For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തമിഴ് സിനിമ ശരണ്യയെ നന്നായി ഉപയോ​ഗിച്ചിട്ടുണ്ട്, ഞങ്ങൾക്കൊരു മ്യൂച്ചൽ അണ്ടർ‌സ്റ്റാന്റിങുണ്ട്'; അരവിന്ദ്

  |

  ബാലതാരമായി വന്ന് നായികയായും നർത്തകിയുമായി നിറഞ്ഞ് നിൽക്കവെയാണ് വിവാഹം കഴിഞ്ഞ് പെട്ടെന്നൊരുനാൾ ശരണ്യ മോഹൻ വെള്ളിത്തിരയോട് ബൈ പറഞ്ഞത്. ഇന്നിപ്പോൾ ഡോക്ടർ അരവിന്ദ് കൃഷ്ണന്റെ ഭാര്യയായി രണ്ട് കുഞ്ഞു മക്കളുടെ അമ്മയായി ജീവിതം ആസ്വദിക്കുകയാണ് ശരണ്യ.

  പ്രസവിച്ചതോട് കൂടി തടികൂടിയതിന്റെ പേരിൽ ശരണ്യയും ബോഡി ഷെയിമിങ് എന്ന അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്.

  Also Read: 'എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ, ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത ലഭിച്ചിട്ടില്ല '; ഭർത്താവ് പറഞ്ഞത്!

  കളിയാക്കുന്നവരോട് ഉരുളക്കുപ്പേരി മറുപടി നൽകുകയും ചെയ്തിരുന്നു ശരണ്യ. 'പുറത്ത് നിന്ന് നോക്കുന്നവർക്ക് മാത്രമാണ് സെലിബ്രിറ്റി സ്റ്റാറ്റസ് കാണാനാവുന്നത്. എന്റെ ജീവിതത്തിൽ ഞാൻ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ്.'

  'തടി കൂടിയതും മറ്റും പുറത്തുള്ളവർക്കുള്ള തോന്നലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ജന്മം നൽകിയ കുഞ്ഞിനെ നല്ല രീതിയിൽ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ആ നേരത്ത് ഞാൻ ജിമ്മിൽ പോയി ശരീരഭാരം കുറയ്ക്കാനും സ്ലിം ബ്യൂട്ടി ആവാനും നോക്കിയാൽ എന്റെ കുഞ്ഞ് പട്ടിണി ആവും.'

  'അമ്മയാകുന്നതോടെ ശരീരത്തിൽ മാറ്റങ്ങൾ സ്വാഭാവികമായും സംഭവിക്കും. പക്ഷെ മറ്റുള്ളവരുടെ പറച്ചിലുകൾ അവസാനിപ്പിക്കാനല്ല നമ്മുടെ കുഞ്ഞിന്റെ ആരോ​ഗ്യം സംരക്ഷിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്നാണ് ഞാൻ കരുതുന്നത്.'

  'അന്ന് എന്റെ നേരെ ബോഡി ഷെയ്മിങ്ങ് ഉണ്ടായപ്പോൾ അത് ഏറ്റവുമധികം ബാധിച്ചത് എന്റെ കുടുംബത്തെയാണ്. എനിക്കത് വലിയ കാര്യമായൊന്നും തോന്നിയില്ല. ഒരു സെലിബ്രിറ്റി മോം ആയിയെന്ന് പറഞ്ഞ് രാവിലെ മേക്കപ്പ് ഇട്ട് കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാനാവുമോ.'

  'സ്വന്തം ശരീരത്തിൽ ഒമ്പത് മാസം കൊണ്ടുണ്ടായ മാറ്റം സ്വീകരിക്കുക. ഒപ്പമുള്ളവരുടെ പിന്തുണയും ആവശ്യമാണ്. മാറ്റങ്ങൾ ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി മനസിലാക്കി നടപ്പിലാക്കാം' എന്നാണ് ബോഡി ഷെയ്മിങിനെ കുറിച്ച് സംസാരിച്ച് ശരണ്യ പറഞ്ഞത്.

