For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ ആ ശീലത്തോടാണ് ഞാന്‍ തോറ്റ് പോയത്; രഘുവരനുമായിട്ടുള്ള ദാമ്പത്യത്തെ കുറിച്ച് നടി രോഹിണി

  |

  തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരദമ്പതിമാരാണ് രഘുവരനും രോഹിണിയും. സിനിമയില്‍ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച താരങ്ങള്‍ എട്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു. മദ്യപാനത്തിന് അടിമയായതോട് കൂടിയാണ് രഘുവരന്റെ സിനിമയും ജീവിതവുമൊക്കെ തകര്‍ന്ന് തുടങ്ങിയത്. അന്നും ഭര്‍ത്താവിന് പിന്തുണയുമായി രോഹിണി കൂടെ നിന്നിരുന്നു.

  ഒത്തിരി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും രഘുവിനെ തിരിച്ച് കൊണ്ട് വരാന്‍ തനിക്ക് സാധിച്ചില്ലെന്നാണ് രോഹിണി പിന്നീട് പറഞ്ഞത്. എന്നിരുന്നാലും അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിനോ സ്‌നേഹത്തിനോ കുറവ് വരുത്താന്‍ കഴിഞ്ഞില്ല. അതിന് കാരണം മകന്‍ റിഷിയാണെന്നാണ് നടി തന്നെ പറയുന്നത്.

  Also Read: എന്റെ ശരീരമല്ലേ, ഇഷ്ടമുള്ളതൊക്കെ ഞാന്‍ കാണിക്കും; പുരുഷന് സാധിക്കുമെങ്കില്‍ സ്ത്രീയ്ക്കും പറ്റുമെന്ന് മാധുരി

  ഞാന്‍ തോറ്റ് പോയത് രഘുവിനോട് അല്ലെന്നാണ് മുന്‍പ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ രോഹിണി പറഞ്ഞത്. ഞങ്ങളുടെ റിലേഷന്‍ഷിപ്പിന്റെയും തോല്‍വി രഘുവിന് ഉണ്ടായിരുന്ന അഡീക്ഷനോടാണ്. ഞാനും മകന്‍ റിഷിയും അതിനോട് ഒത്തിരി മത്സരിച്ചു. പക്ഷേ ഞങ്ങള്‍ പരാജയപ്പെട്ടു. ഇത്തരം അഡീക്ഷനുള്ളവര്‍ക്ക് അതില്‍ നിന്നും രക്ഷപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും പരസ്പരം സുഹൃത്തുക്കളായിരുന്നു.

  Also Read: ആറാം ക്ലാസിലെ പ്രണയം തുടങ്ങി; വിവാഹത്തിന് മുന്‍പുള്ള ആലിയ ഭട്ടിന്റെ കാമുകന്മാരെ കുറിച്ചുള്ള കഥ വൈറല്‍

  മോന്റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. രഘുവിന് മോനോട് ഭയങ്കര അറ്റാച്ച്‌മെന്റായിരുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞ് താമസിച്ചാലും മകനെ അടുത്ത് നിന്ന് മാറ്റാന്‍ കഴിയില്ല. കാരണം ഞങ്ങള്‍ രണ്ട് പേരും അവന് മാതാപിതാക്കളാണ്. മകന്‍ വലുതായതിന് ശേഷം അവന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തയ്യാറായിരുന്നെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.

  അടുത്തടുത്ത് ഫ്‌ളാറ്റ് എടുത്തിട്ടും നില്‍ക്കാം എന്നൊക്കെയായിരുന്നു വിചാരിച്ചിരുന്നത്. അച്ഛനും അമ്മയും പിരിഞ്ഞ വേദന റിഷിയ്ക്ക് ഉണ്ടാവും. അതാണ് അടുത്തടുത്ത് ഫ്‌ളാറ്റെടുത്ത് താമസിക്കാമെന്ന് തീരുമാനിച്ചതിന് കാരണം.

  അങ്ങനെ ഞങ്ങള്‍ കൂടി വരുമ്പോഴെക്കും കാര്യങ്ങളൊക്കെ അവസാനത്തിലേക്ക് എത്തി. റിഷി നിങ്ങളുടെ കാര്യമെല്ലാം നോക്കിക്കോളുമെന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. രഘുവരന്റെ ദുശ്ശീലം ഒരു അസുഖമാണെന്നാണ് രോഹിണി പറയുന്നത്. വേണം എന്ന് വിചാരിച്ചിട്ടല്ല അത് ചെയ്യുന്നത്. അവരെ രോഗിയായി തന്നെ കാണണം. പ്രമേഹ രോഗം വന്നിട്ട് ചികിത്സിക്കാതെ ഇരുന്നാല്‍ ആ അസുഖം നമ്മളെയങ്ങ് കൊണ്ട് പോകും. അതുപോലെയാണ് ഇതെന്നും നടി കൂട്ടിച്ചേര്‍ത്തു.

  രഘുവരനെ വിവാഹം കഴിച്ചതിന് ശേഷം 8 വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നു. അതിന് ശേഷമുള്ള തിരിച്ച് വരവ് മകന്‍ കാരണമാണ്. എനിക്കെന്റെ അമ്മയെ പോലെയാണ് സിനിമയും. അതെന്റെയുള്ളില്‍ എപ്പോഴും ഉണ്ട്. അഭിനയിക്കാന്‍ എത്തിയില്ലെങ്കിലും ഞാനൊരു സിനിമ സംവിധാനം ചെയ്യുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. രഘുവിനും അതറിയാം. അദ്ദേഹമതിനെ പിന്തുണച്ചു. നിന്റെ സിനിമ ഞാന്‍ നിര്‍മ്മിക്കാമെന്ന് പുള്ളി പറഞ്ഞിരുന്നെന്നും നടി വ്യക്തമാക്കുന്നു.

  അഭിമുഖത്തിൻ്റെ വീഡിയോ കാണാം

  Read more about: rohini രോഹിണി
  English summary
  Actress Rohini Recalls Raghuvaran Bad Habit And Marriage Failure. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X