For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹായിക്കണമെന്ന് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് പറഞ്ഞു; മഞ്ജു വാര്യർ മഹാലക്ഷ്മിയാണെന്നും നടി സേതുലക്ഷ്മി

  |

  പതിനാല് വര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് മാറി നിന്ന മഞ്ജു വാര്യര്‍ 2014 ല്‍ ആയിരുന്നു നായികയായി തിരിച്ച് വരുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പിറന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ്. ശക്തമായ സ്ത്രീകഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ച് തുടങ്ങിയ മഞ്ജു വളരെ വേഗമാണ് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തിയത്.

  രാജകുമാരിയെ പോലെ നടി മാളവിക മോഹൻ, ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം

  തിരിച്ച് വരവിലെ ആദ്യ സിനിമയില്‍ മഞ്ജുവിനൊപ്പം കട്ടയ്ക്ക് നിന്ന് അഭിനയിച്ച നടിയാണ് സേതുലക്ഷ്മി. മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരത്തെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മഞ്ജു വാര്യരെ കുറിച്ചും മോഹന്‍ലാല്‍ നല്‍കിയ സഹായത്തെ കുറിച്ചും സേതുലക്ഷ്മി പറയുന്നത്.

  മഞ്ജു വാര്യര്‍ ദൈവത്തെ പോലെ ആണെന്ന് താന്‍ പറഞ്ഞതായി പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ അവര്‍ ഇങ്ങനെ മുന്‍പിലേക്ക് വരുമ്പോള്‍ ഇതെന്താ മഹാലക്ഷ്മി വരുന്നോ, അതോ ദേവതയാണോ എന്ന് ചിന്തിച്ചിരുന്നിട്ടുണ്ട്. നമ്മളെ കാണാന്‍ വരുമ്പോള്‍ ആ മുഖത്തുള്ള ആ സന്തോഷം കാണേണ്ടതാണ്. എന്നെ കണ്ട ആദ്യ നിമിഷം ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ഞാന്‍ ഇങ്ങനെ നില്‍ക്കുകയായിരുന്നു. നമ്മള്‍ വലിയ ആരും അല്ലല്ലോ. അപ്പോഴേക്കും ഓടി വന്നു എന്റെ കൈയ്യില്‍ പിടിച്ചിട്ട് എന്തുവാ ഇത്, എവിടെ ആയിരുന്നു ഇത്ര നേരം എന്ന് ചോദിച്ച് മഞ്ജുു വിശേഷങ്ങളൊക്കെ സംസാരിച്ചു.

  അഭിനയിക്കുമ്പോഴും നന്നായി സഹകരിച്ചു. അതുകൊണ്ട് മാത്രം അവരുടെ മുന്‍പില്‍ പാളിയില്ല. എന്നോട് സ്‌നേഹവും ബഹുമാനവും ഒക്കെയാണ്. അവര്‍ക്ക് എന്നെ ബഹുമാനിക്കേണ്ട കാര്യം ഒന്നും ഇല്ല. എങ്കിലും ബഹുമാനം ആണ്. അതൊരു മഹാലക്ഷ്മിയാണ്, അവരെ മഞ്ജു എന്നെങ്ങനെ വിളിക്കുമെന്ന് ആശങ്കപ്പെട്ട് നിന്ന തന്നോട് മഞ്ജു എന്ന് വിളിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. അതാണ് ഞാന്‍ പറഞ്ഞത് അതൊരു മഹാലക്ഷ്മി ആണ് എന്ന്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരാളാണ് മഞ്ജു. അവര്‍ തിരിച്ചു വന്നതും അവരുടെ ഒപ്പം അഭിനയിക്കാന്‍ ആയതും ആ സിനിമ വിജയം ആയതും വലിയ ഭാഗ്യം തന്നെയാണ്. ഞാന്‍ പല ചോദ്യങ്ങളും ചോദിച്ചു അതിന്റെ മറുപടി ഒക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ദേവതയാണോ എന്ന് പോലും ചിന്തിച്ചു പോകും. അല്ലാതെ ദൈവത്തെ പോലെയല്ല, എനിക്ക് എന്റെ മോളെ പോലെയാണ്. അത് എല്ലാവരും വ്യാഖ്യാനിച്ചതാവുമെന്നും സേതുലക്ഷ്മി പറയുന്നു.

