twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിസേറിയന്റെ വേദന ഒരു വശത്ത്, കുഞ്ഞ് കരയുമ്പോൾ ടെൻഷൻ, ആ നിമിഷങ്ങളെ കുറച്ച് ശരണ്യ മോഹൻ

    |

    തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അനിയത്തിയാണ് ശരണ്യ മോഹൻ. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ശരണ്യ വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രിയങ്കരിയായി മാറുകയായിരുന്നു. സൂപ്പർ താരങ്ങളുടെ സഹോദരിയായി തിളങ്ങിയ ശരണ്യവിവാഹത്തിന് ശേഷം സിനിമ വിട്ട് പോകുകയായിരുന്നു.

    സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ തന്റെ പുതിയ വിശേഷങ്ങളും കുഞ്ഞുങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തൻറെ അമ്മ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നാല് വയസ്സുകാരൻ അനന്ത പത്മനാഭന്റേയും രണ്ട് വയസ്സുകാരി അന്ന പൂർണ്ണയുടേയുടേയും പിന്നാലെയുള്ള ജീവിതത്തെ കുറിച്ചാണ് ശരണ്യ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

    ആദ്യത്തെ സിസേറിയൻ

    തന്റെ ഇരുപത്തിയാറാം വയസ്സിലാണ് മോനുണ്ടാകുന്നത്. സിസേറിയനായിരുന്നു. അതിന്റെ വേദന ഒരു വശത്ത്. ഒപ്പം കുഞ്ഞു കരയുമ്പോൾ ആകെ ടെൻഷന്‍. കരച്ചിലിന്റെ വക്കോളം തന്നെ നമ്മളും എത്തും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗതി മാറും. ആരും പഠിപ്പിച്ചു തന്നിട്ടോ, വായിച്ച് പഠിച്ചിട്ടോ അല്ല. അവന്റെ ഓരോ മാറ്റത്തിലൂടെയും വളർച്ചിയിലൂടെയും എന്നിലെ അമ്മയും വളരുകയായിരുന്നു.

    അമ്മ ജീവിതം

    അവനെ ഞാൻ തന്നെയാണ് കുളിപ്പിച്ചതൊക്കെയും.ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾക്ക് നമ്മൾ നൽകേണ്ട കരുതലുകളുണ്ട്. അതെല്ലാം എന്റെ മോനും അതുപോലെ കിട്ടണം എന്ന് ആഗ്രഹമുള്ളയാളാണ് ഞാൻ. കഥ പറഞ്ഞ് കൊടുക്കുക, പറമ്പിലൂടെ നടന്ന് ഭക്ഷണം കൊടുക്കുക തുടങ്ങിയ പരിപാടികളെല്ലാം ഞാനും ചെയ്തിട്ടുണ്ട്.

    മകൾ ജനിച്ചു

    മോന് രണ്ടര വയസ്സുള്ളപ്പോഴാണ് മോളുണ്ടാകുന്നത്. അന്ന് ഒരു മോളെ തരണേ എന്ന് പ്രാർഥിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മോളുടെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. ആകെയുണ്ടായ പ്രശ്നം രണ്ടാമത്തെ കുഞ്ഞിന്റെ വരവ് മൂത്തയാളെ മനസ്സിലാക്കിക്കുക എന്നതായിരുന്നു.ഞാനും ഭർത്താവ് അരവിന്ദ് കൃഷ്ണനും അതിൽ കൂടുതൽ ശ്രദ്ധാലുക്കളായിരുന്നു.

    Recommended Video

    ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതം ശരണ്യയുടെ അമ്മ | FilmiBeat Malayalam
    കൂടുതൽ ശ്രദ്ധിച്ചത്

    മകനെ എല്ലാക്കാര്യത്തിനും മുന്നിൽ നിർത്തി. ചേട്ടൻ ആണ് കുഞ്ഞാവയുടെ എല്ലാം എന്ന് അവന്റെ കുഞ്ഞ് മനസ്സിനെ പഠിപ്പിച്ചു. ഇപ്പോഴും അവന് ഒരു ബിസ്കറ്റ് കൊടുത്താൽ ഉടൻ അടുത്ത കൈ നീട്ടും കുഞ്ഞാവയ്ക്ക് കൊടുക്കാൻ. കുഞ്ഞുങ്ങളുടെ കൂടെ കളിക്കുകയും പാട്ടു പാടുകയും ചെയ്യുമെങ്കിലും അത്യാവശ്യം ശാസിക്കുന്ന, വാശികൾ നടത്തി കൊടുക്കാത്ത അമ്മയാണ് ഞാൻ. അത് അവരുടെ ഭാവിക്ക് വേണ്ടിയാണെന്നും നടി പറയുന്നു.

    Read more about: saranya mohan
    English summary
    Actress Saranya Mohan open up Her Motherhood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X