  വിജയിക്കൊപ്പം വരെ സിനിമകൾ ചെയ്തിട്ടുള്ള ശരണ്യ വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തപ്പോൾ ഭർത്താവ് അഭിനയിക്കാൻ വിടാത്തതാകുമെന്ന തരത്തിൽ ആരാധകർ കമന്റുകൾ കുറിച്ചിരുന്നു.

  Also Read: ചേട്ടന്റെ ബോസായ സൗദിക്കാരാനാണ് ഭർത്താവ്; ഏഴ് വയസിന് ഇളയ ആളായിരുന്നു, ദാമ്പത്യം തകര്‍ന്നതിനെ പറ്റി നടി ലക്ഷ്മി

  ഇപ്പോഴിത അന്ന് ആരാധകർ പറഞ്ഞ ആ കുറ്റപ്പെടുത്തലുകളിലെ സത്യാവസ്ഥ എന്താണെന്ന് ശരണ്യ മോഹനും ഭർത്താവ് അരവിന്ദും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ.

  അരവിന്ദ് തന്നെ അഭിനയിക്കാൻ തള്ളിവിടുകയല്ലാതെ ഒരിക്കലും അഭിനയിക്കരുതെന്ന് പറഞ്ഞ് വിലക്കിയിട്ടില്ലെന്നാണ് ശരണ്യ മോഹൻ പറയുന്നത്. 'അരവിന്ദ് സിനിമ ചെയ്യാൻ പോകുവെന്നാണ് എന്നോട് പറയാറുള്ളത്. അല്ലാതെ അഭിനയിക്കാതിരിക്കുന്നത് അരവിന്ദ് കാരണമല്ല. കല്യാണം കഴിഞ്ഞ ശേഷം നീ ഇനി അഭിനയിക്കാൻ പോകണ്ട എന്നൊന്നും അരവിന്ദ് പറഞ്ഞിട്ടില്ല' ശരണ്യ പറഞ്ഞു.

  അരവിന്ദും ഭാര്യയുടെ കഴിവിനെ കുറിച്ച് വാചാലനായി. 'ഞാൻ കഥകളെഴുതുമ്പോഴും ശരണ്യക്ക് കൂടി പറ്റുന്ന കഥപാത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് എഴുതി കൊണ്ടുപോകുന്നത്. എനിക്ക് ഇപ്പോൾ വോയിസില്ല. ഞാൻ ഇപ്പോൾ‌ ഒരു പുതുമുഖമാണ്. എനിക്ക് പ്രൊഡക്ഷന്റെ അടുത്ത് പറയാനെ പറ്റൂ. തീരുമാനം അവരുടേതാണ്.'

  'ശരണ്യയുടെ കഴിവ് സിനിമ മേഖല ഉപയോ​ഗിച്ചിട്ടില്ലെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. തമിഴ് സിനിമ ശരണ്യയെ നന്നായി ഉപയോ​ഗിച്ചിട്ടുണ്ട്. അത് ഞാൻ ഇടയ്ക്ക് പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്കൊരു മ്യൂച്ചൽ അണ്ടർ‌സ്റ്റാന്റിങുണ്ട്' അരവിന്ദ് പറഞ്ഞു.

  അരവിന്ദ് ഷോർട്ട് ഫിലിമുകളും റീൽസുമെല്ലാമായി സോഷ്യൽമീഡിയയിൽ സജീവമാണ്. ശരണ്യയുടെ രണ്ട് മക്കളും ഇവർക്കൊപ്പം റീൽസ് വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

  ഇരുവരുടേയും മൂത്ത മകൻ അനന്തപത്മനാഭനും ഇളയ മകൾ അന്നപൂർണ്ണയുമാണ്. മുപ്പത്തിമൂന്നുകാരിയായ ശരണ്യയുടെ വിവാഹം 2015ൽ ആയിരുന്നു. വേലായുധം, കെമിസ്ട്രി, ‌യാരഡി നീ മോഹിനി തുടങ്ങിയവയാണ് ശരണ്യ അഭിനയിച്ച പ്രധാന സിനിമകൾ.

  Read more about: saranya mohan
  English summary
  Actress Saranya Mohan And Husband Open Up About Future Plans On Film Acting, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X