  മോഹന്‍ലാലിനെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. ഭയങ്കര സ്‌നേഹമുള്ള ആളാണ് മോഹന്‍ലാല്‍. എന്നെ ഭയങ്കര കാര്യമാണ്. ഒരു സിനിമയില്‍ അഭിനയിച്ചതിന് ശേഷം എന്നെ കുറിച്ചും മകന്റെ കാര്യങ്ങളുമൊക്കെ അന്വേഷിക്കാറുണ്ട്. മകന്റെ ഞാറയ്ക്കലിലെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞത് അദ്ദേഹമാണ്. തിരിച്ച് ജീവനോടെ കിട്ടില്ലെന്ന് പറഞ്ഞ മകനെ മോഹന്‍ലാല്‍ പറഞ്ഞ് വിട്ട ആശുപത്രിയില്‍ പോയതിന് ശേഷമാണ് തിരിച്ച് കിട്ടിയത്. മറ്റൊരു കാര്യം കൂടിയുണ്ട്. മഞ്ജു വാര്യരോട് കൂടെ ഡാന്‍സ് പഠിച്ച ആളായിരുന്നു ആ ഡോക്ടര്‍. അതൊക്കെ ഒരു തരം നിമിത്തമായി. ലാലേട്ടന്‍ വിളിച്ച് പറഞ്ഞത് കൊണ്ട് വഴിയില്‍ ഒരാള്‍ കാത്തു നിന്നാണ് ഞങ്ങളെ കൂട്ടി അവിടേക്ക് കൊണ്ട് പോയത്.

  പടച്ചോൻ്റെ പ്രകാശത്തിൻ്റെ അംശമുള്ളയാൾ; മമ്മൂക്ക ദൈവം ആണോന്ന് ചോദിച്ചാൽ അല്ല, ദൈവീകമാണ്, വൈറൽ കുറിപ്പ്

  വല്ലാത്ത കഷ്ടപാടില്‍ നില്‍ക്കുന്നൊരു സമയത്ത് ലാലിനെ കാണാന്‍ പോയി. അദ്ദേഹം മുകളില്‍ ഡബ്ബ് ചെയ്യുകയായിരുന്നു. തിരിച്ച് വരുമ്പോള്‍ ഞാന്‍ ഓടി ചെന്ന് കെട്ടിപ്പിടിച്ചു. അയ്യോ പോവല്ലേന്ന് പറഞ്ഞപ്പോള്‍ അയ്യോ വിട് എനിക്ക് ബോംബെയില്‍ പോകണമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ മകന്റെ കിഡ്‌നി രണ്ടും പോയിരിക്കുകയാണ്. കൈയില്‍ കാശില്ലെന്ന് പറഞ്ഞപ്പോള്‍ അവിടെ ആരുടെയോ പേര് പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞോളാം, അക്കൗണ്ട് നമ്പര്‍ കൊടുത്താല്‍ മതിയെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം പോയത്. അങ്ങനെ ഒക്കെ എന്നെ സഹായിച്ചിട്ടുള്ള ആളാണെന്ന് സേതുലക്ഷ്മി പറയുന്നു.

  അതേ സമയം നിരവധി കമന്റുകളാണ് അഭിമുഖത്തിന് താഴെ വരുന്നത്. സേതുലക്ഷ്മി അമ്മയുടേത് എന്തൊരു നിഷ്‌കളങ്കതയാണ്. ആ മുഖത്തും സംസാരത്തിലുമെല്ലാം അത് നിറഞ്ഞ് നില്‍ക്കുന്നു. ഇനിയും ഒരുപാട് നല്ല അവസരങ്ങള്‍ നടിയ്ക്ക് ലഭിക്കട്ടേ എന്ന് ആശംസിക്കുകയാണ് ആരാധകര്‍. അതിനൊപ്പം മഞ്ജു വാര്യരെ കുറിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നു. മഞ്ജു വാര്യര്‍ ശരിക്കും മഹാലക്ഷ്മി തന്നെയാണ്. അവരുടെ ജീവിതത്തില്‍ കൂടെ നിന്ന് ചതിച്ചവര്‍ക്ക് ഇന്ന് അല്ലെങ്കില്‍ നാളെ തിരിച്ചടി കിട്ടുമെന്ന കാര്യം ഉറപ്പാണ്. മഞ്ജു ചേച്ചിയോട് എന്നും ഇഷ്ടമാണെന്നും ഒരു ആരാധിക പറയുന്നു.

  ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌

  1990 മുതല്‍ സിനിമയില്‍ സിനിമിലേക്ക് എത്തിയ നടിയാണ് സേതുലക്ഷ്മി. 2006 ല്‍ രസതന്ത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം അഭിനയിക്കുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ അഭിനയിച്ച് കഴിഞ്ഞു. മഞ്ജുവിനൊപ്പം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സേതുലക്ഷ്മിയെ തേടി എത്തിയിരുന്നു. സന്തോഷ് ശിവനൊരുങ്ങുക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മഞ്ജു വാര്യര്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ റിലീസ് ചെയ്തിട്ടില്ല. നിലവില്‍ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായി പ്രവര്‍ത്തിക്കുകയാണ് സേതുലക്ഷ്മി. മൗനരാഗം, അളിയന്‍സ് എന്നി പ്രോഗ്രാമുകളാണ് നിലവില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതല്ലാതെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിഞ്ഞു.

  ഭര്‍ത്താവിന്റെ നായികയായി തിരിച്ച് വരുന്നു; ബാബുരാജിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞ് നടി വാണി വിശ്വനാഥ്

  English summary
  Actress Sethulakshmi Opens Up About Working Experience With Manju Warrier And Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X