For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ വേറെ വിവാഹം ചെയ്തപ്പോള്‍ ശത്രുത തോന്നിയെന്ന് സീമ! ശശിയേട്ടനുമായുള്ള പ്രണയത്തെയും എതിര്‍ത്തു

  |

  അവളുടെ രാവുകളിലൂടെ സിനിമയിലേക്കെത്തിയതാണ് സീമ. തുടര്‍ന്നങ്ങോട്ട് താരത്തിന്റെ സമയമായിരുന്നു. ജൂനിയര്‍ ഡാന്‍സറില്‍ നിന്നും ഇന്ത്യ അറിയപ്പെടുന്ന അഭിനേത്രിയിലേക്കുള്ള സീമയുടെ കുതിപ്പിന് കാരണക്കാരനായത് ഐവി ശശിയായിരുന്നു. നായികയായി തിളങ്ങിയ താരം പില്‍ക്കാലത്ത് അമ്മ വേഷങ്ങളിലും സജീവമായിരുന്നു. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീന്‍ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ശാന്തിയെന്ന നര്‍ത്തകിയെ സീമയാക്കി മാറ്റിയത് ഭര്‍ത്താവും സംവിധായകനുമായ ഐവി ശശിയായിരുന്നു.

  ശാന്തിയില്‍ നിന്നും സീമയിലേക്കുള്ള യാത്രയെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് സീമ. കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെക്കുറിച്ചും ആ പ്രതിസന്ധിയെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരുന്നു സീമ. ജെബി ജംഗക്ഷനില്‍ പങ്കെടുത്തപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. അമ്മയുടെ ഫോട്ടോയും ജോണ്‍ ബ്രിട്ടാസ് കാണിച്ചിരുന്നു. സീമയെപ്പോലെ നല്ലൊരു പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോയ ആളെ കാണിച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ അത് അച്ഛനാണെന്നായിരുന്നു സീമ പറഞ്ഞത്. സീമ അന്ന് അഭിമുഖത്തില്‍ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  അച്ഛന്‍ പോയത്

  അച്ഛന്‍ പോയത്

  അച്ഛന്‍ കൂടെ നിന്നാണ് എന്നെ വളര്‍ത്തിയതെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇങ്ങനെയാവുമായിരുന്നില്ലെന്ന് താരം പറയുന്നു. ശാന്തിയില്‍ നിന്നും സീമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും താരം പറഞ്ഞിരുന്നു. ചിലപ്പോ ആയാലും ആ കഷ്ടപ്പാട് അറിയില്ല. എല്ലാവരുമായും സഹകരിച്ചും സൗഹൃദത്തിലും പോവുന്നത് കഷ്ടപ്പാട് അറിഞ്ഞതിനാലാണ്. അച്ഛന്റെ കൂടെ വളര്‍ന്ന് സീമയായാലും ഇങ്ങനെയായിരിക്കില്ല. മേജറായതിന് ശേഷം മകളെ തേടി വന്നിരുന്നു അച്ഛന്‍.

  ശത്രുവായി കണ്ടിരുന്നു

  ശത്രുവായി കണ്ടിരുന്നു

  ശത്രുവായിരുന്നു. ശശിയേട്ടനുമായുള്ള വിവാഹത്തെ അച്ഛന്‍ എതിര്‍ത്തിരുന്നു. അദ്ദേഹത്തെ കെട്ടാന്‍ പാടില്ല, അത് ശരിയാവില്ല എന്നായിരുന്നു പറഞ്ഞത്. മേജറായതിന് ശേഷം അച്ഛന്‍ശാന്തി കൂടെ വന്നേക്കണമെന്ന് പറഞ്ഞ് വിളിക്കാന്‍ വന്നിരുന്നു. അമ്മ പറഞ്ഞു, മോള്‍ക്ക് ഇഷ്ടമാണെങ്കില്‍ പോയ്‌ക്കോളൂയെന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ ഞാന്‍ പോയില്ല, ഞാന്‍ പോയാല്‍ അമ്മയ്ക്ക് ആരാണ്. അച്ഛന് രണ്ടാം ഭാര്യയും മക്കളുമുണ്ടായിരുന്നു. ആ സമയത്താണ് വന്ന് പറഞ്ഞത്. അദ്ദേഹത്തെ വിവാഹം ചെയ്യരുത് നമ്മള്‍ നമ്പ്യാര്‍സാണെന്ന്.

