twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇത് ദിവസങ്ങൾക്കു മുൻപെ ചെയ്യുമായിരുന്നു, പുതിയ വിശേഷം പങ്കുവെച്ച് സീമ

    |

    മലയാളസിനിമയ്ക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഐവി ശശി. 1975 ൽ പുറത്തിറങ്ങിയ ഉത്സവം എന്ന ചിത്രത്തിലൂടെയാണ് ഐവി ശശി സംവിധായകന്റെ കുപ്പായം അണിയുന്നത്. പിന്നീട് മലയാള സിനിമ എക്കാലവും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ നൽകുകയായിരുന്നു. അവളുടെ രാവുകൾ, അങ്ങാടി, ആറാട്ട് തുടങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

    പ്രേക്ഷകർ കാണാത്ത മോഹൻലാലിന്റെ ജോർജ്ജ്കുട്ടി ഗെറ്റപ്പ്

    ഇപ്പോഴിത അച്ഛന് പിന്നാലെ മകനും സിനിമാ സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ്. സീമയാണ് മകന്റെ ചുവട് വയ്പ്പിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തെലുങ്ക് ചിത്രത്തിലൂടെയാണ് അനി ഐവി ശശി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

    കുടുംബത്തിലെ പുതിയ വിശേഷം

    ഞങ്ങളുടെ കുടുംബത്തിൽ ഒരു വിശേഷം നടന്നിരിക്കുകയാണ്. ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതു കുറച്ചു ദിവസങ്ങൾക്കു മുൻപെ ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങളുടെ കൂടെ ശശിയേട്ടൻ ഇല്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്. ഞങ്ങളുടെ മകൻ അനി ഐ.വി ശശി, വിഷ്വൽ കമ്മ്യൂണിക്കേഷൻ കഴിഞ്ഞതിനു ശേഷം സംവിധായകൻ പ്രിയദർശനൊപ്പം 10 വർഷം അസോസിയറ്റ് ഡയറക്ടറായിരുന്നു. ഇപ്പോൾ അനി സ്വതന്ത്രമായി ഒരു പടം ചെയ്തു. തെലുങ്കിലാണ് സിനിമ. പടത്തിന്റെ പേര് 'നിന്നിലാ നിന്നിലാ' എന്നാണ്.

    പിന്തുണക്കണം

    അശോക് സെൽവൻ, റിതു വർമ, നിത്യ മേനോൻ, നാസർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞങ്ങളൊക്കെ സിനിമ കണ്ടു. പടം ഞങ്ങൾക്ക് ഇഷ്ടമായി. നാസർ സർ പടം കണ്ടിട്ടു പറഞ്ഞത് മകനെ ഓർത്ത് സീമയ്ക്ക് അഭിമാനിക്കാം എന്നായിരുന്നു. സീ 5 എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കാണണം... നല്ല പടമാണ്. കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചാൽ നന്നായിരിക്കും. ശശിയേട്ടനെയും എന്നെയും സപ്പോർട്ട് ചെയ്ത പോലെ അനിക്കും സപ്പോർട്ട് നൽകണമെന്നും സീമ പറയുന്നു.

    മികച്ചറൊമാന്റിക് ചിത്രം

    മനോഹരമായ റൊമാന്റിക് ചിത്രമാണിത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് 'നിന്നിലാ നിന്നിലായ്ക്ക് ലഭിക്കുന്നത്. ടോളിവുഡിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫെബ്രുവരി26 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രം തമിഴിലും തീനി എന്ന പേരിൽ മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തിട്ടുണ്. സിനിമയുടെ തിരക്കഥയും അനി ഐവി ശശി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ. ബി.വി.എസ്‍.എൻ. പ്രസാദ് ആണ് നിർമാണം.

     അനി ഐവി ശശി

    10 വർഷത്തോളം സംവിധായകൻ പ്രിയദർശനൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചതിന് ശേഷമാണ് അനി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ച മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ സംവിധായകനായി അനി പ്രവർത്തിച്ചിരുന്നു. കൂടാതെ പ്രിയദർശനൊപ്പം തിരക്കഥ എഴുതിയതും അനിയാണ്. വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ എഡിറ്ററും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി അനി പ്രവർത്തിച്ചിട്ടുണ്ട്.

    Read more about: cinema malayalam seema iv sasi
    English summary
    Actress Seema About Son Ani IV Sasi Debut Movie Ninnila Ninnila
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X