ഞങ്ങളുടെ കാര്യം പറഞ്ഞ് ചിരിക്കുമെന്നും രോഹിണി പറയുന്നു.

  നടി ജലജയോട് തനിക്ക് ചെറിയൊരു അസൂയ തോന്നിയിട്ടുണ്ടെന്നും രോഹിണി പറഞ്ഞു. 'അവരുടെ ബോഡി ഓഫ് വര്‍ക്ക് കാണുമ്പോള്‍ തന്നെ അറിയാമല്ലോ. ഒരുപാട് പ്രമുഖരുടെ കൂടെ ജലജ അഭിനയിച്ചിട്ടുണ്ട്. ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നു. യവനികയിലെ ക്യാരക്ടറിന്റെ പേര് രോഹിണി എന്നാണ്. പക്ഷേ അതില്‍ അഭിനയിച്ചത് ജലയാണ്. ബ്യൂട്ടിഫുള്‍ മലയാളിത്തമുള്ള ഒരു വേഷമാണ് ജലജയുടേത്. ഇക്കാര്യം ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. കാരണം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും', രോഹിണി കൂട്ടിച്ചേര്‍ത്തു.

  Read more about: rohini രോഹിണി
  English summary
  Actress Rohini Opens Up About Her Friendship And Rumours With Actor Rahman Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X