  ഐ വി ശശി- ദ ഹിറ്റ്മേക്കർ | filmibeat Malayalam
  അച്ഛന്‍ വരാതിരിക്കുന്നതാണ് നല്ലത്

  അച്ഛന്‍ വരാതിരിക്കുന്നതാണ് നല്ലത്

  വിവാഹത്തിന് അച്ഛന്‍ വരാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു പറഞ്ഞത്. വന്നാലും അമ്മ ഇങ്ങനെയൊരാളെ വെച്ചോണ്ടിരിക്കുന്നുവെന്നല്ലാതെ അച്ഛനാണെന്ന് എല്ലാവര്‍ക്കും മനസ്സിലാവില്ലെന്നുമായിരുന്നു ഞാന്‍ പറഞ്ഞത്. അന്നും ബോള്‍ഡായിരുന്നു. ജീവിതത്തിലൊരു പാട് കഷ്ടപ്പാടുകളും പ്രതിസന്ധികളുമൊക്കെ അനുഭവിച്ച നായികയാണ് സീമ. അതേക്കുറിച്ച് നേരിട്ട് അറിയാം തനിക്കെന്ന് പറഞ്ഞായിരുന്നു ദേവന്‍ എത്തിയത്.

  സഹനശക്തിയെക്കുറിച്ച്

  സഹനശക്തിയെക്കുറിച്ച്

  കഷ്ടപ്പാടുകളെല്ലാം താങ്ങാനുള്ള സഹനശക്തി എവിടെ നിന്ന് ലഭിച്ചുവെന്നായിരുന്നു ദേവന്‍ ചോദിച്ചത്. പുരുഷന്‍മാരെ ബഹുമാനിക്കുക, പക്ഷേ അവരെ പേടിക്കരുത് അങ്ങനെ പറഞ്ഞാണ് അമ്മ വളര്‍ത്തിയത്. അമ്മ നന്നായി അടിക്കുമായിരുന്നു. 18 വയസ്സ് വരെ അടിക്കുമായിരുന്നു. ഭയങ്കര വികൃതിയായിരുന്നു. സന്തോഷകരമായ ബാല്യമായിരുന്നില്ല. അച്ഛനെ ഭയങ്കര ഇഷ്ടമാണ്. ആ അച്ഛന്‍ പെട്ടെന്ന് പോയപ്പോള്‍ വല്ലാതെയായി. പിന്നെ വാശിയായിരുന്നു.അമ്മയ്ക്കായി ജീവിക്കണമെന്ന് ശപഥമെടുക്കുകയായിരുന്നു.

  അമ്മയുടെ കൂടെ പോയി

  അമ്മയുടെ കൂടെ പോയി

  കോടതിയില്‍ ജഡ്ജ് ചോദിച്ചാല്‍ അമ്മയുടെ കൂടെ പോവണമെന്ന് പറയണമെന്ന് പറഞ്ഞ് അച്ഛന്‍ ചോക്ലേറ്റൊക്കെ തന്നിരുന്നു. എല്ലാം വാങ്ങിവെച്ച് പിറ്റേന്ന് അമ്മയുടെ കൂടെ പോയാല്‍ മതിയെന്ന് പറയുകയായിരുന്നു. അച്ഛനോട് സ്‌നേഹമുണ്ടായിരുന്നു അതാണ് ഇടയ്ക്ക് കാണാന്‍ പോയത്. അമ്മ അച്ഛന് വയ്യെന്ന് വീണ്ടും പറഞ്ഞപ്പോള്‍ പോയിക്കാണണമെന്ന് അമ്മ പറഞ്ഞിരുന്നു. അങ്ങനെയാണ് പോയിക്കണ്ടത്. അവിടെ പോയപ്പോള്‍ അച്ഛന്‍ കോമയിലായിരുന്നു. ആ സമയത്താണ് എല്ലാവരേയും പരിചയപ്പെട്ടത്. ഇത്രയും സീരിയസാണെന്നറിഞ്ഞില്ല. തിരിച്ചുവന്ന് ഷൂട്ട് തീര്‍ത്തു.

  English summary
  Actress Seema Recalled Her Love Life With IV Sasi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X