ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷവതിയായി സംവൃത സുനില്‍; രുദ്രയെ കളിപ്പിക്കുന്ന ചിത്രവുമായി നടി

കൊവിഡ് കാലം തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ് നടി സംവൃത സുനില്‍ രണ്ടാമതും അമ്മയാവുന്നത്. സംവൃത ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിഞ്ഞില്ലെങ്കിലും ഫെബ്രുവരി ഇരുപതിന് ഒരു ആണ്‍കുഞ്ഞ് ജനിച്ചതായി നടി തന്നെ എല്ലാവരെയും അറിയിച്ചു. ഏറ്റവും പുതിയൊരു അഭിമുഖത്തില്‍ മക്കളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി എത്തിയിരുന്നു.

ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവൃത സുനില്‍. ഭര്‍ത്താവായ അഖില്‍ മൂത്തമകനെ മടിയിലിരുത്തിയപ്പോള്‍ ഇളയമകന്‍ രുദ്രയെ എടുത്തുയര്‍ത്തി കളിപ്പിക്കുന്ന സംവൃതയെയുമാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നത്. അവധി സമയം ചിലവഴിക്കുന്നതിനായി കുടുംബസമേതം ഒരു പാര്‍ക്കില്‍ എത്തിയതാണെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാവും.

family-samvritha

യുഎസില്‍ എന്‍ജീനിയറും കോഴിക്കോട് സ്വദേശിയായ അഖില്‍ ജയരാജാണ് സംവൃത സുനിലിന്റെ ഭര്‍ത്താവ്. 2012 ലാണ് സംവൃതയുടെയും അഖിലിന്റെയും വിവാഹം. വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍കാലികമായി മാറി നിന്ന സംവൃത ഭര്‍ത്താവിനൊപ്പം യുഎസില്‍ ആയിരുന്നു. 2015 ല്‍ ഇരുവര്‍ക്കും മകന്‍ ജനിച്ചു. അഗസ്ത്യ എന്നാണ് മൂത്തമകന്റെ പേര്. അഗസ്ത്യയുടെ അഞ്ചാം പിറന്നാളിന് തൊട്ടടുത്ത ദിവസമായിരുന്നു ഇളയമകന്‍ ജനിക്കുന്നത്.

രുദ്ര എന്നാണ് ഇളയമകന് പേരിട്ടത്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് നടി. 'ഇത്രയും നാളും മൂത്തമകന്‍ അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ച് വളര്‍ത്തിയിട്ട് പുതിയൊരു കുഞ്ഞ് കൂടി വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇവിടെയൊക്കെ ആറാം മാസത്തെ സ്‌കാനിംഗില്‍ തന്നെ കുട്ടി ആണോ പെണ്ണോ എന്ന കാര്യം തുറന്ന് പറയും. ആണ്‍കുട്ടി ആണെന്ന് അറിഞ്ഞപ്പോള്‍ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.

family-samvritha

അഗസ്ത്യയാണ് രുദ്രയെ രൂറു എന്ന് വിളിച്ച് തുടങ്ങിയത്. ഇപ്പോള്‍ രുദ്രയുടെ ഡയപ്പര്‍ മാറ്റാനും കാര്യങ്ങള്‍ ഓരോന്ന് ചെയ്യാനുമെല്ലാം സഹായിക്കും, സ്നേഹം വന്നാല്‍ പിന്നെ ഉമ്മ വെച്ച് ശരിയാക്കും. എത്ര മോശം മൂഡിലാണെങ്കിലും ആഗസ്ത്യ കൊഞ്ചിച്ചാല്‍ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴെ നല്ല കൂട്ടുകാരാണെന്നും അഭിമുഖത്തിനിടെ മക്കളെ കുറിച്ചുള്ള ചോദ്യത്തിന് സംവൃത പറയുന്നു.

Recommended Video

Silk smitha is different in real life says Bhadran | FilmiBeat Malayalam

മൂത്തമകന്‍ വളര്‍ന്നതിന് ശേഷമാണ് ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ വിധി കര്‍ത്താവായി സംവൃത എത്തുന്നത്. പിന്നാലെ ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ബിജു മേനോന്‍ നായകനായി അഭിനയിച്ച സിനിമയിലൂടെ സംവൃത വീണ്ടും നായികയായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X